Just In
Don't Miss
- Finance
ക്രിസ്മസ് കാലത്ത് തുടങ്ങാൻ പറ്റിയ മികച്ച ബിസിനസുകൾ, ഡിസംബറിൽ കൈ നിറയെ കാശുണ്ടാക്കാം
- News
ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 12 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ദളും ഒരിടത്ത്
- Movies
സുദേവ് അത്ര ചെറിയ പുള്ളിയൊന്നുമല്ല; സുദേവ് നായരെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കാക്കയാണ് ശകുനമെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലപ്പോഴും ഹിന്ദു വിശ്വാസമനുസരിച്ച് ശുഭകാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുമ്പോള്‍ ശകുനം നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ശകുനം നോക്കി അത് ശുഭശകുനമാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യാണ്. പലപ്പോഴും നല്ല കാര്യങ്ങള്‍ക്ക് രാഹു കാലവും മറ്റും നോക്കി പുറത്തിറങ്ങുന്ന വിശ്വാസികള്‍ വളരെയധികം ശകുനത്തില്‍ വിശ്വസിക്കുന്നവരാണ്.
എന്നാല്‍ ശകുനത്തിന്റെ കാര്യത്തില്‍ കാക്കയെ കണ്ടാല്‍ അത് എന്താണ് ഫലം തരുന്നത് എന്ന് നോക്കാം. പലപ്പോഴും ശകുനം നോക്കി പുറത്തിറങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. കാരണം കാക്ക പൊതുവേ അത്ര നല്ല ശകുനമല്ല എന്നത് തന്നെ കാര്യം.
Most read: ശബരിമല ദര്‍ശനം; ഭക്തന് മാത്രമല്ല ഭക്തയും അറിയണം
കാക്കയെ ശകുനം കാണുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. എന്തൊക്കെയാണ് കാക്കയെ ശകുനം കാണുമ്പോള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കാക്കയെ ശകുനം കാണുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ മനസ്സില്‍ വെക്കണം എന്ന് നോക്കാം.

കാക്കയെ കാണുമ്പോള്‍
യാത്രക്കിറങ്ങുമ്പോഴോ ശുഭകാര്യത്തിനായി ഇറങ്ങുമ്പോഴോ കാക്കയെ കണ്ടാല്‍ അത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. യാത്രക്കിറങ്ങുന്നതിന്റെ ഇടത് വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ അത് യാത്ര മുടക്കുമെന്നും യാത്ര ശുഭകരമായിരിക്കില്ലെന്നും എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ യാത്രക്കിറങ്ങുമ്പോള്‍ ശുഭകരമാകണമെങ്കില്‍ അതില്‍ പക്ഷികളെ ശകുനം കാണുന്ന കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം മനസ്സില്‍ വെക്കണം.

കാക്ക വലത് വശത്താണെങ്കില്‍
ശുഭകാര്യങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ കാക്ക വലത് വശത്താണ് ഇരിക്കുന്നതെങ്കില്‍ അത് ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. ാത്രക്കിറങ്ങുമ്പോള് കാക്ക വലത് വശത്തേക്ക് പറക്കുകയാണെങ്കില്‍ അത് ശുഭകരമായ കാര്യമായാണ് കണക്കാക്കുന്നത്. ഏതെങ്കിലും യാത്രക്കിറങ്ങുമ്പോള്‍ അത് എന്തുകൊണ്ടും ശുഭകരവും യാത്രക്ക് വിഘ്നം സംഭവിക്കുകയില്ല എന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത് എല്ലാ തരത്തിലുള്ള വിഘ്നങ്ങളേയും മാറ്റും എന്നാണ് പറയുന്നത്. ഇത്തരം ലക്ഷണങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്.

കാക്ക ഒറ്റക്കാലില്‍ നില്ക്കുന്നുവോ
കാക്ക നില്‍ക്കുന്നത് ഒറ്റക്കാലില്‍ ആണോ? എങ്കില്‍ അത് അത്ര ശുഭശകുനമായല്ല കണക്കാക്കുന്നത്. കാരണം ഇത് കുടുംബത്തില്‍ വഴക്കോ മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാത്രമല്ല അപകടം സംഭവിക്കാനുള്ള അവസരങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ചിലപ്പോള്‍ ഒരു രക്തച്ചൊരിച്ചിലിന് വരെ ഈ ശകുനം കാരണമാകുന്നു. അതുകൊണ്ട് ഇത്തരം ശകുനങ്ങള്‍ കണ്ടാല്‍ അത് ഉണ്ടാക്കുന്ന അവസ്ഥകളെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം.

ഇണക്കാക്കകള്‍
ഇണക്കാക്കകള്‍ എങ്കില്‍ അത് അല്പം സുഖകരമായ ലക്ഷണമാണ്. കാരണം, യാത്രക്കിറങ്ങുമ്പോഴോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ ഇത്തരത്തില്‍ ഇണക്കാക്കകളെ കാണുകയാണെങ്കില്‍ അത് സ്ത്രീസുഖം ഉണ്ടാക്കുന്നു എന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല ഇഷ്ടഭക്ഷണ സുഖവും ലഭിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ഈ കാക്ക ശകുനം നല്ലതാണ്.

കാക്ക വെള്ളം കുടിക്കുന്നത്
കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിക്കുന്നതാണ് നിങ്ങളുടെ ലക്ഷണമെങ്കില്‍ അത് ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. വെള്ളം നിറച്ച കുടത്തില്‍ കാക്ക വന്നിരുന്ന് വെള്ളം കുടിച്ചാല്‍ അത് പലപ്പഴും ധനലാഭം ഉണ്ടാക്കുന്ന ഒന്നാണ്. വെള്ളം നിറച്ച കുടത്തില്‍ പലപ്പോഴും കാക്ക വന്നിരിക്കാറുണ്ട്. ഇത് എന്തുകൊണ്ടും ധനലാഭവും ശുഭലക്ഷണവും ഉണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നില്ല.

പശുവിന്റെ പുറത്ത് കാക്ക ഇരിക്കുന്നത്
പശുവിന്റെ പുറത്ത് കാക്ക ഇരിക്കുന്നത് നല്ല ലക്ഷണമായാണ് കണക്കാക്കുന്നത്. ഇവയുടെ പുറത്തിരുന്ന് കാക്ക കരയുന്നത് എന്തുകൊണ്ടും ശുഭകാര്യങ്ങള്‍ക്ക് നിമിത്തമാകുന്ന ഒന്നാണ്. സാമ്പത്തിക ലാഭവും ഇതിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് കാര്യങ്ങള്‍ക്കെല്ലാം ശുഭസൂചന നല്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഈ ശുഭസൂചന നല്ലതാണ്.

ഇല കൊഴിഞ്ഞ മരത്തില്‍ കാക്കയുണ്ടെങ്കില്
ഇല കൊഴിഞ്ഞ മരത്തിലിരുന്ന കാക്ക കരയുന്നത് ദോഷകരമായ ഒന്നാണ്. ഇത് വീട്ടിലും വീട്ടിലുള്ളവര്‍ക്കും ദോഷം നല്കുന്ന ഒന്നാണ്. മാനസിക സന്തോഷം കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത് പലപ്പോഴും ദോഷങ്ങള്‍ക്ക് പുറകേ ദോഷങ്ങള്‍ വരാന്‍ കാരണമാകുന്നു. ഇല കൊഴിഞ്ഞ മരത്തിന്റെ മുകളില്‍ കാക്കയെ കണ്ട് ഒരിക്കലും യാത്രക്കിറങ്ങരുത്. ഇത് വളരെ വലിയ വിപത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

തലയില്ലാത്ത വൃക്ഷം
തലയില്ലാത്ത വൃക്ഷത്തിനു മുകളിലിരുന്ന് കാക്ക കരയുന്നത് ശ്രദ്ധിക്കണം. ഇത് ഇല്ലാത്ത ദാരിദ്ര്യത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കണ്ട് കൊണ്ട് യാത്രക്കിറങ്ങിയാല്‍ അത് വളരെയധികം ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ യാത്രക്കിറങ്ങുമ്പോള്‍ ശകുനം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശകുനവും അല്പം ശ്രദ്ധിക്കേണ്ടതാണ്.

കാക്ക കാക്കക്ക് ഭക്ഷണം കൊടുക്കുന്നത്
കാക്കക്ക് മറ്റൊരു കാക്ക ഭക്ഷണം കൊടുക്കുന്നത് കാണുകയാണെങ്കില്‍ അത് നല്ലതാണ്. പല കാര്യങ്ങള്‍ക്ക് ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും വളരെ വലിയ ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കാന്‍ കാരണമാകുന്നു. മാത്രമല്ല സാമ്പത്തിക ലാഭം ഉണ്ടാകാനും ഈ ലക്ഷണം സഹായിക്കുന്നു. ദാരിദ്ര്യം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ ശകുനം നല്ലതാണ്.

സസ്യങ്ങള്‍ക്കിടയില്‍
ധാരാളം സസ്യങ്ങള്‍ക്കിടയില്‍ ഇരുന്ന് കാക്ക കരഞ്ഞാല്‍ അതിന്റെ ഫലം മൃഷ്ട്ന്ന ഭോജനം ആണ്. മാത്രമല്ല യാത്ര പോവുമ്പോഴാണ് ഇത്തരം കാഴ്ച കാണുന്നതെങ്കില്‍ അത് യാത്ര ശുഭകരമാവുന്നതിനും ധനലാഭത്തിനും കാരണമാകുന്നു. വിദ്യാലാഭവും ഇത്തരം ലക്ഷണത്തിന്റെ ഫലമാണ്. അതുകൊണ്ട് ഇത്തരം ശകുനങ്ങളും വളരെ നല്ലതാണ്.