Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 7 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 8 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ഒറ്റക്കണ്ണുള്ള തേങ്ങയെങ്കിൽദാരിദ്ര്യമൊഴിയും തീർച്ച
വീട്ടിൽ എന്നും ഐശ്വര്യം നിറക്കേണ്ടത് എല്ലാവരുടേയും ആവശ്യകത തന്നെയാണ്. എന്നാൽ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും നമുക്ക് ചുറ്റും നെഗറ്റീവ് എനർജി നിലനിൽക്കുന്നുണ്ട്. ഇതിനെ ഇല്ലാതാക്കി ഐശ്വര്യം നിറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ജീവിതത്തിൽ ഐശ്വര്യവും നേട്ടവും സമ്പത്തും ഉണ്ടാവുന്നതിന് വേണ്ടി തേങ്ങ സൂക്ഷിച്ചാൽ മതി എന്നാണ് വിശ്വാസം. നമ്മുടെ വിശ്വാസത്തിൽ തേങ്ങക്കുള്ള പങ്കും ചില്ലറയല്ല. കണ്ണേറു ദോഷത്തിനും വഴക്കിനുും ദാരിദ്യ്രത്തിനും എല്ലാം തേങ്ങ സൂക്ഷിക്കേണ്ടതു പോലെ സൂക്ഷിച്ചാൽമതി.
Most
read:ശനി
ദോഷം
ഏറ്റവും
കഷ്ടപ്പെടുത്തും
രാശിക്കാർ
എങ്ങനെയെല്ലാം ജീവിതത്തിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിന് തേങ്ങ ഉപയോഗിക്കണം എന്ന് നോക്കാം. നിങ്ങളിലെ ഐശ്വര്യത്തിനും സമ്പത്തിനും എല്ലാം തേങ്ങയിൽ ചില പൊടിക്കൈകൾ ഉണ്ട്. ഇതിലൂടെ നിങ്ങളുടെ നെഗറ്റീവ് എനർജി ഇല്ലാതാക്കി വീട്ടിലും ജീവിതത്തിലും പോസിറ്റീവ് എനർജി നിറക്കുന്നതിന് സാധിക്കുന്നു. കൂടുതൽഅറിയാൻ വായിക്കൂ.

ജീവിത വിജയത്തിന്
എന്ത് കാര്യം ചെയ്യുമ്പോഴും നിങ്ങൾ പരാജയപ്പെട്ട് പോവുന്നുവോ? അതിലുപരി നിങ്ങൾക്ക് വിജയിക്കാന്‍ കഴിയില്ലെന്ന തോന്നൽ മനസ്സിലുണ്ടോ? എങ്കിൽ പൂജാ മുറിയിൽ ഒരു തേങ്ങ വെച്ച് അതിൽ ഒരു ചുവന്ന പൂവ് വെക്കുക. നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നതോടൊപ്പം തന്നെ അത് നിങ്ങളുടെ ജീവിത വിജയത്തിനും കാരണമാകുന്നുണ്ട് എന്നാണ് വിശ്വാസം.

കണ്ണേറു ദോഷത്തിന്
കണ്ണേറു ദോഷത്തിനും പരിഹാരം തേങ്ങയിലൂടെ കാണവുന്നതാണ്. ചൊവ്വാഴ്ച ദിവസം ഒരു തേങ്ങ എടുത്ത് അതിൽ ചുവന്ന തുണി ചുറ്റി ആർക്കാണോ കണ്ണേറ് തട്ടിയിട്ടുള്ളത് അയാൾക്ക് തലക്ക് ചുറ്റും ഏഴ് പ്രാവശ്യം ഉഴിയുക. അതിന് ശേഷം ഈ തേങ്ങ ഹനുമാൻ സ്വാമിയുടെ ചിത്രത്തിന് കീഴെ വെക്കുക. നിങ്ങളുടെ കണ്ണേറു ദോഷത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു.

ജോലി ലഭിക്കുന്നതിന്
എത്രയൊക്കെ ഇന്‍റർവ്യൂകൾ അറ്റന്‍റ് ചെയ്തിട്ടും ജോലി ലഭിക്കുന്നില്ലേ? എന്നാൽ അതിന് പിന്നിലെ തടസ്സങ്ങൾ മാറുന്നതിനും ജോലി ലഭിക്കുന്നതിനും ഒരു തേങ്ങ എടുത്ത് അത് നിങ്ങളുടെ കിടക്കക്ക് അരികിലായി വെക്കുക. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ഈ തേങ്ങ ഏതെങ്കിലും ഗണപതി ക്ഷേത്രത്തിൽ കൊണ്ട് പോയി ഉടക്കുക. ജോലിയിലെ തടസ്സങ്ങൾ എല്ലാം ഇല്ലാതാവുന്നു.

ഒറ്റക്കണ്ണുള്ള തേങ്ങ
ഒറ്റക്കണ്ണുള്ള തേങ്ങ വീട്ടിലുണ്ടെങ്കിൽ അത് നിങ്ങൾക്ക് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മെറ്റൽ പ്ലേറ്റിൽ ഈ തേങ്ങ വെച്ച് ലക്ഷ്മീ ദേവിയെ പ്രാർത്ഥിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവുകയും ദാരിദ്ര്യ മുക്തി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കൂടാതെ ഗർഭകാലത്ത് ഒറ്റക്കണ്ണുള്ള തേങ്ങയെ പൂജിച്ചാൽ സുഖപ്രസവം നടക്കുമെന്നും ജനിക്കുന്ന കുഞ്ഞ് ബുദ്ധിമാനായി തീരും എന്നും ആണ് വിശ്വാസം.

സാമ്പത്തിക പ്രതിസന്ധി
കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നിങ്ങൾ അനുഭവിക്കുന്നുണ്ടോ? എങ്കിൽ അതിനും പരിഹാരം കാണുന്നതിന് തേങ്ങ മതി. ഒരു തേങ്ങ എടുത്ത് ഇത് എല്ലാ ചൊവ്വാഴ്ചയും ഹനുമാൻ ക്ഷേത്രത്തിൽ എത്തി കുങ്കുമം കൊണ്ട് തേങ്ങയിൽ സ്വസ്ഥിക് ചിഹ്നം വരക്കുക. ഇതിന് ശേഷം ഹനുമാൻ ചാലിസ ചെയ്യാവുന്നതാണ്. എട്ടാഴ്ച കൃത്യമായി ചെയ്ത് നോക്കൂ. നിങ്ങളുടെ സാമ്പത്തിക ബാധ്യതകളും പ്രശ്നങ്ങളും മാറുന്നു.

ദാരിദ്ര്യ ദുഖത്തിന്
ദാരിദ്ര്യ ദുഖത്തിന് പരിഹാരം കാണുന്നതിനും തേങ്ങ ഉപയോഗിക്കാവുന്നതാണ്. ഒരു തേങ്ങ എടുത്ത് മഹാലക്ഷ്മിയെ മനസ്സിൽ ധ്യാനിച്ച് ഈ തേങ്ങ ലോക്കറിൽ സൂക്ഷിക്കുക . അല്ലെങ്കിൽ പണം സൂക്ഷിക്കുന്ന ദിക്കിൽ സൂക്ഷിക്കുക. ഇത് നിങ്ങള്‍ക്ക് നേട്ടങ്ങൾ നൽകുകയും നിങ്ങളുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ബിസിനസിൽ നഷ്ടം
പലർക്കും വളരെയധികം തകർച്ചയുണ്ടാക്കുന്ന ഒന്നാണ് ബിസിനസിൽ ഉണ്ടാവുന്ന നഷ്ടം. അതിന് വേണ്ടി വ്യാഴാഴ്ച അര മീറ്റർ മഞ്ഞ നിറത്തിലുള്ള തുണി എടുത്ത് ഇത് തേങ്ങയിൽ നല്ലതു പോലെ ചുറ്റുക. അതിന് ശേഷം അൽപം മഞ്ഞ നിറമുള്ള പലഹാരങ്ങളുമായി ഇത് രണ്ടും വിഷ്ണു ക്ഷേത്രത്തിൽ സമർപ്പിക്കുക. ഇത് നിങ്ങളുടെ ബിസിനസിലെ നഷ്ടത്തിന് പരിഹാരവും നിങ്ങൾക്ക് നേട്ടവും ഉണ്ടാക്കുന്നു.

ശനിദോഷ പരിഹാരത്തിന്
ശനി ദോഷം എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങയിൽ പ്രയോഗം നടത്താം. എല്ലാ ശനിയാഴ്ചയും തേങ്ങ ഗംഗാ ജലത്തിൽ മുക്കി വെക്കുക. ഇത്തരത്തില്‍ ചെയ്യുമ്പോൾ ഓം രാംദത്തായ നമഹ: എന്ന മന്ത്രം ചൊല്ലുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശനി ദോഷത്തെ ഇല്ലാതാക്കുന്നു.