For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാതത്തില്‍ നിത്യവും ഈ മന്ത്രം ഒരുതവണ ജപിക്കണം: ആയുരാരോഗ്യസൗഖ്യവും സര്‍വ്വസൗഭാഗ്യവും

|

മന്ത്രങ്ങള്‍ക്ക് നമുക്കിടയിലുള്ള പ്രാധാന്യം നിസ്സാരമല്ല. മന്ത്രങ്ങള്‍ക്ക് അപാര ശക്തിയുണ്ട് എന്നാണ് പറയപ്പെടുന്നത്. മന്ത്രങ്ങളിലൂടെ ശക്തിയാര്‍ജ്ജിച്ചവരെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. മന്ത്രത്തിനുള്ള പ്രാധാന്യം അതുകൊണ്ട് തന്നെ ഒരിക്കലും നിസ്സാരവത്കരിക്കാന്‍ ആവില്ല. സനാതനധര്‍മ്മത്തിലെ മന്ത്രങ്ങള്‍ക്ക് വളരെയധികം ശക്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവ പതിവായി ജപിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും മാറ്റങ്ങളും ഉണ്ടാവുന്നു എന്നാണ് പറയപ്പെടുന്നത്.

Chant These Mantras

മന്ത്രത്തില്‍ ധൈര്യത്തെ വരെ നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം. അത്രയധികം പ്രാധാന്യത്തോടെയാണ് നാം മന്ത്രങ്ങളെ കണക്കാക്കുന്നത്. ജീവിതത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനും എല്ലാം മന്ത്രം സഹായിക്കുന്നു. മന്ത്രമറിയുന്ന വ്യക്തിയെ മറ്റുള്ളവര്‍ ബഹുമാനിക്കുക വരെ ചെയ്യുന്നു. എന്നാല്‍ ഓരോ മന്ത്രത്തിനും ചൊല്ലുന്നതിന് ഓരോ സമയമുണ്ട്. ഈ ലേഖനത്തില്‍ പ്രഭാതത്തില്‍ ചൊല്ലുന്ന മന്ത്രത്തെക്കുറിച്ചാണ് പറയുന്നത്.

പ്രഭാത മന്ത്രങ്ങള്‍

പ്രഭാത മന്ത്രങ്ങള്‍

പ്രഭാത മന്ത്രങ്ങള്‍ ജപിക്കേണ്ടതിനെക്കുറിച്ചും അതിന് വേദങ്ങളിലുള്ള പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാം. വേദങ്ങളിലുള്ള മന്ത്രങ്ങള്‍ ജീവനേയും പ്രാണനേയും സൂചിപ്പിക്കുന്നതാണ്. പലരുടേയും മാതാചാരപ്രകാരം അതിരാവിലെ എഴുന്നേറ്റ് ദൈവത്തെ വന്ദിക്കുന്ന ഒരു ആചാരം നിലവിലുണ്ട്. ഓരോ വ്യക്തിയും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭഗവാനെ വന്ദിക്കുകയും സ്മരിക്കുകയും ആ ദിവസം മോശമല്ലാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതിനോടൊപ്പം ചില മന്ത്രങ്ങള്‍ കൂടി ജപിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും വര്‍ദ്ധിക്കുന്നു. തന്റെ ദിവസം ഐശ്വര്യപൂര്‍ണമായി മാറുന്നതിന് വേണ്ടി നമുക്ക് ഇക്കാര്യങ്ങള്‍ ഇനി ശ്രദ്ധിക്കാം.

അതാത് ദിവസത്തെ ഫലം

അതാത് ദിവസത്തെ ഫലം

ഓരോ ദിവസവും നമ്മുടെ പ്രാര്‍ത്ഥനക്ക് അനുസരിച്ച് ആ ദിവസത്തിന്റെ ഫലവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏത് ജോലിയില്‍ ആയാലും അതിന്റെ ഫലം നമുക്ക് തീര്‍ച്ചയായും ലഭിക്കുന്നു. നാം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലമാണ് നമുക്ക് ലഭിക്കുന്നത്. തിരുവെഴുത്ത് പ്രകാരം നമ്മുടെ ഒരു ദിവസം ആരംഭിക്കേണ്ടത് പോസിറ്റീവ് ചിന്തകളോടെയും ശുഭചിന്തകളോടേയും ആയിരിക്കണം. ഇത് നമ്മുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം പോസിറ്റീവിറ്റി നിറക്കുന്നു എന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം ഇത്തരത്തില്‍ നിരവധി മന്ത്രങ്ങള്‍ ഉണ്ട്. ഉറക്കമുണര്‍ന്നതിന് ശേഷം ജപിക്കുന്ന ഈ മന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു. മന്ത്രങ്ങള്‍ നിങ്ങളുടെ ജോലിയിലും വിജയം നേടുന്നതിന് സഹായിക്കുന്നു.

പ്രഭാത മന്ത്രങ്ങള്‍ ഇപ്രകാരം

പ്രഭാത മന്ത്രങ്ങള്‍ ഇപ്രകാരം

പ്രഭാതത്തില്‍ ചില മന്ത്രങ്ങള്‍ ജപിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ അന്നത്തെ ദിവസത്തെ തന്നെ മാറ്റി മറിക്കുന്നു. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ഏതൊരു വ്യക്തിയും ആദ്യം തന്റെ ഇരുകൈപ്പത്തിക്കളിലേക്കും ആദ്യം ദൃഷ്ടി പതിപ്പിക്കണം എന്നാണ് പറയുന്നത്. കാരണം മുപ്പത്തിമുക്കോടി ദേവന്‍മാരും ദേവതകളും നമ്മുടെ കൈയ്യില്‍ വസിക്കുന്നു എന്നാണ് പുരാണം പറയുന്നത്. കൈകളിലേക്ക് നോക്കുന്നതോടെ തന്നെ ഈ മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം.

മന്ത്രം ഇപ്രകാരം

മന്ത്രം ഇപ്രകാരം

'കരാഗ്രേ വസതേ ലക്ഷ്മി: കര മധ്യേ സരസ്വതി

കര മൂലേ സ്ഥിതാ ഗൗരി, പ്രഭാതേ കര ദര്‍ശനം'

ഈ മന്ത്രം ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുത്തുന്നു എന്നാണ് പറയുന്നത്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും മാറ്റി ജീവിതത്തില്‍ ആ ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയോടേയും സന്തോഷത്തോടേയും നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് പറയുന്നത്.

ഗായത്രി മന്ത്രം

ഗായത്രി മന്ത്രം

ഗായത്രി മന്ത്രം ഏറ്റവും പ്രധാനപ്പെട്ട ഒരു മന്ത്രമായാണ് കണക്കാക്കുന്നത്. ഇത് ജപിക്കുന്നത് നിത്യ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും കൊണ്ട് വരുന്നു എന്നാണ് പറയപ്പെടുന്നത്. ഗായത്രി മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം.

മന്ത്രം

ഓം ഭൂര്‍ഭുവ സ്വഃ: തത്സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യധിമഹി ധിയോ യോ ന: പ്രചോദയാത്:

സാമ്പത്തിക നേട്ടങ്ങള്‍ക്ക്

സാമ്പത്തിക നേട്ടങ്ങള്‍ക്ക്

ലക്ഷ്മികുബേര മന്ത്രമാണ് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി ജപിക്കേണ്ടത്. ഇത് ദിനവും ജപിക്കുന്നതിലൂടെ ജീവിതത്തിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിനും ജീവിത കാലം മുഴുവന്‍ സന്തോഷത്തോടെ കഴിയുന്നതിനും സഹായിക്കുന്നു

ഓം ശ്രീ മഹാലക്ഷ്മിയേ ച വിദ്മഹേ

വിഷ്ണു പത്‌ന്യ ച ധീമഹീ തന്നോ

ലക്ഷ്മി പ്രചോദയാത് ഓം

മന്ത്ര അര്‍ത്ഥം: ഇതൊരു ലക്ഷ്മീ ബീജ മന്ത്രമാണ്, ഈ മന്ത്രം ജപിക്കുമ്പോള്‍, നിങ്ങള്‍ അനുഗ്രഹത്തിനായി ഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. കൂടാതെ ദേവി ദുര്‍ഗ്ഗയുടെ പത്ത് നാമങ്ങളും ജപിക്കാവുന്നതാണ്. വളരെയയധികം ശ്രദ്ധയോടെ വേണം മന്ത്രം ജപിക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് ഈ മന്ത്രം ഉപയോഗപ്രദമായി കണക്കാക്കപ്പെടുന്നു. ഈ മന്ത്രത്തിലൂടെ ധനലാഭം ലഭിക്കുന്നു എന്നാണ് വിശ്വാസം.

ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കാന്‍ ലക്ഷ്മി ദേവിക്ക് പാലിക്കേണ്ട ചിട്ടകള്‍ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കാന്‍ ലക്ഷ്മി ദേവിക്ക് പാലിക്കേണ്ട ചിട്ടകള്‍

12 രാശിക്കാരിലും ആരാധനമൂര്‍ത്തികള്‍ നല്‍കുന്ന ഭാഗ്യം12 രാശിക്കാരിലും ആരാധനമൂര്‍ത്തികള്‍ നല്‍കുന്ന ഭാഗ്യം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Chant These Mantras After Waking up In The Morning It Will Increase Your Luck And Prosperity

Morning Mantras: Chant these mantras after waking up in the morning to increase your luck and prosperity. Take a look
Story first published: Wednesday, December 28, 2022, 21:45 [IST]
X
Desktop Bottom Promotion