For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2021: ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും ഓണം

ഓണത്തെ പുതുതലമുറ എങ്ങനെ കാണുന്നു എന്ന് നോക്കാം

|
ഇത് ആ പഴയ ഓണം അല്ല | Onam is trendy, not traditional for the young | Boldsky Malayalam

ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ ഓണവും. എന്നാല്‍ നമ്മളില്‍ ന്യൂജനറേഷന്‍ ഓണമാണ് ഓരെ വര്‍ഷം കഴിയുന്തോറും ആഘോഷിക്കുന്നത്. ഓണം എന്നതിലുപരി വെറുമൊരു ആഘോഷം എന്ന ലെവലിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

ഓണത്തിന് ചില നാടന്‍ കളികള്‍ കളിക്കാംഓണത്തിന് ചില നാടന്‍ കളികള്‍ കളിക്കാം

അതുകൊണ്ട് തന്നെ ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ന് ഗതകാലസമരണകളായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് ഇന്നത്തെ ഓണത്തെ മോഡേണ്‍ ഓണമാക്കി മാറ്റുന്നത് എന്ന് നോക്കാം. പലപ്പോവും പല കാര്യങ്ങളും നമ്മള്‍ മലയാളികള്‍ മറന്നു പോവുന്നു.

പൂക്കളമുണ്ടോ ഉണ്ട്

പൂക്കളമുണ്ടോ ഉണ്ട്

ഓണത്തിന് പൂക്കളമുണ്ട്, എന്നാല്‍ അത് മത്സരപ്പൂക്കളമാണെന്നു മാത്രം. പണ്ടത്തെപ്പോലെ ആരെങ്കിലും ഇന്ന് പൂക്കള്‍ ശേഖരിച്ച് പൂക്കളമിടുന്നവരുണ്ടോ? ഇല്ലെന്ന് നമുക്ക കണ്ണടച്ച് പറയാം. കാരണം നാട്ടിന്‍ പുറത്തെ വിശുദ്ധി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് തന്നെ കാര്യം.

അവനവനിലേക്ക് ചുരുങ്ങുന്ന ഓണം

അവനവനിലേക്ക് ചുരുങ്ങുന്ന ഓണം

പണ്ട് ഓണത്തിനെങ്കിലും എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചു കൂടുമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും അവനവനിലേക്ക് ചുരുങ്ങിപ്പോയി. അതുകൊണ്ടു തന്നെ കൂട്ടുകുടുംബം എന്ന വ്യവസ്ഥിതി പാടെ മാറിക്കഴിഞ്ഞു. എല്ലാവരും അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിക്കൂടി. ഇത് ഓണത്തിന്റെ സന്തോഷത്തെ വരെ ഇല്ലാതാക്കുന്നു.

സദ്യയെന്നാല്‍ ഇന്‍സ്റ്റന്റ്

സദ്യയെന്നാല്‍ ഇന്‍സ്റ്റന്റ്

ഇന്ന് ഒരു കാര്യത്തിനും കഷ്ടപ്പെടാന്‍ വയ്യ. ഓണം പോലുള്ള ആഘോഷങ്ങളില്‍ കുടുംബങ്ങളിലെല്ലാവരും ഒരുമിച്ച് സദ്യ ഒരുക്കുകയും കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളില്‍ തന്നെ ചിലയിടത്തും ഇന്‍സ്റ്റന്റ് സദ്യക്ക് ആണ് പ്രാധാന്യം.

വസ്ത്രസ്വാതന്ത്ര്യം

വസ്ത്രസ്വാതന്ത്ര്യം

ഇതിന് മാത്രമാണ് ഇന്നും മാറ്റം വരാത്തത്. കാരണം ഓണത്തിനെങ്കിലും പലരും സെറ്റുമുണ്ടും മറ്റും ഉടുക്കുന്നു. എങ്കിലും അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓണാഘോഷം ശരിക്കും പ്രതിഫലിക്കുന്നത് വസ്ത്ര വിപണിയിലാണ്.

മുത്തശ്ശിയുടെ ഓണം

മുത്തശ്ശിയുടെ ഓണം

മുത്തശ്ശിമാര്‍ പറഞ്ഞ് തന്നിട്ടുള്ള ഓണം എന്ന് പറയുന്നത് പലര്‍ക്കും ഇനി ഓര്‍മ്മ മാത്രമായി ചുരുങ്ങും. ഏത് ആഘോഷമാകട്ടെ മരണമാകട്ടെ മദ്യപാനം ഇല്ലാതെ ഒരു ദിവസം ഉണ്ടാവില്ല. മലയാളിയുടെ ആഘോഷം എന്നാല്‍ ഇന്ന് മദ്യപാനത്തില്‍ ആണ് തുടങ്ങുന്നതും അവസാനിക്കുന്നതും.

 പുലിക്കളികളും നാടന്‍ കളികളും

പുലിക്കളികളും നാടന്‍ കളികളും

ഇന്ന് പുലികളിയും കുമ്മാട്ടിയുമെല്ലാം വെറും ഗതകാല സ്മരണകള്‍ മാത്രമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അറിയുക പോലുമുണ്ടാവില്ല ഇങ്ങനൊരു കാര്യം നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നത്.

English summary

changing trends of onam

Onam is trendy, not traditional for the young read on..
X
Desktop Bottom Promotion