For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈത്ര നവരാത്രിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ ഐശ്വര്യം കൂടെനില്‍ക്കും

|

ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലാണ് ചൈത്ര നവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമതത്തില്‍ ചൈത്ര നവരാത്രിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസങ്ങളില്‍ പൂര്‍ണ്ണമായ ആചാരങ്ങളോടെ ആരാധന നടത്തിയാല്‍, ദുര്‍ഗ്ഗാ ദേവി പ്രസാദിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

Most read: കുംഭത്തില്‍ ചൊവ്വയുടെ സംക്രമണം; ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണMost read: കുംഭത്തില്‍ ചൊവ്വയുടെ സംക്രമണം; ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ

ഈ വര്‍ഷത്തെ ചൈത്ര നവരാത്രി 2022 ഏപ്രില്‍ 2 മുതല്‍ ആരംഭിച്ച് ഏപ്രില്‍ 11 തിങ്കളാഴ്ച അവസാനിക്കും. ഈ ദിവസങ്ങളില്‍, നിങ്ങള്‍ക്ക് ദുര്‍ഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കണമെങ്കില്‍, ചില ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ മതി. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കും.

ദുര്‍ഗാദേവിയുടെ ഈ രൂപങ്ങള്‍ സ്ഥാപിക്കുക

ദുര്‍ഗാദേവിയുടെ ഈ രൂപങ്ങള്‍ സ്ഥാപിക്കുക

ദുര്‍ഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍, നിങ്ങളുടെ വീട്ടില്‍ പൂജാമുറിയില്‍ ദുര്‍ഗ്ഗയുടെയും ലക്ഷ്മിയുടെയും സരസ്വതിയുടെയും ഒരു വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. അവയെ പൂക്കളാല്‍ അലങ്കരിക്കുകയും വിധിപ്രകാരം പൂജിക്കുകയും ചെയ്യുക.

ഒമ്പത് ദിവസം ഉപവാസം

ഒമ്പത് ദിവസം ഉപവാസം

ആത്മാര്‍ത്ഥമായ ഹൃദയത്തോടും പൂര്‍ണ്ണമായ ഭക്തിയോടും കൂടി ഒമ്പത് ദിവസം ദുര്‍ഗാ ദേവിയെ സ്മരിച്ച് ഉപവാസം അനുഷ്ഠിക്കുക. എല്ലാ വ്രതാനുഷ്ഠാനങ്ങളും പാലിക്കാന്‍ നിങ്ങള്‍ക്ക് ശക്തിയില്ലെങ്കില്‍, ഒന്നാമത്തെയും നാലാമത്തെയും എട്ടാമത്തെയും വ്രതം അനുഷ്ഠിക്കുക. ഇങ്ങനെ ചെയ്താല്‍ ദേവിയുടെ പ്രത്യേക കൃപ ലഭിക്കും.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുക

ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുക

നവരാത്രിയില്‍ ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യണം. സമയമുണ്ടെങ്കില്‍ ദുര്‍ഗാ സപ്തശതി പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് ആദ്യം കവചം, കീലക്, അര്‍ഗല സ്‌തോത്രം എന്നിവ പാരായണം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ദുര്‍ഗ്ഗാ സപ്തശതി മുഴുവന്‍ പാരായണം ചെയ്തതിന്റെ ഫലം ലഭിക്കും.

ചുവന്ന നിറത്തിലുള്ള ഇരിപ്പിടം

ചുവന്ന നിറത്തിലുള്ള ഇരിപ്പിടം

ആരാധനയില്‍ എപ്പോഴും ചുവന്ന നിറത്തിലുള്ള ആസനങ്ങള്‍ ഉപയോഗിക്കുക. ഇരിപ്പിടം ചുവപ്പു നിറത്തിലുള്ള കമ്പിളി ആയിരിക്കണം. ചുവപ്പ് നിറത്തിലുള്ള ഇരിപ്പിടം ഇല്ലെങ്കില്‍, ഒരു പുതപ്പ് എടുത്ത് അതില്‍ മറ്റൊരു ചുവന്ന തുണി ഇട്ട് അതില്‍ ഇരുന്നു പൂജിക്കുക. പൂജ പൂര്‍ത്തിയാക്കിയ ശേഷം ഇത് വണങ്ങിയ ശേഷം മടക്കി സൂക്ഷിക്കുക.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

തേന്‍ കലര്‍ത്തിയ പാല്‍ സമര്‍പ്പിക്കുക

തേന്‍ കലര്‍ത്തിയ പാല്‍ സമര്‍പ്പിക്കുക

രാവിലെ ഉണര്‍ന്ന് കുളിച്ചതിന് ശേഷം പാലില്‍ തേന്‍ കലര്‍ത്തി ദേവിക്ക് നിവേദിക്കുക. ഇത് പൂജാമുറിക്ക് സമീപം വയ്ക്കുക, എന്നിട്ട് അത് കഴിച്ചാല്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കും.

ഒമ്പത് തരം ഡ്രൈ ഫ്രൂട്ട്സ് വഴിപാട് നടത്തുക

ഒമ്പത് തരം ഡ്രൈ ഫ്രൂട്ട്സ് വഴിപാട് നടത്തുക

നവരാത്രി സമയത്ത്, ഒന്‍പത് ദിവസം മുഴുവന്‍ ദേവിക്ക് ചുവന്ന തുണിയില്‍ അഞ്ച് തരം ഡ്രൈ ഫ്രൂട്ട്സ് സമര്‍പ്പിക്കുക, പിന്നീട് ഈ പ്രസാദം എടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസ്സിലുള്ള നടക്കാത്ത പ്രതീക്ഷകള്‍ സഫലമാകും.

Most read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

9 പെണ്‍കുട്ടികളെ ആരാധിക്കുക

9 പെണ്‍കുട്ടികളെ ആരാധിക്കുക

നവരാത്രിയില്‍ അഷ്ടമിയിലും നവമി ദിവസവും 9 പെണ്‍കുട്ടികളെ പൂജിക്കുന്നത് നിങ്ങള്‍ക്ക് വിശേഷ ഫലം നല്‍കും. ഈ ഒമ്പത് പെണ്‍കുട്ടികള്‍ ദുര്‍ഗ്ഗാ ദേവിയുടെ ഒമ്പത് രൂപങ്ങള്‍ക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. പെണ്‍കുട്ടികളെ തെക്ക് ദിശയില്‍ ഇരുത്തണം ഓര്‍മ്മിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.

ചൈത്ര നവരാത്രിയുടെ പ്രാധാന്യം

ചൈത്ര നവരാത്രിയുടെ പ്രാധാന്യം

ഹിന്ദു കലണ്ടറിന്റെ പ്രാരംഭ മാസമായി ചൈത്ര മാസത്തെ കണക്കാക്കുന്നു. ഹിന്ദു വിശ്വാസികള്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് നവരാത്രി ആഘോഷിക്കുന്നത്. ആദ്യത്തേത് വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും രണ്ടാമത്തേത് ശൈത്യകാലത്തിന്റെ തുടക്കത്തിലും. ശക്തിപൂജയുടെ മംഗളകരമായ ആഘോഷങ്ങളില്‍ ഒന്നാണ് ചൈത്ര നവരാത്രി. ഒമ്പത് ദിവസം ദുര്‍ഗ്ഗാ ദേവിയെ വ്യത്യസ്ത പേരുകളോടും പ്രധാനപ്പെട്ട ആചാരങ്ങളോടും കൂടി ആരാധിക്കുന്നു. ഭക്തര്‍ പൂജകള്‍ നടത്തുകയും വ്രതം നോല്‍ക്കുകയും ചെയ്യുന്നു.

English summary

Chaitra Navratri 2022: Astrological Remedies And Tips For Prosperity in Malayalam

Read on to know some astrological remedies and tips to do on Chaitra Navratri for prosperity.
X
Desktop Bottom Promotion