For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ ആദ്യ പ്രദോഷ വ്രതം; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും പൂജാവിധിയും

|

ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രാധാന്യമുള്ള വ്രതങ്ങളിലൊന്നാണ് പ്രദോഷ വ്രതം. ഈ പുണ്യദിനം ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്നു. ഈ ശുഭദിനത്തില്‍ ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. ശുക്ല പക്ഷത്തിന്റെയും കൃഷ്ണപക്ഷത്തിന്റെയും ത്രയോദശി തിഥിയിലാണ് ഈ വ്രതം അനുഷ്ഠിക്കാറ്. ഇത്തവണ പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ പ്രദോഷ വ്രതം വരുന്നത് ജനുവരി 4നാണ്.

Also read: ധനു രാശിയില്‍ ബുധന്റെ അസ്തമയം; 12 രാശിക്കും മാസാംരംഭത്തില്‍ ഗുണദോഷ ഫലങ്ങള്‍Also read: ധനു രാശിയില്‍ ബുധന്റെ അസ്തമയം; 12 രാശിക്കും മാസാംരംഭത്തില്‍ ഗുണദോഷ ഫലങ്ങള്‍

ഈ വര്‍ഷത്തെ ആദ്യ പ്രദോഷ വ്രതമാണിത്. പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ ത്രയോദശി തിഥി ബുധനാഴ്ചയായതിനാല്‍ അതിനെ ബുധപ്രദോഷവ്രതം എന്ന് വിളിക്കും. ബുധപ്രദോഷ വ്രതത്തില്‍ പരമേശ്വരനെ ആരാധിക്കുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കുന്നു. പ്രദോഷ വ്രതത്തില്‍ ശിവനെ ആരാധിക്കുന്നത് ദാമ്പത്യ സന്തോഷവും സന്താനങ്ങളുടെ ദീര്‍ഘായുസും ഗ്രഹദോഷങ്ങളില്‍ നിന്ന് മോചനവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷത്തെ ആദ്യ പ്രദോഷ വ്രതത്തിന്റെ ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

ബുധ പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം

ബുധ പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം

പഞ്ചാംഗമനുസരിച്ച്, പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതി 2023 ജനുവരി 3ന് രാത്രി 10.01 മുതല്‍ ആരംഭിക്കുന്നു. ഇത് ജനുവരി 5ന് 12 മണിക്ക് അവസാനിക്കും. ജനുവരി 4നാണ് പ്രദോഷ വ്രതം ആരാധിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ബുധ പ്രദോഷ വ്രതം മുഹൂര്‍ത്തം വൈകുന്നേരം 05.47 - രാത്രി 08.29 വരെയാണ്.

ബുധ പ്രദോഷ വ്രതം ശുഭയോഗം

ബുധ പ്രദോഷ വ്രതം ശുഭയോഗം

ബുധനാഴ്ച പ്രദോഷ വ്രതം ആചരിക്കുന്നത് ഭക്തര്‍ക്ക് ജോലിയിലും ബിസിനസ്സിലും വിജയം നല്‍കുമെന്ന് ശിവപുരാണം പറയുന്നു. സര്‍വാര്‍ത്ത സിദ്ധി യോഗം, രവിയോഗം, ശുക്ലയോഗം എന്നിവ കൂടിച്ചേരുന്നതിനാല്‍ ഈ വര്‍ഷത്തെ ആദ്യത്തെ ബുധപ്രദോഷ വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. പ്രദോഷവ്രത നാളില്‍ ശിവകുടുംബത്തെ പൂജിക്കുകയും ചില പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഐശ്വര്യം വരികയും ചെയ്യും.

സര്‍വാര്‍ത്ത സിദ്ധി യോഗം - ദിവസം മുഴുവന്‍

ശുക്ലയോഗം - 04 ജനുവരി, 07.07 am - 5 ജനുവരി, 07.34 am

രവിയോഗം - 04 ജനുവരി, 06.49 pm - 05 ജനുവരി, 07.17 am

Also read:മേടം - മീനം; 12 രാശിക്കും 2023 ജനുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക രാശിഫലംAlso read:മേടം - മീനം; 12 രാശിക്കും 2023 ജനുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക രാശിഫലം

ബുധപ്രദോഷ വ്രതം പ്രാധാന്യം

ബുധപ്രദോഷ വ്രതം പ്രാധാന്യം

ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച് പ്രദോഷ നാളില്‍ എല്ലാ ദേവന്‍മാരും ചേര്‍ന്ന് അസുരന്മാരെ പരാജയപ്പെടുത്താന്‍ ശിവന്റെ സഹായം തേടിയെന്ന് വിശ്വസിക്കപ്പെടുന്നു. ശിവഭക്തര്‍ക്കിടയില്‍ പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ശുഭദിനത്തില്‍ ഭക്തര്‍ ശിവകുടുംബത്തെ ആരാധിക്കുന്നു. പരമശിവന്റെയും പാര്‍വതി ദേവിയുടെയും അനുഗ്രഹം തേടി ആളുകള്‍ പ്രദോഷ ദിനത്തില്‍ വ്രതമെടുക്കുന്നു. സ്‌കന്ദപുരാണമനുസരിച്ച് പ്രദോഷ ദിനത്തില്‍ രണ്ട് തരം വ്രതങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. ഒന്ന് പകല്‍ സമയത്ത് ആരംഭിച്ച് രാത്രിയില്‍ അവസാനിപ്പിക്കാം. മറ്റൊന്ന് കഠിനമായ പ്രദോഷ വ്രതമാണ്. ഇത് 24 മണിക്കൂര്‍ ആചരിക്കുകയും അടുത്ത ദിവസം വ്രതം മുറിക്കുകയും ചെയ്യുന്നു. പ്രദോഷം എന്നാല്‍ സായാഹ്നത്തിന്റെ ആദ്യഭാഗം എന്നര്‍ത്ഥം. പ്രായ-ലിംഗ വ്യത്യാസമില്ലാതെ ആര്‍ക്കും പ്രദോഷവ്രതം അനുഷ്ഠിക്കാവുന്നതാണ്. പ്രദോഷ നാളില്‍ ചില ഭക്തര്‍ ശിവന്റെ നടരാജ രൂപത്തെ ആരാധിക്കുന്നു. വ്രതമനുഷ്ഠിക്കുകയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ വ്രതാനുഷ്ഠാനം ചെയ്യുകയും ചെയ്യുന്ന ഭക്തര്‍ക്ക്, ശിവനും പാര്‍വതിയും സന്തോഷം, ദീര്‍ഘായുസ്സ്, വിജയം, ഐശ്വര്യം എന്നിവ നല്‍കി ആഗ്രഹിക്കുന്നു.

ബുധപ്രദോഷ വ്രതം ആരാധനാ രീതി

ബുധപ്രദോഷ വ്രതം ആരാധനാ രീതി

വ്രതമെടുക്കുന്ന ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് പുണ്യസ്‌നാനം ചെയ്യുക. പരമശിവന്‍, ഗണപതി, കാര്‍ത്തികേയന്‍, നന്ദി എന്നിവരോടൊപ്പം പാര്‍വതിയുമുള്ള ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ഒരു നെയ്യ് വിളക്ക് കത്തിച്ച് ശിവനും പാര്‍വതിക്കും പുഷ്പമായ മാല അര്‍പ്പിക്കുക. മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക. മഹാദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തര്‍ ഈ ദിവസം കൂവള ഇലയും അര്‍പ്പിക്കണം. പ്രദോഷ വ്രത കഥ, ശിവ ചാലിസ എന്നിവ ചൊല്ലുക. ഒരു ശിവക്ഷേത്രം സന്ദര്‍ശിക്കുകയും ശിവനെയും പാര്‍വതി ദേവിയെയും പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുകയും വേണം. അഭിഷേകം നടത്തുമ്പോള്‍ 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കണം. പ്രദോഷ ദിനത്തില്‍ ഭക്തര്‍ 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കണം.

Also read:Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്‌Also read:Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്‌

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

ബുധപ്രദോഷ വ്രത നാളില്‍ നിങ്ങള്‍ പച്ചനിറത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യുക. രാവിലെ വ്രതാനുഷ്ഠാനം എടുത്തശേഷം ആദ്യം ഗണപതിയെ ആരാധിക്കുക. ചുവന്ന ചെമ്പരത്തിപ്പൂവ് സമര്‍പ്പിച്ച് ഓം ഗണ്‍ ഗണപതയേ നമഃ മന്ത്രം 108 തവണ ജപിക്കുക. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ആശ്വാസം നല്‍കുകയും സാമ്പത്തിക സ്ഥിരത കൈവരിക്കാനാകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

അനുയോജ്യമായ ജീവിതപങ്കാളിയും സന്തോഷകരമായ ദാമ്പത്യത്തിനും

അനുയോജ്യമായ ജീവിതപങ്കാളിയും സന്തോഷകരമായ ദാമ്പത്യത്തിനും

യോഗ്യനായ വരനെ ലഭിക്കുന്നതിനും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഐക്യം ഉണ്ടാകുന്നതിനും പ്രദോഷ വ്രത നാളില്‍ ഈ പ്രതിവിധി ചെയ്യുക. ഒരു പാത്രം ചോറ് രണ്ടായി ഭാഗിക്കുക. സൂര്യാസ്തമയ സമയത്ത് ശിവനെ ആരാധിക്കുമ്പോള്‍ ആദ്യ ഭാഗം ശിവലിംഗത്തില്‍ സമര്‍പ്പിക്കുക. ശിവ ചാലിസ പാരായണം ചെയ്യുക, രണ്ടാം ഭാഗം ദാനം ചെയ്യുക. ഇത് നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കും. അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കാനും ഈ പ്രതിവിധി നല്ലതാണ്.

Also read:ചാണക്യന്‍ പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്Also read:ചാണക്യന്‍ പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്

English summary

Budh Pradosh Vrat January 2023 Date, Shubha Muhurtham, Puja Vidhi And Importance

Worshiping Lord Shiva during Pradosh Vrat brings happiness in life. Know about the Budh Pradosh Vrat in January date, shubha muhurtham, puja vidhi and importance.
Story first published: Tuesday, January 3, 2023, 9:39 [IST]
X
Desktop Bottom Promotion