Latest Updates
-
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്!
ബുധപ്രദോഷ വ്രതം; ശിവഭജനത്താല്‍ നേടാം ദുരിതമോചനവും അളവറ്റ ഐശ്വര്യവും
ഹിന്ദുമതത്തില്‍ പ്രദോഷ വ്രതം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ വ്രതം ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണ്. ഈ ദിവസം ശിവനെ പൂജാവിധികളോടെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ആത്മാര്‍ത്ഥ ഹൃദയത്തോടെ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നയാളുടെ ആഗ്രഹങ്ങളെല്ലാം പരമേശ്വരന് നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെയും ആരാധിക്കുന്നതിലൂടെയും മഹാദേവന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം, നിങ്ങള്‍ ആത്മാര്‍ത്ഥഹൃദയത്തോടെ ശിവഭക്തി ചെയ്താല്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് 2023 വര്‍ഷത്തിലെ ആദ്യത്തെ പ്രദോഷ വ്രതം ജനുവരി 4 ബുധനാഴ്ചയാണ്. ബുധനാഴ്ച പ്രദോഷം വരുന്നതിനാല്‍ ഇതിനെ ബുധപ്രദോഷ വ്രതമെന്ന് വിളിക്കുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വേണമെങ്കില്‍, ബുധപ്രദോഷ വ്രത ദിനത്തില്‍ ചില പ്രതിവിധികള്‍ ചെയ്യുക. ഈ ദിവസം ശിവനെ ആരാധിച്ച് ജീവിതത്തില്‍ വിജയം നേടാനുള്ള വഴികള്‍ ഇതാ.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍
ഈ വര്‍ഷത്തിലെ ആദ്യത്തെ പ്രദോഷ വ്രതം ഒരു ബുധനാഴ്ചയാണ്. അതിനാല്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ശിവനോടൊപ്പം ഗണപതിയുടെ അനുഗ്രഹവും നല്‍കും. അത്തരമൊരു സാഹചര്യത്തില്‍, ബുധപ്രദോഷ വ്രതം ദിവസം രാവിലെ വ്രതാനുഷ്ഠാനം ചെയ്ത ശേഷം ആദ്യം ഗണപതിയെ ആരാധിക്കുക. ചുവന്ന ചെമ്പരത്തിപ്പൂവ് അദ്ദേഹത്തിനു സമര്‍പ്പിച്ച് 'ഓം ഗണ്‍ ഗണപതയേ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നല്‍കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും കുട്ടികളുടെ സന്തോഷത്തിനോ വേണ്ടി 27 തവണ 'ഓം നമഃ ശിവായ' മന്ത്രം ജപിച്ച് 27 ചുവന്ന റോസാപ്പൂക്കള്‍ ശിവന് സമര്‍പ്പിക്കുക. ഈ ദിവസം ചന്ദനത്തിന്റെ സുഗന്ധദ്രവ്യങ്ങളും സമര്‍പ്പിക്കുക. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഈ പ്രതിവിധി ചെയ്യണം. ഇതിലൂടെ നിങ്ങള്‍ക്ക് ശിവന്റെയും പാര്‍വതിയുടെയും അനുഗ്രഹത്താല്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.

പണം നേടാന്‍
ബുധപ്രദോഷ നാളില്‍ പ്രദോഷകാലത്ത് ശിവക്ഷേത്രത്തില്‍ പോയി ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ രക്തചന്ദനം പുരട്ടി ഭഗവാന് സമര്‍പ്പിക്കുക. കൂടാതെ 'ഓം നമഃ ശിവായ' എന്ന മന്ത്രവും ജപിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കായി പണം വരാനുള്ള വഴികള്‍ തുറന്നുകിട്ടും.

രോഗങ്ങളില്‍ നിന്ന് മുക്തിക്ക്
നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍, പ്രദോഷകാലത്ത് ശിവന് നെല്ലിക്ക കലക്കിയ ജലം കൊണ്ട് അഭിഷേകം ചെയ്യുക. രോഗിയുടെ പേര് പറഞ്ഞ്, അവര്‍ക്ക് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുക. ഈ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ രോഗി ഉടന്‍ സുഖം പ്രാപിക്കാന്‍ തുടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബുധപ്രദോഷം ശുഭമുഹൂര്‍ത്തം
ജ്യോതിഷ പ്രകാരം, എല്ലാ മാസത്തെയും ശുക്ല പക്ഷത്തിന്റെയും കൃഷ്ണപക്ഷത്തിന്റെയും ത്രയോദശി തീയതിയിലാണ് പ്രദോഷ വ്രതം വരുന്നത്. ഇപ്രാവശ്യത്തെ ത്രയോദശി തിഥി ജനുവരി 3ന് രാത്രി 10:01ന് ആരംഭിച്ച് ജനുവരി 4ന് ഉച്ചയ്ക്ക് 12:01ന് അവസാനിക്കും. പഞ്ചാംഗം അനുസരിച്ച്, ജനുവരി 4ന് പ്രദോഷ വ്രതം ആചരിക്കും.

ബുധപ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
ജ്യോതിഷ പ്രകാരം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് ഈ വ്രതാനുഷ്ഠാനം. ഈ വ്രതകാലത്ത് ഭക്തര്‍ ശിവകുടുംബത്തെ ആരാധിക്കണം. ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ ഭക്തരുടെ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കുമെന്നും ആഗ്രഹങ്ങള്‍ സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം പല വേദങ്ങളിലും പറഞ്ഞിട്ടുണ്ട്.

ബുധപ്രദോഷ പൂജാരീതി
സൂര്യോദയത്തിന് മുമ്പ് ഉണരുക, കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. പൂജാമുറി വൃത്തിയാക്കി ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കുക. ഗംഗാജലം, പാല്, തൈര്, പഞ്ചാമൃതം എന്നിവകൊണ്ട് ശിവനെ അഭിഷേകം ചെയ്യുക. ചന്ദനത്തിരി, വിളക്ക്, കൂവള ഇല, പൂക്കള്‍, മാലകള്‍ എന്നിവ ഉപയോഗിച്ച് ശിവനെ പൂജിക്കുക. ശിവ ചാലിസയും ശിവ ആരതിയും ചൊല്ലുക. മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കുക. പാല് അല്ലെങ്കില്‍ ഗംഗാജലം കൊണ്ട് ശിവനെ അഭിഷേകം ചെയ്യുക.



Click it and Unblock the Notifications
