Just In
- 2 hrs ago
മുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരാഴ്ച കുടിക്കാം: കൂടെ നഖത്തിന്റെ ആരോഗ്യവും കിടിലനാക്കാം
- 2 hrs ago
ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവര്‍ അറിയേണ്ട പ്രത്യേക ഫലങ്ങള്‍
- 3 hrs ago
ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരം
- 4 hrs ago
ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില്‍ ശനി നില്ക്കും ശ്രേഷ്ഠ ദിനം
Don't Miss
- News
എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി; 18 തികഞ്ഞ വിദ്യാർഥിനികള്‍ക്ക് 2 മാസം പ്രസവാവധി
- Movies
മേക്കപ്പിട്ട് തുടങ്ങിയ ദിലീപിനെ മാറ്റി ആ റോൾ സുധീഷിന് കൊടുത്തു! തുടക്കകാലത്ത് നടന് സംഭവിച്ചത്; ലാൽ ജോസ്
- Finance
നികുതി ലാഭിക്കാൻ ഇങ്ങനെയും വഴികൾ; ഒളിഞ്ഞിരിക്കുന്ന 5 നികുതി ഇളവുകളിതാ
- Sports
ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്ന പറയുന്നു
- Automobiles
ജിംനിയില്‍ ഉണ്ട് ഥാറില്‍ ഇല്ല; ഇക്കാര്യങ്ങളില്‍ പുലി മാരുതി തന്നെ
- Travel
ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...
- Technology
ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla
ബുധന്‍ ധനുവിലേക്ക്: ഭദ്രരാജയോഗം ഈ രാശിക്കാര്‍ക്ക് സര്‍വ്വസൗഭാഗ്യം നല്‍കും
ഡിസംബര്‍ മാസം എന്നത് ഗ്രഹമാറ്റത്തിന്റെ സമയം കൂടിയാണ്. ഒരു വര്‍ഷം കഴിയാന്‍ വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമുള്ള ഒരു മാസം കൂടിയാണ് ഡിസംബര്‍. അതുകൊണ്ട് തന്നെ രാശിമാറ്റത്തില്‍ അടിപതറുന്നവരും നേട്ടം കൊയ്യുന്നവരും ധാരാളമുണ്ട്. അനുകൂലഫലങ്ങളും പ്രതികൂല ഫലങ്ങളും നിങ്ങള്‍ക്ക് ധാരാളം ഓരോ രാശിമാറ്റവും നല്കുന്നു. ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് വരുന്ന ഗ്രഹമാറ്റങ്ങളില് ഒന്നാണ് ബുധന്‍ ധനു രാശിയിലേക്ക് മാറുന്നത്.
ഡിസംബര്‍ 3-നാണ് ബുധന്‍ ധനുരാശിയിലേക്ക് മാറുന്നത്. ഈ ഗ്രഹമാറ്റം ചില രാശിക്കാരില്‍ രാജഭദ്ര യോഗം സൃഷ്ടിക്കുന്നു. ഇതിലൂടെ മൂന്ന് രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂലഫലം ഉണ്ടാവുന്നു. ഡിസംബറില്‍ ഇവര്‍ക്ക് ശരിക്കും രാജയോഗം തന്നെയായിരിക്കും ഫലം ഉണ്ടാവുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ രാജയോഗം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ഭദ്രരാജയോഗം ഉണ്ടാക്കുന്നു. ഇത് മിഥുനം രാശിക്കാര്‍ക്ക് നല്കുന്ന ശുഭഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. മിഥുനം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ഗ്രഹസംക്രമം നടക്കുന്നത്. ഇത് നിങ്ങളില്‍ വിവാഹത്തിന്റേയും കുടുംബ ജീവിതത്തിന്റേയും സമയമായിട്ടാണ് കണക്കാക്കുന്നത്. ഇവരില്‍ ജീവിതത്തില്‍ വിജയവും കുടുംബ ജീവിതത്തില്‍ സന്തോഷവും നേട്ടവും ഉണ്ടാക്കുന്നു.

മിഥുനം രാശി
പങ്കാളിക്ക് ജോലിയില്‍ വിജയം കണ്ടെത്തുന്നതിനും പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തില്‍ എത്തുന്നതിനും ഫലം കാണുന്നു. പങ്കാളിയുമായി നിങ്ങള്‍ മികച്ച സമയം ചിലവഴിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂല സമയം ഉണ്ടാവുന്നു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് കുടുംബത്തിന്റെ പിന്തുണയുണ്ടാവുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞവര്‍ക്ക് ഈ സമയം അനുകൂലഫലങ്ങളും സന്തോഷവും നിലനിര്‍ത്തുന്നു. ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് അനുകൂല സമയമാണ് ഈ മാസം 4-ന് ശേഷം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്‍ ധനുരാശിയില്‍ പ്രവേശിക്കുന്നതിലൂടെ ഭദ്രരാജയോഗം രൂപപ്പെടുന്നു. ഇവര്‍ക്ക് ഇത് നിരവധി അനുകൂലഫലങ്ങള്‍ നല്കുന്നു. ഈ രാശിക്കാരില്‍ അവരുടെ എട്ടാം ഭാവത്തിലാണ് രാശി സംക്രമണം നടക്കുന്നത്. ഇതെല്ലാം ജീവിതത്തില്‍ നല്കുന്ന അനുകൂലഫലങ്ങള്‍ എന്നത് വളരെ അതിശയിപ്പിക്കുന്നതാണ്. നിങ്ങള്‍ക്ക് രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും ആയുസ്സിന് കോട്ടം തട്ടാത്ത രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സാമ്പത്തികമായും അനുകൂല സമയമാണ്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയമാണ് ഉണ്ടാവുന്നത്.

ഇടവം രാശി
ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി ബിസിനസ് വിപുലീകരിക്കുന്നതിനും അതില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സാധിക്കുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലഫലമാണ് ഉണ്ടാവുന്നത്. മാത്രമല്ല ജീവിതത്തില്‍ നിരവധി സന്തോഷകരമായ സാഹചര്യം ഉണ്ടാവുന്നു. രഹസ്യ രോഗങ്ങളുടേയും ആയുസ്സിന്റേയും ഭവനമായാണ് എട്ടാം ഭാവത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആയുസ്സിന്റേയും രോഗങ്ങളുടേയും കാര്യത്തില്‍ പോസിറ്റീവ് ഫലം ഉണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ മാസം നടക്കുന്ന ധനുരാശി സംക്രമണത്തില്‍ ബുധന്‍ വരുന്നതിനാല്‍ ഇവരില്‍ രാജഭദ്രയോഗം രൂപപ്പെടുന്നു. ഇവരുടെ പത്താം ഭാവത്തിലാണ് ഈ യോഗം വരുന്നത്. ജോലിയിലും ബിസിനസിലും എല്ലാം നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ്. കാരണം പത്താം ഭാവം എപ്പോഴും ജോലി, വ്യാപാരം എന്നിവയെ കണക്കാക്കുന്നതായിട്ടാണ് ജ്യോതിഷം പറയുന്നത്. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും വരുമാനം വര്‍ദ്ധിച്ചേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനും അതില്‍ നിന്നും സാമ്പത്തിക ലാഭം ലഭിക്കുന്നതിനും സാധ്യതയുണ്ട്. വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളെ അതിശയിപ്പിക്കുന്നു. ഇത് കൂടാതെ ഭാഗ്യം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഇത്രയും രാശിക്കാരിലാണ് ഭദ്രരാജയോഗം ഫലം നല്‍കുന്നത്.
Makayiram
Nakshatra
2023:
ദോഷഫലങ്ങള്‍
ഇല്ലാതെ
വര്‍ഷം
മുഴുവന്‍
ഐശ്വര്യം
നിറയും
നക്ഷത്രം
December
2022
Horoscope:
2022-ലെ
അവസാന
മാസഫലം:
12
രാശിക്കും
ഗുണദോഷഫലങ്ങള്‍
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.