For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മി ദേവിയുടെ ജനന കഥ

|

ലക്ഷ്മി ദേവി പല ഹിന്ദു കുടുംബങ്ങളുടെയും കുടുംബ ദേവത ആയതു കൊണ്ട് തന്നെ എല്ലാ ദിവസവും ലക്ഷ്മി ദേവിയെ ഭക്തിയോടെ പൂജിച്ചു ആരാധന നടത്തുന്നു. ലക്ഷ്മി ദേവിയോടുള്ള ആരാധന ആഘോഷമാക്കുന്ന വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് ഒക്ടോബർ.

K

ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. ലക്ഷ്മിദേവിയുടെ ജനനത്തെക്കുറിച്ചറിയാൻ വിഷ്ണു പുരാണത്തിലേക്കൊന്നിറങ്ങിച്ചെല്ലണം.

K

യോഗിയായ ദുർവ്വാസാവിന്റെയും ഇന്ദ്ര ദേവന്റെയും കൂടിക്കാഴ്ച്ചയിലൂടെയാണ് ഈ കഥ തുടങ്ങുന്നത്. വളരെ ആദരവോടുകൂടി ദുർവാസാവ് മഹർഷി ഇന്ദ്ര ദേവന് ഹാരാർപ്പണം നടത്തി. ആ ഹാരം ഇന്ദ്ര ദേവൻ തന്റെ വാഹനമായ ഐരാവതത്തിന്റെ നെറ്റിത്തടത്തിൽ വച്ചു. എന്നാൽ ഐരാവതം ആ മാല ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു.

തന്റെ ഉപഹാരത്തെ ഇത്തരത്തിൽ അപമാനിച്ചതിൽ ദുർവാസാവ് മഹർഷിക്ക് ദേഷ്യം സഹിക്കാനായില്ല. "നിങ്ങൾക്ക് അഹംഭാവവും അഹങ്കാരവും ഉണ്ട്, ഭാഗ്യദേവതയുടെ ഇരിപ്പിടമായിരുന്ന ഞാൻ അർപ്പിച്ച ഹാരം നിങ്ങൾ ആദരവോടെ സ്വീകരിച്ചില്ല, മറിച്ചു അതിനെ അപമാനിച്ചു." ഇത് പറഞ്ഞു കൊണ്ട് ദുർവാസാവ് മഹർഷി ഇന്ദ്ര ദേവനെ ഇങ്ങനെ ശപിച്ചു: " നീ വലിച്ചെറിഞ്ഞ ഹാരം പോലെ നിന്റെ കുലവും നശിക്കട്ടെ." ഇത്രയൊക്കെ ഉണ്ടായിട്ടും അഹങ്കാരിയായ ഇന്ദ്രന്റെ അമിതമായ പ്രൗഢി കാരണം ദുർവാസാവ് മഹാർഷിയോട് മാപ്പ് പറയാൻ തയ്യാറായില്ല.

HG

ദുർവാസാവ് മഹർഷി മടങ്ങിയതിനു ശേഷം ഇന്ദ്രൻ തന്റെ രാജധാനിയായ അമരാവതിയിലേക്ക് പോയി. ദുർവാസാവ് മഹർഷിയുടെ ശാപം അമരാവതിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ദേവതകൾക്ക് അവരുടെ പ്രഭാവവും ഊർജ്ജവും നഷ്ടപ്പെടാൻ തുടങ്ങി, പച്ചക്കറികളും സസ്യങ്ങളും ഉണങ്ങിക്കരിഞ്ഞു തുടങ്ങി, മനുഷ്യർ ദാനധർമ്മം നിർത്തി, ആളുകളുടെ മനസ്സ് മലിനമാകാൻ തുടങ്ങി, ആളുകൾ ആത്യന്തിക വികാര വിചാരങ്ങളിൽ മുഴുകി തുടങ്ങി, പുരുഷന്മാരും സ്ത്രീകളും വസ്തു വകകളിൽ ആവേശഭരിതരായിത്തീരുന്നു. എല്ലാവരുടേയും ആഗ്രഹങ്ങൾ അനിയന്ത്രിതമായിത്തീരാൻ തുടങ്ങി.

അമരാവതിയിലെ ദേവതകൾ ബലഹീനരായപ്പോൾ, രാക്ഷസന്മാർ അവരെ ആക്രമിക്കുകയും അവരെ കീഴടക്കുകയും ചെയ്തു. ഇതാണ് ദൈവവും പിശാചും നമ്മിൽ വസിക്കാൻ കാരണവും, അതായത്, ഇത് നമ്മിലെ നന്മയും തിന്മയും സൂചിപ്പിക്കുന്നു.

K

പരാജയത്തിന് ശേഷം ദേവന്മാർ ഭഗവാൻ വിഷ്ണുവിന്റെ അരികിലേക്ക് പോയി. സമുദ്രത്തിൽ നിന്ന് അമൃത് കടഞ്ഞെടുത്തു അതിലൂടെ അവരെ അനശ്വരമാക്കണമെന്നും പഴയ ഊർജ്ജം തിരികെ നൽകണമെന്നും അവർഅപേക്ഷിച്ചു.

ഇവിടെയാണ് പാലാഴി മഥനം ആരംഭിക്കുന്നത്. ഈ കഥയിൽ ദേവതകളും രാക്ഷസന്മാരും തമ്മിലുള്ള വടം വലി യുദ്ധത്തെയാണ് അമൃത് കടയൽ അഥവാ പാലാഴി മഥനം സൂചിപ്പിക്കുന്നത്. ഈ അമൃത് കടയലിൽ നിന്നും സമുദ്രത്തിന്റെ തിരമാലകൾക്കിടയിൽ വിടർന്ന താമരയിൽ സ്ഥാനമുറപ്പിച്ച ലക്ഷ്മി ദേവി ഉത്ഭവിച്ചു. ലക്ഷ്മി ദേവി വിഷ്ണുവിനെ തന്റെ യജമാനനായും, രാക്ഷസന്മാർക്കു മേലെ ദൈവത്തെയും തിരഞ്ഞെടുക്കാൻ ഇതൊരു കാരണമായി. ദേവതകൾക്ക് ശക്തി തിരികെ ലഭിക്കുകയും അസുരന്മാരെ യുദ്ധം ചെയ്ത് അവരെ കീഴടക്കുകയും ചെയ്തു.

MJ

ഈ കഥയിലെ ആദ്യ പാഠം എന്തെന്നാൽ, അഹങ്കാരവും അഹംഭാവവും ഉണ്ടായാൽ അത് ദൈവമായാൽ പോലും ഭാഗ്യ ദേവത ഉപേക്ഷിക്കും. ലക്ഷ്മി ദേവി ഭൗതികസമ്പത്തിന് വേണ്ടി മാത്രമല്ല. ഭാഗ്യ ദേവതയെ വെറുപ്പിച്ചാൽ അത് നല്ല പ്രവൃത്തി ചെയ്യുന്നതിനുള്ള കഴിവില്ലായ്മ, ഊർജ്ജ നഷ്ടം, പട്ടിണി, ദാരിദ്ര്യം, മാനസിക സമാധാനമില്ലായ്മ, ഇച്ഛാശക്തിയുടെ അഭാവം, അർത്ഥരഹിതമായ ജീവിതം എന്നിവയിലേക്ക് നയിക്കുന്നതായിരിക്കും.

English summary

birth story of goddess lakshmi

Lakshmi Devi Durga Devi's daughter is also known to the wife of Lord Vishnu, Read on the birth story of goddess Lakshmi.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more