For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈശ്വര കടാക്ഷമുള്ള 6 നക്ഷത്രങ്ങള്‍

ഈശ്വര കടാക്ഷമുള്ള 6 നക്ഷത്രങ്ങള്‍

|

വിശ്വാസികള്‍ക്ക് ഈശ്വരനുണ്ട്. ഈശ്വരനാണ് നമ്മുടെ പ്രവൃത്തികള്‍ക്കു ഫലം നല്‍കുന്നത് എന്നതാണ് വിശ്വാസവും. ഇതു സത് പ്രവൃത്തിയെങ്കില്‍ ആ ഫലം, ദുഷ്ടത്തരമെങ്കില്‍ അത് എന്നാണ് വിശ്വാസവും.

ഏതു കാര്യവും നല്ല രീതിയില്‍ നടക്കണമെങ്കില്‍ ഈശ്വരാധീനം, ഈശ്വര കടാക്ഷം ഉണ്ടാകണമെന്നതാണ് പൊതുവായ വിശ്വാസം. ചെയ്യുന്ന പ്രവൃത്തികള്‍ക്കു മുന്‍പായി ഈശ്വരനെ ധ്യാനിയ്ക്കുന്നതും പൂജകള്‍ ചെയ്യുന്നതുമെല്ലാം ഈ ഒരു ലക്ഷ്യം മുന്നില്‍ വച്ചു തന്നെയാണ്.

നാം ജനിച്ച പ്രകാരമുള്ള നക്ഷത്രങ്ങള്‍ക്ക് വ്യത്യസ്ത ഫലങ്ങള്‍ വരും. നക്ഷത്ര പ്രകാരം നല്ല ഫലവും ദോഷ ഫലവുമെല്ലാം വരാം. ഇത് ജനിച്ച സമയ പ്രകാരവും മറ്റും വ്യത്യാസപ്പെടുന്നുവെങ്കിലും.

നക്ഷത്ര പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് ഈശ്വര കടാക്ഷം കൂടുതലുണ്ട്. ഇവര്‍ക്ക് തക്കതായ സന്ദര്‍ഭങ്ങളില്‍ ഈശ്വരന്റെ അനുഗ്രഹം കിട്ടുമെന്നു വേണം, പറയാന്‍. ഈശ്വരാധീനം കാരണം രക്ഷപ്പെട്ടു എന്നു നാം പലപ്പോഴും പറയുന്നതിന്റെ പൊരുള്‍ ഇതു തന്നെയാണ്‌.

ഏതെല്ലാം നക്ഷത്രങ്ങള്‍ക്കാണ് ഈശ്വരാധീനം കൂടുതലെന്നറിയൂ, ഇൗശ്വര കടാക്ഷത്തിനായി എന്തെല്ലാം ചെയ്യണമെന്നും അറിയൂ,

ധനം വരാനും നില നില്‍ക്കാനും ഇതാണു വഴികള്‍ധനം വരാനും നില നില്‍ക്കാനും ഇതാണു വഴികള്‍

ഈശ്വര കടാക്ഷം കൂടുതലുളള ഒരു നക്ഷത്രമാണ് പുണര്‍തം. ആപത്കാല ഘട്ടങ്ങളില്‍ ഈശ്വരന്‍ എപ്പോഴും കൂടെ നില്‍ക്കുന്ന നക്ഷത്രമെന്നു വേണം, പറയാന്‍.

പുണര്‍തം

പുണര്‍തം

ഈശ്വര കടാക്ഷം കൂടുതലുളള ഒരു നക്ഷത്രമാണ് പുണര്‍തം. ആപത്കാല ഘട്ടങ്ങളില്‍ ഈശ്വരന്‍ എപ്പോഴും കൂടെ നില്‍ക്കുന്ന നക്ഷത്രമെന്നു വേണം, പറയാന്‍.

അവിട്ടം

അവിട്ടം

അവിട്ടം ഈശ്വര കടാക്ഷമുള്ള മറ്റൊരു നക്ഷത്രമാണ്. അവശ്യ സന്ദര്‍ഭങ്ങളില്‍ ഈ നാളുകാരെ ഈശ്വരാധീനം തേടി വരുമെന്നും ഇതു വഴി പ്രതിസന്ധികള്‍ നീങ്ങുമെന്നും പറയാം.

ചോതി

ചോതി

ചോതിയും ഈശ്വാര കടാക്ഷം ഏറെയുളള ഒരു നക്ഷത്രം തന്നെയാണ്. ചോതി നക്ഷത്രക്കാര്‍ വേണ്ട രീതിയില്‍ കര്‍മങ്ങള്‍ ചെയ്താല്‍ ഈശ്വരാധീനം ഉറപ്പാണ്.

തിരുവാതിര, തൃക്കേട്ട

തിരുവാതിര, തൃക്കേട്ട

തിരുവാതിര, തൃക്കേട്ട എന്നിവയും ഈശ്വര കടാക്ഷം ഏറെയുള്ള പ്രധാനപ്പെട്ട നാളുകാരാണെന്നു വേണം, പറയാന്‍. അവശ്യ ഘട്ടങ്ങളില്‍ ഈശ്വരന്റെ അനുഗ്രഹം കൂടെയുളളവര്‍.

രേവതി

രേവതി

അവസാന നാളായ രേവതിയും ഈ ഗണത്തില്‍ പെട്ടതു തന്നെയാണ്. ഈശ്വര കടാക്ഷം കൂടെ നില്‍ക്കുന്ന നാളാണിത്.

വ്യാഴത്തിന്റെ സ്ഥിതി

വ്യാഴത്തിന്റെ സ്ഥിതി

വ്യാഴത്തിന്റെ സ്ഥിതിയാണ് പൊതുവേ ഈശ്വരാധീനത്തിനു കാരണമായി പറയുന്നത്. ചില പ്രത്യേക സ്ഥാനങ്ങളില്‍ വ്യാഴം വരുന്നത് നല്ലതും ചില സ്ഥാനങ്ങളില്‍ വരുന്നത് ദോഷവും വരുത്തുമെന്നു പറയാം. വ്യാഴം നല്ല സ്ഥാനത്തു വരുമ്പോള്‍ ലഭിയ്ക്കുന്ന ഒന്നാണ് ഈശ്വര കടാക്ഷവും.

എന്നാല്‍ ഈ നാളുകാരെങ്കിലും

എന്നാല്‍ ഈ നാളുകാരെങ്കിലും

എന്നാല്‍ ഈ നാളുകാരെങ്കിലും ചെയ്യേണ്ടുന്ന കര്‍മങ്ങള്‍ ചെയ്യാതിരുന്നാല്‍ പ്രയോജനം ലഭിയ്ക്കില്ലെന്നു വേണം, പറയുവാന്‍. അതായത് മുതിര്‍ന്നവരെ ബഹുമാനിയ്ക്കാതിരിയ്ക്കുക, ക്ഷേത്രത്തില്‍ പോകാതിരിയ്ക്കുക തുടങ്ങിയ ചെയ്യുന്നത് ഫലം കുറയ്ക്കുമെന്നര്‍ത്ഥം. ഈശ്വരാധീനമെങ്കിലും തങ്ങള്‍ ചെയ്യേണ്ടുന്ന ഇത്തരം നല്ല പ്രവൃത്തികള്‍ ചെയ്യുന്നത്, ഈശ്വരനെ പ്രീണിപ്പിയ്ക്കുന്നത് ഈ നാളുകാര്‍ക്കുളള ഈ പ്രത്യേക അനുഗ്രഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. അതായത് വിധിയാം വണ്ണം കാര്യങ്ങള്‍ ചെയ്താല്‍ ഈശ്വരാനുഗ്രഹം കൂടുതല്‍ വരുമെന്നു വേണം, പറയാന്‍.

ഈശ്വരാധീനം കുറഞ്ഞ നാളുകാര്‍ക്ക്

ഈശ്വരാധീനം കുറഞ്ഞ നാളുകാര്‍ക്ക്

ഇനി ഈശ്വരാധീനം കുറഞ്ഞ നാളുകാര്‍ക്ക് ഇതു വര്‍ദ്ധിപ്പിയ്ക്കാനും വഴികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുടുംബ ദേവ, ദേവതാ പ്രീതി വരുത്തുക എന്നത്. ഇതു പോലെ ദേശ ദേവ, ദേവതാ പ്രിതിയും വരുത്തുക. ഇവിടങ്ങള്‍, പ്രത്യേകിച്ച് കുടംബ ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും, ദേശ ക്ഷേത്രത്തില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ദര്‍ശനം നടത്തി തനിക്കാവുന്ന വണ്ണം വഴിപാടുകള്‍ ചെയ്യാം. ഈശ്വരാധീനം നേടാം.

ഗുരുവായൂര്‍

ഗുരുവായൂര്‍

ഇതുപോലെ കുടുംബ ക്ഷേത്രം ഏതെന്ന് അറിയില്ലെങ്കില്‍ ഗുരുവും വായുവും ചേര്‍ന്നു പ്രതിഷ്ഠിച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവനെ കുടുംബ ദേവതയായി സങ്കല്‍പ്പിച്ച് മഞ്ഞപ്പട്ട്, തുളസി മാല, പാല്‍പായസ വഴിപാടുകള്‍ ചെയ്യുക. ഇതു പോലെ അവിടേയ്‌ക്കെത്താന്‍ ബുദ്ധിമുട്ടെങ്കില്‍ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ ഇത്തരം വഴിപാടുകളാകാം.

English summary

Birth Stars That Have More Blessings

Birth Stars That Have More Blessings, Read more to know about,
Story first published: Monday, May 20, 2019, 16:22 [IST]
X
Desktop Bottom Promotion