For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതമോചനത്തിന് നരസിംഹ ആരാധന

|

പ്രപഞ്ചത്തിന്റെ സംരക്ഷകനാണ് ഭഗവാന്‍ വിഷ്ണു. ഭക്തരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും അവരുടെ സമാധാനം ഉറപ്പുവരുത്തുന്നതിനും നിലകൊള്ളുന്ന ശക്തിയാണ് അദ്ദേഹം. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി കാലാകാലങ്ങളില്‍ ഭൂമിയില്‍ ഓരോ അവതാരത്തില്‍ അദ്ദേഹം ജന്‍മമെടുക്കുന്നു. തിന്മയെ ഉന്മൂലനം ചെയ്യുകയും ദുഷ്ടശക്തികളില്‍നിന്ന് തന്റെ ഭക്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.

Most read: 21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെMost read: 21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

അത്തരത്തില്‍ തന്റെ ഭക്തരുടെ സംരക്ഷണത്തിനായി പിറവിയെടുത്ത അവതാരമാണ് നരസിംഹം. ഭൂമിയില്‍ ഭഗവാന്‍ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായി ഇത് കണക്കാക്കപ്പെടുന്നു. മനുഷ്യശരീരവും സിംഹത്തിന്റെ തലയുമുള്ള നരസിംഹമൂര്‍ത്തി ഒരു സവിശേഷ രൂപമാണ്. കൃതാ യുഗത്തിലാണ് നരസിംഹമൂര്‍ത്തി അവതാരമെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ഭക്തന്‍ പൂര്‍ണ മനസ്സോടെയും വിശ്വാസത്തോടെയും വിശുദ്ധിയോടെയും നരസിംഹ മൂര്‍ത്തിയെ ആരാധിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യാസ്തമയസമയത്താണ് നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ ആ സമയം പൂജ നടത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. നരസിംഹമൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെയും ഉഗ്രനരസിംഹ മന്ത്രം ചൊല്ലുന്നതിലൂടെയും ഒരു വ്യക്തിക്ക് കൈവരുന്ന നേട്ടങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

നരസിംഹമൂര്‍ത്തീ ഭാവം

നരസിംഹമൂര്‍ത്തീ ഭാവം

സിംഹത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമുള്ള വിഷ്ണുവിന്റെ അവതാരമാണ് നരസിംഹം. മുഖത്ത് ഉഗ്രമായ ഭാവം ഉതിര്‍ക്കുന്ന കണ്ണുകളോടെ നാലോ പതിനാറോ കൈകളില്‍ വിവിധ ആയുധങ്ങള്‍ വഹിക്കുന്ന രൂപത്തില്‍ നിങ്ങള്‍ക്ക് നരസിംഹമൂര്‍ത്തിയെ കാണാം. സുദര്‍ശനചക്രം, ശംഖ്, കോടാലി മുതലായവയാണ് സാധാരണയായി ചിത്രീകരിക്കുന്ന ആയുധങ്ങള്‍. ഒരു സ്വതന്ത്രമായ കൈ എല്ലായ്‌പ്പോഴും അഭയ മുദ്രയിലോ അനുഗ്രഹീത ഭാവത്തിലോ ആയിരിക്കും. ചിലപ്പോള്‍, തന്റെ ഭാര്യയായ ലക്ഷ്മി ദേവിയുമായി ശാന്തമായി ഇരിക്കുന്ന ലക്ഷ്മി നരസിംഹ മൂര്‍ത്തിയായും ചിത്രീകരിക്കപ്പെടുന്നു.

നവനരസിംഹം

നവനരസിംഹം

നരസിംഹ സ്വാമിയെ വിവിധ രൂപങ്ങളില്‍ ചിത്രീകരിക്കുന്നു. കയ്യിലുള്ള വ്യത്യസ്ത ഭാവങ്ങളും ആയുധങ്ങളുമായി ബന്ധപ്പെട്ട 74 ലധികം രൂപങ്ങളാണ് മൂര്‍ത്തിക്ക്. ഇതില്‍ 9 പ്രധാനരൂപങ്ങളെ ഒന്നിച്ച് നവനരസിംഹം എന്ന് വിളിക്കുന്നു, അവ ഇപ്രകാരമാണ്:

* ഉഗ്ര നരസിംഹം

* ക്രോധ നരസിംഹം

* വീര നരസിംഹം

* വിലമ്പ നരസിംഹം

* കോപ നരസിംഹം

* യോഗ നരസിംഹം

* അഗോര നരസിംഹം

* സുദര്‍ശന നരസിംഹം

* ലക്ഷ്മീ നരസിംഹം

Most read:ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്Most read:ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്

പൂജാവിധി

പൂജാവിധി

വീട്ടില്‍ നരസിംഹമൂര്‍ത്തിയെ പൂജിക്കാനായി അനുയോജ്യമായ ദിവസമാണ് നരസിംഹ ജയന്തി. ഈ ദിവസം നിങ്ങള്‍ക്ക് പൂജ നടത്താനായി ഇനിപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം:

* വിഗ്രഹം വീടിന്റെ കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുക.

* പഴങ്ങള്‍, പൂക്കള്‍, ചന്ദനം, കര്‍പ്പൂരം, ധൂപവര്‍ഗ്ഗം, കുങ്കുമം, തേങ്ങ, ഗംഗാജലം, എള്ള് എന്നിവ ആരാധനയ്ക്കായി സൂക്ഷിക്കുക.

* നരസിംഹ വിഗ്രഹം മഞ്ഞ തുണികൊണ്ട് മൂടുക.

* ചന്ദനം, കര്‍പൂരം, ചന്ദനത്തിരി എന്നിവ സ്ഥാപിക്കുക.

* നരമസിംഹ കഥ കേള്‍ക്കുക.

* പ്രത്യംഗിര ദേവീ പൂജ, മന്ത്രജപം, യജ്ഞം എന്നിവ നടത്തുക

* ആരാധനയ്ക്ക് ശേഷം ദരിദ്രര്‍ക്ക് എള്ള്, തുണി തുടങ്ങിയവ ദാനം ചെയ്യുക.

* ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ നോമ്പെടുത്ത് വേണം പൂജ നടത്താന്‍.

പൂജയുടെ ഗുണങ്ങള്‍

പൂജയുടെ ഗുണങ്ങള്‍

* കോടതി കേസുകളിലും നിയമപരമായ കാര്യങ്ങളിലും വിജയം

* രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം

* സമ്പത്തും ആഗ്രഹസാഫല്യവും

* കടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ മറികടക്കാന്‍

* മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയില്‍ നിന്ന് രക്ഷ

* ക്ഷുദ്രദോഷം, ശത്രുദോഷം തുടങ്ങിയവയില്‍ നിന്ന് രക്ഷ

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ഉഗ്രനരസിംഹ മന്ത്രം

ഉഗ്രനരസിംഹ മന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യുമൃത്യും നമാമ്യഹം

 ഗുണങ്ങള്‍

ഗുണങ്ങള്‍

ദിവസേന രാവിലെ ഉഗ്രനരസിംഹ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ ശത്രുദോഷത്തിന് പരിഹാരം കാണാവുന്നതാണ്. മന്ത്രം കാണാതെ പഠിച്ച് ചൊല്ലുന്നതും ദോഷങ്ങളില്‍ നിന്ന് മുക്തിനല്‍കുന്നതാണ്. ഈ മന്ത്രം ദിവസേന സന്ധ്യാസമയം ജപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ കഷ്ടതകള്‍ നീക്കി ആയുസ്സും ഐശ്വര്യവും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

English summary

Benefits of Worshipping Narasimha Swamy

Narasimha is one of the sacred incarnation or Avatar of the Lord and is regarded as his 4th incarnation on earth. Read on the benefits of worshipping narasimha swamy
X
Desktop Bottom Promotion