For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 മുതല്‍ 16 തിരിയിട്ട് കൊളുത്തുന്ന വിളക്ക് വീട്ടില്‍ സര്‍വ്വൈശ്വര്യത്തിന്

|

വീട്ടില്‍ വിളക്ക് കൊളുത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ചിലതാണ് ഏത് വിളക്കാണ് കൊളുത്തുന്നത്, എത്ര തിരിയിട്ട് കൊളുത്തുന്നു, ഏത് എണ്ണയാണ് ഉപയോഗിക്കുന്നത് എന്ന കാര്യങ്ങള്‍. മണ്‍വിളക്കുകളും, ചെമ്പ് വിളക്കുകളും, പിച്ചള, ഓട്, വെള്ളി എന്നീ വിളക്കുകളിലും ദീപം കൊളുത്തുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതിലൊക്കെയെങ്കിലും കൊളുത്തുന്ന തിരിയുടെ എണ്ണം വളരെ പ്രധാനപ്പെട്ടതാണ്. ഏത് വിളക്ക് എന്തിനുവേണ്ടിയാണ് കത്തിക്കുന്നത്, എത്ര തിരികള്‍ വെച്ച് വിളക്ക് കത്തിച്ചാല്‍ എന്ത് പ്രയോജനം എന്ന് നമുക്ക് നോക്കാം.

Lighting Lamp

ഒരുതിരിയിട്ട വിളക്ക്

പലരും ഒരുതിരിയിട്ട വിളക്ക് കത്തിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് അര്‍ത്ഥമാക്കുന്നത് ഇഷ്ടദേവന്റെ ആരാധനക്ക് വേണ്ടി ഒറ്റത്തിരിയിട്ട് വിളക്ക് കൊളുത്താം എന്നാണ്. ഇത് കൂടാതെ ഈ വിളക്ക് കൊളുത്തുമ്പോള്‍ പശുവിന്റെ നെയ്യോ എള്ളെണ്ണയോ ഉപയോഗിച്ച് വിളക്ക് കൊളുത്തണം എന്നതാണ്. ഇത് ആഗ്രഹ പൂര്‍ത്തീകരണത്തിന് സഹായിക്കുന്നു.

Lighting Lamp

രണ്ട് തിരിയിട്ട വിളക്ക്

രണ്ട് തിരിയിട്ട വിളക്ക് സാധാരണ കത്തിക്കുന്നത്. ദേവീ ആരാധനക്ക് വേണ്ടിയാണ് രണ്ട് തിരിയിട്ട വിളക്ക് കത്തിക്കുന്നത് എന്നാണ് വിശ്വാസം. ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്ന സമയത്തും സരസ്വതി ദേവിയെ ആരാധിക്കുന്ന സമയത്തും വിദ്യാപ്രാപ്തിക്കായി രണ്ട് തിരിയിട്ട വിളക്ക് കൊളുത്തേണ്ടത് അത്യാവശ്യമാണ്.

മൂന്ന് തിരിയിട്ട വിളക്ക്

ഗണപതിഭഗവാന്റെ അനുഗ്രഹത്തിനും വിഘ്‌നങ്ങള്‍ അകറ്റുന്നതിനും വേണ്ടി ദിവസവും മൂന്ന് തിരിയിട്ട വിളക്ക് തെളിയിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ അകറ്റി കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും തിരികെ കൊണ്ട് വരുന്നു എന്നതാണ്.

Lighting Lamp

നാല് തിരിയിട്ട വിളക്ക്

നാല് തിരിയിട്ട വിളക്ക് കൊളുത്തുന്നത് സാക്ഷാല്‍ ഭൈരവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇവര്‍ നാല് തിരിയിട്ട് വിളക്ക് തെളിയിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു.

അഞ്ച് - ആറ് തിരിയിട്ട വിളക്ക്

അഞ്ച് മുതല്‍ ആറ് തിരിയിട്ട വിളക്ക് തെളിയിക്കുന്നത നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല കാര്‍ത്തികേയനെ ആരാധിക്കുന്നതിന് വേണ്ടി അഞ്ച് തിരിയിട്ട വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഇത് നിങ്ങളെ കോടതി വ്യവഹാരങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

ഏഴ് തിരിയിട്ട വിളക്ക്

Lighting Lamp

ഏഴ് തിരിയിട്ട വിളക്ക് കൊളുത്തുന്നത് നിങ്ങള്‍ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നല്‍കുന്നു എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ഒരു വിളക്കാണ് ദീപാവലി ദിനത്തില്‍ സ്ഥിരമായി കൊളുത്തുന്നത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

എട്ടോ പന്ത്രണ്ടോ തിരികളുള്ള വിളക്ക്

നിങ്ങളുടെ ദോഷഫലങ്ങള്‍ മാറി ദേവന്‍മാരുടെ ദേവമായ ഭഗവാന്‍ പരമശിവനെ ആരാധിക്കുന്നതിന് വേണ്ടി എട്ട് മുതല്‍ പന്ത്രണ്ട് വരെ തിരികളിട്ട് വിളക്ക് കൊളുത്താവുന്നതാണ്. ഈ വിളക്ക് കൊളുത്തുമ്പോള്‍ നെയ്യോ കടുകെണ്ണയോ ഉപയോഗിച്ച് എട്ടോ പന്ത്രണ്ടോ തിരിയിട്ട് വേണം വിളക്ക് കൊളുത്തുന്നതിന്.

ദശമുഖ ദീപം

Lighting Lamp

പത്ത് തിരിയിട്ട് വിളക്ക് കൊളുത്തുന്നത് ദശാവതാര ആരാധനക്ക് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് സഹായിക്കുന്നു പത്ത് തിരിയിട്ട് തെളിയിക്കുന്ന ദീപം.

പതിനൊന്ന് മുതല്‍ പതിനാറ് വരെ തിരിയുളള വിളക്ക്

പതിനൊന്ന് മുതല്‍ പതിനാറ് വരെ തിരിയിട്ട് വിളക്ക് കൊളുത്തുന്നത് നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് പതിനൊന്ന് മുതല്‍ പതിനാറ് വരെ തിരിയിട്ട് വിളക്കുകള്‍ കൊളുത്തുന്നത്. ഇത് കൂടാതെ നിങ്ങള്‍ക്ക് വീട്ടില്‍ ഐശ്വര്യത്തിന് വേണ്ടി ഏതൊക്കെ എണ്ണ ഉപയോഗിച്ച് വിളക്ക് കൊളുത്താം എന്ന് നോക്കാം.

light lamp

നെയ് വിളക്ക് കൊളുത്തുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നു. വീട്ടിലോ ക്ഷേത്രത്തിലോ നെയ് വിളക്ക് കൊളുത്താവുന്നതാണ്. എന്നാല്‍ കടുകെണ്ണ വിളക്ക് കൊളുത്തുന്നത് ശത്രുദോഷം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ സൂര്യനെ പ്രീതിപ്പെടുത്തുന്നതിനും കടുകെണ്ണ വിളക്ക് കൊളുത്താവുന്നതാണ്. എള്ളെണ്ണ വിളക്ക് കൊളുത്തുന്നതിലൂടെ ഇത് നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു.

lamp

ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും വിളക്ക് കൊളുത്താവുന്നതാണ്. നെയ വിളക്ക് കൊളുത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നേട്ടങ്ങളും നല്‍കുന്നു. സൂര്യഭഗവാന് വേണ്ടിയും ദോഷഫലം അകറ്റുന്നതിന് വേണ്ടിയും കടുകെണ്ണ വിളക്ക് ദിനവും കൊളുത്തേണ്ടതാണ്.

നെയ് വിളക്ക് അഞ്ച് തിരിയിട്ട് തെളിയിക്കൂ: അഷ്ടൈശ്വര്യം ഫലംനെയ് വിളക്ക് അഞ്ച് തിരിയിട്ട് തെളിയിക്കൂ: അഷ്ടൈശ്വര്യം ഫലം

തിരി തെളിയിക്കൂ വടക്കോട്ട്, സമ്പത്ത് കുമിഞ്ഞ്കൂടുംതിരി തെളിയിക്കൂ വടക്കോട്ട്, സമ്പത്ത് കുമിഞ്ഞ്കൂടും

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Benefits Of Lighting Lamp With 1 to 16 Wick In Malayalam

Here in this article we are discussing about the benefits of lightning lamp with 1-16 wick in malayalam. Take a look.
X
Desktop Bottom Promotion