Just In
- 10 min ago
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്
- 1 hr ago
മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
- 2 hrs ago
അലര്ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള് ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില് അപകടം
- 3 hrs ago
12 വര്ഷത്തിന് ശേഷം ഏറ്റവും വലിയ ഗ്രഹമാറ്റം: സൂര്യ-വ്യാഴ മാറ്റത്തില് അപൂര്വ്വയോഗം 3 രാശിക്ക്
Don't Miss
- News
കടംപറഞ്ഞ് ആളുകള് ചിക്കന് വാങ്ങി; ഒടുവില് കടപൂട്ടി ഫ്ളക്സ് വെച്ച് ഉടമ
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
- Finance
ദിവസം 30 രൂപ മാറ്റിവെച്ചാല് 3.90 ലക്ഷം കീശയിലാക്കാം; സാധാരണക്കാർക്ക് പറ്റിയൊരു പദ്ധതിയിതാ
- Technology
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
- Sports
സൂര്യ 'അഞ്ഞൂറാന്'! അടുത്തെങ്ങും ആരുമില്ല, ഇതാ ടി20യിലെ സൂപ്പര് 6
- Movies
പതിനേഴ് വയസുള്ള പയ്യനാണ് അങ്ങനൊരു മെസേജ് അയച്ചത്; അതിലും അനാവശ്യമാണ് മറുപടിയിലൂടെ വന്നതെന്ന് നടി വൈഗ
- Automobiles
ഓഫര് അവസാനിപ്പിക്കാന് ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്കൗണ്ട്
27 നക്ഷത്രങ്ങളില് 2023- അതിഗംഭീര ഫലങ്ങള് ഈ നക്ഷത്രക്കാര്ക്ക്
ആയില്യം നക്ഷത്രത്തിന്റെ പൊതുവായ വര്ഷഫലം അറിയാന് താല്പ്പര്യപ്പെടുന്നവര്ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. 2022 അവസാനിക്കുന്നതിന് ഇനി വെറും ദിവസങ്ങള് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പുതുവര്ഷത്തെ വളരെ പ്രതീക്ഷയോടെയാണ് നാം കാത്തിരിക്കുന്നത്. ആയില്യം നക്ഷത്രത്തിന്റെ ഫലം അനുസരിച്ച് നിങ്ങള്ക്ക് പല വിധത്തിലുള്ള മാറ്റങ്ങള് ജീവിതത്തില് സംഭവിക്കുന്നു.
ആയില്യം നക്ഷത്രത്തില് നിങ്ങള്ക്ക് ഈ വര്ഷം എന്തൊക്കെ മാറ്റങ്ങള് ഉണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്നും എന്തിലൊക്കെയാണ് നിങ്ങള് ശ്രദ്ധ പതിപ്പിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ആയില്യം നക്ഷത്രക്കാരുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഈ വര്ഷം കാത്തിരിക്കുന്നുണ്ട്. കൂടുതല് അറിയാന് വായിക്കൂ.

പൊതു സവിശേഷതകള്
ആയില്യം നക്ഷത്രക്കാര്ക്ക് ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ വര്ഷം ഉണ്ടാവുന്നത്. ഇവര്ക്ക് കര്ക്കിടകം രാശിയുടേയും ബുധന് ഗ്രഹത്തിന്റേയും സ്വാധീനമാണ് ഉള്ളത്. ഇത് ഇവരെ വളരെയധികം ശക്തരാക്കുന്നു. വളരെയധികം ചിന്താശേഷിയുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്. ഏത് കാര്യത്തേയും ആഴത്തില് വിശകലനം ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. അതിന് ശേഷം മാത്രമാണ് അവര് ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവരുടെ പഠന കാര്യങ്ങളില് വളരെയധികം ആഴത്തില് ചിന്തിക്കാന് സാധിക്കുന്നതാണ്. ആഗ്രഹിച്ചതുപോലെ വിജയത്തിന്റെ ഉന്നതിയിലെത്താന് സാധ്യതയുണ്ട്.

ആയില്യം നക്ഷത്രക്കാര് സവിശേഷതകള്
ആയില്യം നക്ഷത്രക്കാരുടെ പ്രത്യേകതകള് എന്തൊക്കെയെന്ന് നോക്കാം. ഇവര് പലപ്പോഴും മറ്റുള്ളവരുടെ താല്പ്പര്യത്തിന് ജീവിക്കുന്നവരായിരിക്കില്ല. വീട്ടിലും ഓഫീസിലും ഉള്ള നിയമങ്ങള് പാലിക്കുന്നതിന് നിങ്ങള്ക്ക് താല്പ്പര്യമുണ്ടായിരിക്കില്ല. ഇത് നിങ്ങളുടെ ജീവിതത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. സര്ഗ്ഗാത്മകത ഇവര്ക്ക് കൂടുതലായിരിക്കും. ബുധനാണ് ഇവരുടെ നക്ഷത്രത്തെ സ്വാധീനിക്കുന്നത്. ആശയവിനിമയത്തിന് വേണ്ടി കൂടുതല് സമയം ചിലവഴിക്കുന്നു. നിങ്ങളുടെ കഴിവുകള് മറ്റുള്ളവരെ ആകര്ഷിക്കുന്നു.

ആയില്യം നക്ഷത്രക്കാര് സവിശേഷതകള്
നിങ്ങള്ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണക്രമം നിയന്ത്രിക്കുന്നതിന് അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല് ശ്രദ്ധ ഓരോ കാര്യത്തിനും വേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്ക്ക് അശ്രദ്ധ മൂലം സാമ്പത്തിക പ്രശ്നങ്ങള് ജീവിതത്തില് അങ്ങോളമിങ്ങോളം ഉണ്ടാവുന്നു. നിങ്ങള്ക്ക് എന്തെങ്കിലും വസ്തുക്കള് ഇഷ്ടപ്പെട്ടാല് ഉടനേ തന്നെ നിങ്ങള് അതിന് അടിമപ്പെടുന്നു. സ്ത്രീകള് വളരെയധികം കൂര്മ്മബുദ്ധികളായിരിക്കും. പുരുഷന്മാര്ക്ക് ആളുകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് കൃത്യമായി അറിയാം.

കരിയര്
ആയില്യം നക്ഷത്രക്കാരുടെ കരിയര് ഫലം അനുസരിച്ച് ഇവര്ക്ക് 2023-ല് കരിയറിലും ബിസിനസിലും ചെറിയ വെല്ലുവിളികള് ഉണ്ടായേക്കാം. അത് പലപ്പോഴും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. എന്നാല് ഇത്രയൊക്കെയാണെങ്കിലും കരിയര് മാറ്റത്തെക്കുറിച്ച് നിങ്ങള് ചിന്തിക്കേണ്ടതില്ല ഇപ്പോള് എന്നതാണ്. ഏപ്രില് മാസം നിങ്ങള്ക്ക് അത്ര നല്ലതല്ല. അതുകൊണ്ട് തന്നെ ചെയ്യുന്ന ജോലിയില് നിന്ന് നിങ്ങള് വ്യതിചലിക്കരുത്. എന്നാല് ഏപ്രിലിന് ശേഷം നിങ്ങള്ക്ക് മികച്ച ഫലം ലഭിക്കുന്നു. കരിയറിലും ബിസിനസിലും നിങ്ങള്ക്ക് മികച്ച വിജയം നേടുന്നതിന് സാധിക്കുന്നു. ഗ്രഹനിലകള്എല്ലാം തന്നെ നല്ലതാണ്. വര്ഷത്തിന്റെ പകുതി മുതല് കരിയറില് പല വിധത്തിലുള്ള വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില് ്ഒരു മാറ്റം സംഭവിച്ചാല് ഒരിക്കലും പിന്നീട് തിരിഞ്ഞ് നോക്കേണ്ട് വരില്ല.

ധനകാര്യം
ധനകാര്യം ഫലം അനുസരിച്ച് സാമ്പത്തിക സ്ഥിതിയുടെ മാറ്റങ്ങള് ആയില്യം നക്ഷത്രക്കാര്ക്ക് എങ്ങനെയെന്ന് നോക്കാം. 2023- ഏപ്രിലില് നിങ്ങള്ക്ക് വളരെയധികം സന്തോഷം നിലനില്ക്കുന്നു. ഈ സമയം പക്ഷേ പുതിയ നിക്ഷേപങ്ങള് നടത്തരുത്. ഇത് കൂടാതെ നിങ്ങള് മറ്റൊരാള്ക്ക് കടം കൊടുക്കുമ്പോള് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല് മെയ് മുതല് സാമ്പത്തിക നിക്ഷേപ നടത്താവുന്നതാണ്. ഇത് നിങ്ങള്ക്ക് ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ഫലങ്ങളും ഉണ്ടാക്കുന്നു. ജൂണ് മുതല് ഡിസംബര് വരെ നിങ്ങള്ക്ക് മറ്റ് ബിസിനസ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. ഈ വര്ഷം സാമ്പത്തിക കാര്യങ്ങളില് ആയില്യം നക്ഷത്രക്കാര്ക്ക് ഏറെ മികച്ച അനുകൂലഫലങ്ങളാണ് ഉണ്ടാവുന്നത്.

കുടുംബം
കുടുംബ ഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില് വളരെയധികം മാറ്റങ്ങള് ഉണ്ടാവുന്ന ഒരു വര്ഷമാണ് 2023. എന്നാല് ഏത് കാര്യവും ശരിയായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം അല്ലാത്ത പക്ഷം അത് നിങ്ങള്ക്ക് തിരിച്ചടികള് ഉണ്ടാക്കുന്നു. നിങ്ങളുടെ കുടുംബത്തില് നിലവിലെ സാഹചര്യം അല്പം പ്രശ്നമുള്ളതായിരിക്കും. എന്നാല് 2023- പകുതിയാവുമ്പോള് നിങ്ങള്ക്ക് ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ഫലങ്ങളും ഉണ്ടായിരിക്കും. വര്ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില് ഇവര്ക്ക് അനുകൂല ഫലങ്ങള് കുടുംബത്തില് നിന്ന് ലഭിക്കുന്നു. ഈ സമയത്ത് തെറ്റായ തീരുമാനങ്ങള് എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.കാരണം അത് നിങ്ങളില് സങ്കടമുണ്ടാക്കുന്നു. കുടുംബത്തില് മംഗളകരമായ കാര്യങ്ങള് നടക്കുന്നതിനുള്ള സാധ്യതയുണ്ട്

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ജീവിതത്തില് ഉണ്ടാവുന്നുണ്ട്. 2023-ലെ ഗ്രഹനില അനുസരിച്ച് ഇവര്ക്ക് അനുകൂല സാഹചര്യങ്ങള് ജീവിതത്തില് ഉണ്ടാവുന്നു. എന്നാല് അലസമായി ഇരിക്കുന്നവരില് പലപ്പോഴും ആരോഗ്യം പ്രശ്നത്തിലായേക്കാം. എങ്കിലും അത് അത്ര വലിയ പ്രതിസന്ധികള് ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. എന്നാലും നിങ്ങള് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്. അമിതമായി ഭക്ഷണം കഴിക്കരുത്. അത് നിങ്ങള്ക്ക് ചെറിയ അസ്വസ്ഥതകള് സമ്മാനിച്ചേക്കാം. മാത്രമല്ല 2023 വര്ഷത്തിന്റെ അവസാന പകുതിയില് പലപ്പോഴും ചെറിയ രീതിയില് ആരോഗ്യ പ്രശ്നങ്ങള് ഇവരെ ബാധിച്ചേക്കാം. വര്ഷാവസാനത്തോടെയുള്ള ഗ്രഹങ്ങളുടെ ആഘാതം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില് ചെറിയ ഏറ്റക്കുറച്ചിലുകള് ഉണ്ടാക്കിയേക്കാം.
കാര്ത്തിക
വിളക്ക്
തെളിയിക്കുമ്പോള്
ദു:ഖദുരിതങ്ങളകറ്റി
ഐശ്വര്യത്തിന്
108
ദീപം
ഗുണവര്ദ്ധനവിനും
അനുകൂലഫലത്തിനും
27
നാളുകാരും
അനുഷ്ഠിക്കേണ്ടത്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.