For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുഭകരമായ ഗ്രഹയോഗ സംയോജനം; കര്‍വാ ചൗത്ത് വ്രതമെടുക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം

|

ഭര്‍ത്താക്കന്മാരുടെ സമൃദ്ധിക്കും സുരക്ഷിതത്വത്തിനും ദീര്‍ഘായുസ്സിനും വേണ്ടി സ്ത്രീകള്‍ എടുക്കുന്ന വ്രതമാണ് കര്‍വാ ചൗത്ത് വ്രതം. വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ ഈ ദിവസം ഭക്ഷണമോ ഒരു തുള്ളി വെള്ളമോ കഴിക്കാതെ വ്രതം അനുഷ്ഠിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് പുറമെ, അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും കര്‍വാ ചൗത്ത് വ്രതം ആചരിക്കാറുണ്ട്. ഈ വര്‍ഷത്തെ കര്‍വ ചൗത്ത് വ്രതം ഒക്ടോബര്‍ 13 വ്യാഴാഴ്ചയാണ്.

Most read; ദീപാവലിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങുംMost read; ദീപാവലിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും

ഈ വര്‍ഷം കര്‍വാ ചൗത്ത് ദിനത്തില്‍ ജ്യോതിഷപരമായി ശുഭകരമായ ചില യോഗങ്ങളും രൂപപ്പെടുന്നുണ്ട്. ഹിന്ദുവിശ്വാസപ്രകാരം ഈ ദിവസത്തെ വ്രതം വളരെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്ത്രീകള്‍ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്, അല്ലാത്തപക്ഷം, വ്രതത്തിന്റെ പൂര്‍ണ്ണ ഫലം കൈവരില്ല. കര്‍വാ ചൗത്ത് ദിനത്തിലെ ശുഭയോഗങ്ങള്‍ എന്താണെന്നും ഈ ദിവസത്തെ വ്രതനിയമങ്ങള്‍ എന്താണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

കര്‍വാ ചൗത്തിലെ ശുഭയോഗങ്ങള്‍

കര്‍വാ ചൗത്തിലെ ശുഭയോഗങ്ങള്‍

ഈ വര്‍ഷത്തെ കര്‍വാ ചൗത്തില്‍ വളരെ ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി യോഗത്തോടൊപ്പം സിദ്ധിയോഗവും രൂപപ്പെടുന്നു. ശുക്രനും ബുധനും കന്നിരാശിയില്‍ തുടരും, ഇത് ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിക്കും. ദിവസം മുഴുവന്‍ സ്ത്രീകള്‍ നിര്‍ജ്ജല വ്രതം അനുഷ്ഠിച്ച് ചന്ദ്രനെ ആരാധിക്കുകയും ഭര്‍ത്താവിന്റെ മുഖം കണ്ടതിന് ശേഷം നോമ്പ് തുറക്കുകയും ചെയ്യുന്നു. കര്‍വ ചൗത്ത് വ്രതം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഈ ദിവസം സ്ത്രീകള്‍ വ്രതത്തിനായി ചില മുന്‍കരുതലുകള്‍ എടുക്കണം, അല്ലാത്തപക്ഷം അത് അശുഭകരമായ ഫലങ്ങള്‍ ഉണ്ടാക്കും. കര്‍വാ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഈ നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

ഈ നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

കര്‍വ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ കറുപ്പ്, നീല, വെള്ള, തവിട്ട് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്ത്രീകള്‍ ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ ശുഭ നിറങ്ങള്‍ ധരിക്കണം. അതേസമയം, പുതുതായി വിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം വിവാഹ വസ്ത്രം ധരിക്കണം.

Most read:ഐശ്വര്യപൂര്‍ണമായ ദാമ്പത്യബന്ധത്തിന് കര്‍വ ചൗത്ത് വ്രതം; ആചാരങ്ങള്‍ ഇങ്ങനെMost read:ഐശ്വര്യപൂര്‍ണമായ ദാമ്പത്യബന്ധത്തിന് കര്‍വ ചൗത്ത് വ്രതം; ആചാരങ്ങള്‍ ഇങ്ങനെ

ഈ വസ്തുക്കള്‍ ഉപയോഗിക്കരുത്

ഈ വസ്തുക്കള്‍ ഉപയോഗിക്കരുത്

കര്‍വ ചൗത്ത് ദിനത്തില്‍ രാവിലെ പാര്‍വതി ദേവിയെ ആരാധിക്കുക. പാര്‍വതി ദേവിക്കായി സമര്‍പ്പിച്ച പ്രസാദം നിങ്ങളുടെ അമ്മായിയമ്മയ്ക്ക് ആദ്യം നല്‍കണം. ഈ ദിവസം, സ്ത്രീകള്‍ സൂചി, നൂല്‍, കത്രിക, സേഫ്റ്റി പിന്നുകള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആരെയും അപമാനിക്കാതിരിക്കുക

ആരെയും അപമാനിക്കാതിരിക്കുക

കര്‍വ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ അവരുടെ മനസ്സ് ശുദ്ധമായി സൂക്ഷിക്കണം. അറിയാതെപോലും മുതിര്‍ന്നവരെ അപമാനിക്കരുത്. മനസ്സില്‍ ദേഷ്യവും ചീത്ത വിചാരങ്ങളുമുള്ള സ്ത്രീകള്‍ക്ക് വ്രതാനുഷ്ഠാനത്തിന്റെ ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം. നിങ്ങള്‍ ആരെയെങ്കിലും അപമാനിക്കുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും ഹൃദയത്തെ വേദനിപ്പിക്കുകയോ ചെയ്താല്‍ നിങ്ങളുടെ ആരാധനയും വ്രതവും അപൂര്‍ണ്ണമായി കണക്കാക്കപ്പെടും.

Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്

ഈ കാര്യങ്ങള്‍ ചെയ്യരുത്

ഈ കാര്യങ്ങള്‍ ചെയ്യരുത്

കര്‍വാ ചൗത്ത് ദിനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ വെള്ളനിറത്തിലുള്ള സാധനങ്ങള്‍ എടുക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ചന്ദ്രനെ ആരാധിക്കുന്നതിന് മുമ്പ് പാല്‍, തൈര്, വെള്ള തുണി, ചോറ് മുതലായ വെള്ള നിറത്തിലുള്ള സാധനങ്ങള്‍ തൊടുകയോ ആര്‍ക്കും കൊടുക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ചന്ദ്രദോഷത്തിന് കാരണമാകും.

ഇവ അശുഭകരം

ഇവ അശുഭകരം

കര്‍വ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ ഉറങ്ങുന്ന ഒരാളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തരുത്. ഈ ദിവസം ദോഷപ്രവൃത്തികള്‍ ചെയ്യരുത്. പരദൂഷണവും പറയാന്‍ പാടില്ല. കര്‍വ ചൗത്ത് വ്രതാനുഷ്ഠാനത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു.

ഇവ മനസ്സില്‍ സൂക്ഷിക്കുക

ഇവ മനസ്സില്‍ സൂക്ഷിക്കുക

അവിവാഹിതരായ പെണ്‍കുട്ടികളും കര്‍വാ ചൗത്ത് വ്രതം അനുഷ്ഠിക്കുന്നു, എന്നാല്‍ വ്രത നിയമങ്ങള്‍ അവര്‍ക്ക് വ്യത്യസ്തമാണ്. അവിവാഹിതരായ പെണ്‍കുട്ടികള്‍ വിവാഹിതയായ സ്ത്രീകളെപ്പോലെ മേക്കപ്പ് ധരിക്കരുത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ ചന്ദ്രനെ നോക്കിയല്ല, നക്ഷത്രങ്ങളെ നോക്കിയാണ് അര്‍ഘ്യം അര്‍പ്പിക്കേണ്ടത്.

Most read:ദുരിതമോചനത്തിനും കടബാധ്യത തീര്‍ക്കാനും സങ്കഷ്ടി ചതുര്‍ത്ഥി വ്രതംMost read:ദുരിതമോചനത്തിനും കടബാധ്യത തീര്‍ക്കാനും സങ്കഷ്ടി ചതുര്‍ത്ഥി വ്രതം

വസ്ത്രധാരണം ഈവിധം

വസ്ത്രധാരണം ഈവിധം

വിവാഹിതരായ സ്ത്രീകള്‍ കര്‍വാ ചൗത്ത് പൂജയില്‍ പങ്കെടുക്കാന്‍ വസ്ത്രം ധരിക്കുമ്പോള്‍ മൈലാഞ്ചി ഇടണം. ഉത്സവത്തിന് ഒരു ദിവസം മുമ്പ് മൈലാഞ്ചി പുരട്ടുകയും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. മംഗല്യസൂത്രം, മൂക്കുത്തി, ബിന്ദി, വളകള്‍, കമ്മലുകള്‍ എന്നിവയും ധരിക്കണം. ഇത് ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെയും പ്രതീകമാണ്.

English summary

Auspicious Yoga On Karva Chauth; Things Not To Forget in Karva Chauth Fasting in Malayalam

The fast of Karva Chauth is on Thursday, October 13. Very auspicious yoga is also being formed on this day. Here are some things you should not forget during karva chauth fasting.
Story first published: Thursday, October 13, 2022, 11:47 [IST]
X
Desktop Bottom Promotion