For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നു സന്ധ്യയ്ക്കു ശിവഭജനം ഉത്തമം, കാരണം

ഇന്നു സന്ധ്യയ്ക്കു ശിവഭജനം ഉത്തമം, കാരണം

|

ദൈവാരാധനയ്ക്കു ചില പ്രത്യേക ദിവസങ്ങളും മാസങ്ങളുമെല്ലാം വിശിഷ്ടമായി വരാറുണ്ട്. ചില പ്രത്യേക ദിവസങ്ങള്‍ ചില പ്രത്യേക ഈശ്വരന്മാര്‍ക്കായി കരുതപ്പെടുന്നുമുണ്ട്.

ക്ഷിപ്രസാദിയാണ് ശിവ ഭഗവാന്‍. വേണ്ട വിധത്തില്‍ പ്രസാദിപ്പിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലവുമാണ്. പൊതുവേ തിങ്കളാഴ്ചയാണ് ശിവ ഭഗവാനു പ്രിയപ്പെട്ട ദിവസമെന്നു പറയാം. ഇന്നേ ദിവസം മംഗല്യ ഭാഗ്യത്തിനും ദീര്‍ഘ മാംഗല്യത്തിനുമായി സ്ത്രീകള്‍ വ്രതം നോല്‍ക്കാറുണ്ട്.

ചില പ്രത്യേക ദിവസങ്ങളില്‍ ചില പ്രത്യേക പൂജകള്‍ ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത്തരത്തില്‍ ഒരു ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം സന്ധ്യാ സമയം പ്രത്യേകിച്ചും. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുപ്പെട്ടു തിങ്കളാഴ്ച

മുപ്പെട്ടു തിങ്കളാഴ്ച

ഇന്ന് മുപ്പെട്ടു തിങ്കളാഴ്ചയാണ്. അതായത് മലയാള മാസത്തില്‍ ആദ്യം വരുന്ന തിങ്കാളാഴ്ച. ഇന്നേ ദിവസം വ്രതം തന്നെ ഉത്തമമാണ്. തിങ്കളാഴ്ച വ്രതം ഭഗവാന്‍ ശിവനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ ഉത്തമമാണ്.

പ്രദോഷം

പ്രദോഷം

ഇന്നു മുപ്പെട്ടു തിങ്കള്‍ മാത്രമല്ല, പ്രദോഷം കൂടിയാണ്. പ്രദോഷവും മുപ്പെട്ടു തിങ്കളും കൂടി ഒരുമിച്ചു വരുന്ന ദിവസം ഏറെ വിശിഷ്ടവുമാണ്. മീന മാസത്തിലെ ആയില്യം നക്ഷത്രം കൂടിയാണ് ഇന്ന്.

 ശിവക്ഷേത്ര ദര്‍ശനം

ശിവക്ഷേത്ര ദര്‍ശനം

പ്രദോഷത്തിലെ സന്ധ്യയ്ക്ക് ശിവക്ഷേത്ര ദര്‍ശനം ഏറെ പ്രധാനമാണ്. ക്ഷേത്ര ദര്‍ശനം ചെയ്ത് ഭഗവാന് പ്രിയപ്പെട്ട വഴിപാടായ കൂവളം മാല, ഭഗവതിയ്ക്കായി പിന്‍വിളക്ക് എന്നിവ നടത്തുന്നത് ഏറെ നല്ലതാണ്. ഉമാ മഹേശ്വരന്മാര്‍ ഒരുമിച്ചുള്ള ക്ഷേത്രമെങ്കില്‍ ഫലം ഏറെയുണ്ടാകും.

 ശിവ ഭജനം

ശിവ ഭജനം

പ്രദോഷ ദിവസം സന്ധ്യാ നേരത്ത് ശിവ ഭജനം നടത്തിയാല്‍ സന്താന ഭാഗ്യമെന്നതാണ് വിശ്വാസം. മുപ്പെട്ടു തിങ്കാളാഴ്ചയും പ്രദോഷവും ചേര്‍ന്നു വരുന്ന ഇന്ന് ഇതു ചെയ്താല്‍ ഏറെ ഗുണകരമാണ്. ആയുസിനും സന്തുഷ്ടമായ ദാമ്പത്യത്തിനുമെല്ലാം ഇത് ഏറെ വിശേഷമാണ.്

സന്ധ്യാനേരത്ത്

സന്ധ്യാനേരത്ത്

സന്ധ്യാനേരത്ത് വിളക്കു കൊളുത്തിയോ ക്ഷേത്രത്തില്‍ പോയോ പഞ്ചാക്ഷരീ മന്ത്രം, ഓം നമ ശിവായ ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ശിവപുരാണം വായിക്കുന്നതും നല്ലതാണ്. ശിവ പഞ്ചാക്ഷരി, ശിവ സഹസ്ര നാമം, ശിവാഷ്ടകം എന്നിവയും ഏറെ നല്ലതാണ്. ഉമാ മഹേശ്വരന്മാരെ വന്ദിയ്ക്കുന്ന ഉമാമഹേശ്വര സ്‌തോത്രവും നല്ലതാണ്. ഇതു ശിവനും പാര്‍വതിയ്ക്കും തുല്യമായ സ്ഥാനം കൊടുത്തു ചൊല്ലുന്ന ഒന്നാണ്.

ഇന്നേ ദിവസം

ഇന്നേ ദിവസം

ഇന്നേ ദിവസം ഒരിക്കലോ ഉപവാസമോ ഏറെ നല്ലതാണ്. കന്യകമാര്‍ക്ക് മംഗല്യ ഭാഗ്യം, സുമംഗലികള്‍ക്ക് ദീര്‍ഘ മാംഗല്യം എന്നിവ ഫലമാണ്. ഏറെ പുണ്യ ദായകമാണ് ഈ പ്രത്യേക ദിവസം എന്നു വേണം, പറയാന്‍.

English summary

Auspicious Monday And Pradosha For Siva Parvathi

Auspicious Monday And Pradosha For Siva Parvathi, Read more to know about,
Story first published: Monday, March 18, 2019, 16:33 [IST]
X
Desktop Bottom Promotion