For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്താനയോഗത്തിന് തടസ്സം നില്‍ക്കുന്ന ഗ്രഹങ്ങള്‍: സ്ത്രീ ജാതകം പറയുന്നത്

|

വിവാഹത്തിന് ശേഷം സന്താനസൗഭാഗ്യം എന്നത് പലരും ആഗ്രഹിക്കുന്നതാണ്. ചിലരില്‍ ഇത് വളരെ വേഗത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് അല്‍പം വൈകി സംഭവിക്കുന്നു. എന്നാല്‍ മറ്റു ചിലരില്‍ പല വിധത്തിലുള്ള തടസ്സങ്ങളും സന്താനസൗഭാഗ്യത്തിന്റ കാര്യത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ജാതകപ്രകാരം അഥവാ ജ്യോതിഷ പ്രകാരം എന്തുകൊണ്ടാണ് ചിലരില്‍ സന്താനസൗഭാഗ്യം ഇല്ലാത്തത് എന്ന് നമുക്ക് നോക്കാം.

Astrology Secrets on Infertility and the role of planets in Malayalam

കുട്ടികള്‍ ഇല്ലാത്തതിന്റെ പ്രധാന കാരണം പലപ്പോഴും ജാതകത്തിലെ ഗ്രഹങ്ങളുടെ മോശം സ്ഥാനമായിരിക്കാം. ജ്യോതിഷമനുസരിച്ച്, ജാതകത്തില്‍ വന്ധ്യതയ്ക്ക് കാരണമായേക്കാവുന്ന കാര്യങ്ങളും ഗ്രഹസ്ഥാനങ്ങളും ഉണ്ട്. ജാതകത്തിലെ നിരവധി ഗൃഹങ്ങളുടേയും ഗ്രഹങ്ങളുടെയും ദുര്‍ബലമായ അവസ്ഥകള്‍ പലപ്പോഴും സന്താനസൗഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നു. എന്തൊക്കെയാണ് ജാതകവശാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വന്ധ്യതയുടെ കാരണം

വന്ധ്യതയുടെ കാരണം

വന്ധ്യതക്ക് പിറകില്‍ ശാസ്ത്രീയമായ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവാം. സ്ത്രീപുരുഷന്‍മാരില്‍ ഇത് സംഭവിക്കാം. പല ചികിത്സാരീതികളും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും അവലംബിക്കാറുണ്ട്. എന്നാല്‍ വേദ ജ്യോതിഷമനുസരിച്ച്, ഒരു സ്ത്രീയുടെ ജാതകത്തില്‍ 5-ആം ഭാവാധിപന്‍ 7-ാം ഭാവത്തിലാണെങ്കില്‍, 7-ാം ഭാവത്തിലെ ഗ്രഹം ദോഷകരമായി കണക്കാക്കുകയും അത് സന്താനഭാഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. വന്ധ്യതയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണമാണിത്. സ്ത്രീകളില്‍ കുട്ടികളുണ്ടാവുന്നതിനുള്ള സാധ്യതയെ ബാധിക്കുന്നത് ഇത്തരത്തിലുള്ള ഗ്രഹസ്ഥാനങ്ങളാണ്. ഇതിലൂടെ പലപ്പോഴും വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു.

700 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വയോഗം: ഫെബ്രുവരി 19 മുതല്‍ 3 രാശിക്ക് സര്‍വ്വൈശ്വര്യം700 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വയോഗം: ഫെബ്രുവരി 19 മുതല്‍ 3 രാശിക്ക് സര്‍വ്വൈശ്വര്യം

 അഞ്ചാം ഭാവാധിപന്‍

അഞ്ചാം ഭാവാധിപന്‍

അഞ്ചാം ഭാവാധിപനെ കണക്കാക്കുന്നത് സന്തതിയുടെയും കുട്ടികളുടെയും സന്തോഷത്തിന്റെയും കാരകനായിട്ടാണ്. ഒരു സ്ത്രീയുടെ ജാതകത്തില്‍ അഞ്ചാം ഭാവാധിപന്‍ മോശമാണെങ്കില്‍ ബുധന്‍ ഗ്രഹം പലപ്പോഴും കുട്ടികളുണ്ടാവുന്നതിന് കാലതാമസം നല്‍കുന്നു. അത് മാത്രമല്ല ഏഴാം ഭാവാധിപന്‍ ശത്രു രാശിചിഹ്നം ഉണ്ടാക്കുന്ന അവസ്ഥ കൂടിയാണെങ്കില്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ജാതകത്തിന്റെ അഞ്ചാംഭാവാധിപന്‍ ശനി അല്ലെങ്കില്‍ രാഹുവിന്റെ അധീനതയില്‍ ആണെങ്കിലും ഇത്തരം ജാതകക്കാരില്‍ സന്താനസൗഭാഗ്യത്തിന് ബുദ്ധിമുട്ട് അനുഭവിക്കും. ഇത്തരം ജാതകര്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഏഴാം ഭാവാധിപന്‍

ഏഴാം ഭാവാധിപന്‍

ഏഴാമത്തെ ഭവനത്തില്‍ സൂര്യന്റേയോ ശനിയുടേയോ അഭാവം ഉണ്ടെങ്കില്‍ ഇവരില്‍ സന്താന സൗഭാഗ്യത്തിന് പ്രശ്‌നങ്ങള്‍ സംഭവിക്കാം. ജാതകത്തില്‍ ദോഷ സ്ഥാനത്ത് ചൊവ്വയും കേതുവും സ്ഥാനം കൊണ്ടിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ഇത് സന്താനഭാഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. ഇത്തരക്കാര്‍ ജാതകപ്രകാരമുള്ള ദോഷ പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്. ജ്യോതിഷ വിശ്വാസമുള്ളവരില്‍ വിവാഹത്തിന് പൊരുത്തം നോക്കുമ്പോള്‍ തന്നെ അതിനുള്ള ദോഷ പരിഹാരവും നിര്‍ദ്ദേശിക്കുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷമനുസരിച്ച്, ജാതകത്തിന്റെ അഞ്ചാമത്തെയും ഒമ്പതാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിലാണ് സന്താനസൗഭാഗ്യം വരുന്നത്. ഇതിനൊപ്പം ജാതകത്തിന്റെ ഏഴാമത്തെ ഗൃഹവും ഗര്‍ഭാവസ്ഥയെ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ദോഷം സംഭവിക്കുമ്പോഴാണ് അത് സന്താനസൗഭാഗ്യത്തിന് ദോഷം സൃഷ്ടിക്കുന്നത്. ജ്യോതിഷത്തില്‍ കൃത്യമായ പരിഹാരം കണ്ടെത്തുക എന്നതാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത്. ഇതിന് വേണ്ടി എന്തൊക്കെ ജ്യോതിഷ പരിഹാരങ്ങള്‍ ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്

 ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

സന്താനസൗഭാഗ്യത്തിനായി സ്ത്രീകള്‍ക്ക് ഹരിവംശപുരാണം അല്ലെങ്കില്‍ സന്താനഗോപാല മന്ത്രമോ, ഗോപാല സഹസ്രനാമമോ പാരായണം ചെയ്യാമെന്ന് ജ്യോതിഷികള്‍ പറയുന്നു. ഇത് നിങ്ങളുടെ എല്ലാ ദോഷഫലങ്ങളേയും അകറ്റി സര്‍വ്വഗുണ സമ്പന്നമായ ഒരു പുത്രനേയോ പുത്രിയേയെ നല്‍കി അനുഗ്രഹിക്കുന്നു. വളരെ എളുപ്പത്തില്‍ തന്നെ പോസിറ്റീവ് ഫലങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. കൂടാതെ, ഗര്‍ഭധാരണത്തിന് കാലതാമസം നേരിടുന്നവര്‍, അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള സാധ്യതക്ക് വേണ്ടിയും ഈ മന്ത്രങ്ങള്‍ ഉരുവിടാവുന്നതാണ്. കുട്ടികളുണ്ടാകാന്‍ സ്ത്രീകള്‍ക്ക് പതിവായി പശുവിന്‍ പാല്‍ കഴിക്കാം. ഇത് കൂടാതെ ശിവപാര്‍വ്വതി സങ്കല്‍പ്പത്തെ മനസ്സില്‍ ഉള്‍ക്കൊണ്ട് ആരാധിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

വിശ്വാസമനുസരിച്ച്, ഭാര്യാഭര്‍ത്താക്കന്മാര്‍ എല്ലാ ദിവസവും രാവിലെ വെള്ളത്തില്‍ മഞ്ഞള്‍ കലര്‍ത്തി സൂര്യന് സമര്‍പ്പിക്കുന്നതും സന്താനസൗഭാഗ്യം നല്‍കുന്നു. ഇത് ഇവരില്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുകയും ഉടനേ തന്നെ സന്താനഭാഗ്യം ഉണ്ടാവും എന്നാണ് വിശ്വാസം. ഇതുകൂടാതെ, ഭാര്യാഭര്‍ത്താക്കന്മാര്‍ ഏകാദശി വ്രതമെടുത്ത് ഉപവസിക്കുന്നതും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടേയും വിശ്വാസത്തോടെയും ആണ് ചെയ്യേണ്ടത്. പരീക്ഷണം എന്നതുപോലെ ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രതികൂല ഫലങ്ങള്‍ സമ്മാനിക്കുന്നു.

12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വ്യാഴ-ശുക്രസംയോഗം: ഭാഗ്യം വര്‍ഷിക്കും ഈ 3 രാശിക്ക്12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വ്യാഴ-ശുക്രസംയോഗം: ഭാഗ്യം വര്‍ഷിക്കും ഈ 3 രാശിക്ക്

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Astrology Secrets on Infertility and the role of planets in Malayalam

Here in this article we are discussing about infertility and role of planets astrology secrets unveiled. Take a look.
X
Desktop Bottom Promotion