Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
ജന്മാഷ്ടമി ദിനത്തില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ സര്‍വകാര്യസിദ്ധി
ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. ഇത്തവണ ആഗസ്റ്റ് 18നാണ് ശ്രീകൃഷ്ണജയന്തി വരുന്നത്. ഓഗസ്റ്റ് 18ന് ജന്മാഷ്ടമി ദിനത്തില്‍ ധ്രുവ, വൃദ്ധി യോഗം എന്നിവയും രൂപപ്പെടുന്നു. ഈ യോഗങ്ങള്‍ ഹിന്ദുമതത്തില്‍ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കുന്നു.
ജ്യോതിഷപ്രകാരം ഈ ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുമെന്ന് പറയപ്പെടുന്നു. ഇവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും ഐശ്വര്യവും വിജയവും കൈവരും. ജ്യോതിഷപ്രകാരം നിങ്ങളുടെ അഭിവൃദ്ധിക്കായി ജന്മാഷ്ടമി ദിനത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

സമ്പത്ത് നേടുന്നതിന്
ധനാഭിലാഷം സഫലീകരിക്കാനുള്ള ശുഭദിനമാണ് ജന്മാഷ്ടമി. ജന്മാഷ്ടമി ദിനത്തില്‍ കുളിച്ചതിന് ശേഷം ഒരു കൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ശ്രീകൃഷ്ണ ഭഗവാന് മഞ്ഞപ്പൂക്കളുടെ മാല അര്‍പ്പിക്കണം. കടങ്ങള്‍, കോടതി വ്യവഹാരങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍ തുടങ്ങി സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇതോടെ നീങ്ങും. ശ്രീകൃഷ്ണന് പീതാംബര്‍ ധാരി എന്നും അറിയപ്പെടുന്നു. പീതാംബര ധാരി എന്നാല്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവന് എന്നാണ് അര്‍ത്ഥം. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍, മഞ്ഞ മധുരപലഹാരങ്ങള്‍, മഞ്ഞ പഴങ്ങള്‍, മഞ്ഞ ധാന്യങ്ങള്‍ എന്നിവ ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കണം. ഇത് ഭഗവാന് കൃഷ്ണനെയും ലക്ഷ്മി ദേവിയെയും പ്രസാദിപ്പിക്കാന്‍ സഹായിക്കുകയും ഭക്തര്‍ക്ക് സമ്പത്തും സമൃദ്ധിയും നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നു.

ആഗ്രഹ പൂര്‍ത്തീകരണത്തിന്
ഒരു വലംപിരി ശംഖില്‍ വെള്ളമെടുത്ത് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ അഭിഷേകം നടത്തുക. ജന്മാഷ്ടമി മുതല്‍ എല്ലാ ശനിയാഴ്ചകളിലും ഈ ദോഷപരിഹാരം ചെയ്യണം. ഈ പ്രതിവിധി ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

അന്തസ്സിനും സമൃദ്ധിക്കും
വെളുത്ത മധുരപലഹാരങ്ങള്‍, അരിപ്പായസം എന്നിവ ശ്രീകൃഷ്ണനു സമര്‍പ്പിക്കണം. ഇതില്‍ തുളസിയില ചേര്‍ക്കാന്‍ മറക്കരുത്. ഭഗവാന് കൃഷ്ണനെ പ്രീതിപ്പെടുത്തുന്നതിനാണ് ഇത് ചെയ്യുന്നത്. ഭഗവാന് കൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് പായസം.

സര്വകാര്യസിദ്ധിക്ക്
ജന്മാഷ്ടമി നാളില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നാളികേരവും പതിനൊന്ന് ബദാമും സമര്‍പ്പിക്കണം. ജന്മാഷ്ടമി മുതല്‍ ഇരുപത്തിയേഴ് ദിവസം ഒരാള്‍ ഇത് ചെയ്താല്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഇത് സര്‍വകാര്യ സിദ്ധി കൊണ്ടുവരുന്നു, ഇത് എല്ലാ സംരംഭങ്ങളിലും നിങ്ങള്‍ക്ക് വിജയം നല്കുന്നു.

ജോലിയില്‍ വിജയം നേടാന്‍
ജന്മാഷ്ടമി നാളില്‍ ഏഴു പെണ്‍കുട്ടികളെ വിരുന്നിന് ക്ഷണിക്കുകയും അവര്‍ക്ക് വെള്ള നിറത്തിലുള്ള മധുരപലഹാരങ്ങള്‍ നല്‍കുകയും വേണം. അവര്‍ക്ക് സമ്മാനം നല്‍കാനും മറക്കരുത്. തുടര്‍ച്ചയായി അഞ്ച് വെള്ളിയാഴ്ചകളില്‍ ഇത് ആവര്‍ത്തിക്കുക. ഇത് ഒരു വ്യക്തിയുടെ കരിയറിനെയും തൊഴില്‍ സാധ്യതകളെയും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

സമാധാനത്തിനും സന്തോഷത്തിനും
ജന്മാഷ്ടമി നാളില്‍ ഭഗവാന് കൃഷ്ണനു വെറ്റില സമര്‍പ്പിക്കുക. ഇതിനുശേഷം, ഇലയില്‍ ശ്രീ മന്ത്രം എഴുതി നിങ്ങളുടെ അലമാരയില്‍ വയ്ക്കുക. ഇത് വീട്ടില്‍ സമ്പത്തിന്റെ ഒഴുക്കിന് സഹായിക്കുന്നു. കുങ്കുമപ്പൂ കലര്‍ത്തിയ പാലും ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കണം. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി കൃഷ്ണനു തുളസിമാല അര്‍പ്പിക്കുക. ശ്രീകൃഷ്ണന്റെ മുമ്പാകെ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുക. ഇത് ജീവിതത്തില്‍ നിന്ന് അനാവശ്യ കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നു. തുളസി ചെടിയുടെ മുന്നില്‍ വിളക്ക് കൊളുത്തി തുളസിക്ക് ചുറ്റും പതിനൊന്ന് പ്രാവശ്യം വലംവയ്ക്കുക. ഇത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

സന്താന ഭാഗ്യത്തിന്
കുട്ടികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് സന്താന ഗോപാല സ്തോത്രം പാരായണം ചെയ്യാം. ജന്മാഷ്ടമിയുടെ ശുഭദിനത്തില്‍ ഇത് ആരംഭിക്കാം. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഈ പരിഹാരം ഉത്തമമാണ്.



Click it and Unblock the Notifications