For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം

|

ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തിന്റെ പ്രതീകമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസമാണ് രാവണനെ പരാജയപ്പെടുത്തി ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതെന്നാണ് പൊതുവെയുള്ള വിശ്വാസം. ദസറ കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദീപാവലി സാധാരണയായി ആഘോഷിക്കുന്നത്. എന്നാല്‍ ഇതുകൂടാതെ ലക്ഷ്മി, ഗണേശന്‍, കാളി തുടങ്ങിയ മറ്റ് ദൈവങ്ങളെയും ഈ ദിവസം ആരാധിക്കുന്നു.

Most read: ശുക്രന്റെ രാശിമാറ്റം; ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍Most read: ശുക്രന്റെ രാശിമാറ്റം; ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍

ദീപാവലിക്ക് ജ്യോതിഷപരമായ പ്രാധാന്യം കൂടിയുണ്ട്. ചന്ദ്രനും സൂര്യനും കൂടിച്ചേര്‍ന്ന് ഈ ദിവസം ആഘോഷിക്കുന്നത് സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരു പുതിയ സംരംഭം തുടങ്ങാന്‍ ഏറ്റവും നല്ല സമയമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു. വീടുകളിലേക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം, ഐശ്വര്യം എന്നിവയെ ക്ഷണിക്കാന്‍ ഗണപതിയെയും ലക്ഷ്മി ദേവിയെയും ആരാധിക്കേണ്ട ഒരു ശുഭദിനമാണ് ദീപാവലി. ഈ ദിവസം, ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നതിലൂടെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. ദീപാവലി ദിവസം ചില പ്രത്യേക നടപടികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കാവുന്നതാണ്. അത്തരം ചില ജ്യോതിഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

വാഴത്തൈ സമര്‍പ്പിക്കുക

വാഴത്തൈ സമര്‍പ്പിക്കുക

രാവും പകലും കഠിനാധ്വാനം ചെയ്തിട്ടും വീട്ടില്‍ ഐശ്വര്യമില്ലെങ്കില്‍ ദീപാവലി നാളില്‍ ക്ഷേത്രത്തില്‍ ഒരു ജോടി വാഴത്തൈ സമര്‍പ്പിച്ച് നിങ്ങളുടെ പ്രശ്‌നങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കും.

കവടി

കവടി

ദീപാവലി ദിനത്തില്‍, മഹാലക്ഷ്മി പൂജയില്‍, മഞ്ഞ നിറത്തിലുള്ള 11 കവടി പൂജിച്ചതിന് ശേഷം മഞ്ഞത്തുണിയില്‍ കെട്ടി അത് നിങ്ങള്‍ നിലവറയില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഇതിലൂടെ ഒരാള്‍ക്ക് സമ്പത്ത് നേട്ടം ലഭിക്കുമെന്നും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളുംMost read:2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളും

ലക്ഷ്മീ ഗണേശന്‍

ലക്ഷ്മീ ഗണേശന്‍

ദീപാവലി ദിനത്തില്‍ പൂജാമുറിയില്‍ മഹാലക്ഷ്മിക്കും ഗണപതിക്കും ഒപ്പം ശ്രീയന്ത്രവും ദക്ഷിണാവര്‍ത്തി ശംഖും വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി സന്തോഷത്തോടെ ആ സ്ഥലത്തേക്ക് എത്തുമെന്നാണ് വിശ്വാസം.

മഞ്ഞള്‍

മഞ്ഞള്‍

സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി ദീപാവലി ദിനത്തില്‍ മഞ്ഞള്‍ പൂജിച്ച് അതിന്മേല്‍ ചുവന്ന വെണ്ണീര്‍ പുരട്ടി ചുവന്ന തുണിയില്‍ വെള്ളി നാണയങ്ങള്‍ വച്ച് നിലവറയില്‍ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നും ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:പാപങ്ങളകറ്റും കാര്‍ത്തിക മാസം; ഈ നിയമങ്ങള്‍ പാലിച്ച് വ്രതമെടുത്താല്‍ ഫലമുറപ്പ്Most read:പാപങ്ങളകറ്റും കാര്‍ത്തിക മാസം; ഈ നിയമങ്ങള്‍ പാലിച്ച് വ്രതമെടുത്താല്‍ ഫലമുറപ്പ്

ചെറുപയര്‍

ചെറുപയര്‍

ദീപാവലി ദിനത്തില്‍, രാവിലെ ചെറുപയര്‍ കുതിര്‍ത്തു വച്ച് സൂക്ഷിക്കുക, ഉച്ചകഴിഞ്ഞ്, അല്പം ശര്‍ക്കര കലര്‍ത്തി ചെറിയ പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും കുറച്ച് ക്ഷേത്രത്തിന് സംഭാവന നല്‍കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിലനില്‍ക്കും. എല്ലാ വ്യാഴാഴ്ചയും ഈ പ്രതിവിധി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

ഗോതമ്പ്

ഗോതമ്പ്

ദീപാവലി ദിവസം ഗോതമ്പ് പൊടിക്കുക. ഗോതമ്പിനൊപ്പം അഞ്ച് ഉഴുന്നും അതില്‍ ഇടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പെട്ടെന്നുള്ള ധനലാഭം ഉണ്ടാകുമെന്നും ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകുമെന്നും വിശ്വാസങ്ങള്‍ പറയുന്നു.

പൂര്‍വ്വികരെ പ്രീതിപ്പെടുത്തുക

പൂര്‍വ്വികരെ പ്രീതിപ്പെടുത്തുക

ദീപാവലി ദിവസം അമാവാസി തിഥിയിലാണ് വരുന്നത്. അതിനാല്‍ ഈ ദിവസം തീര്‍ച്ചയായും പൂര്‍വ്വികരെ പ്രീതിപ്പെടുത്തുകയും അവരില്‍ നിന്ന് അനുഗ്രഹം നേടുകയും ചെയ്യുക. അമാവാസി നാളില്‍ പിതൃക്കള്‍ക്ക് നിവേദ്യം ചെയ്യാതെ ഭക്ഷണം കഴിക്കുന്നവരെ ലക്ഷ്മി ദേവിക്ക് ഇഷ്ടമല്ല. അതുകൊണ്ട് എല്ലാ അമാവാസി നാളുകളിലും പൂര്‍വികരുടെ വഴിപാടുകള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം.

Most read:പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്Most read:പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്

ആരതി ചെയ്യുക

ആരതി ചെയ്യുക

ദീപാവലി ദിനത്തില്‍ രാവിലെയും വൈകുന്നേരവും ലക്ഷ്മീ പൂജയ്ക്കൊപ്പം കുടുംബം മുഴുവനും ആരതി നടത്തണം. അങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ വീട്ടില്‍ നിലനില്‍ക്കും. കൂടാതെ, ഇത് ദിവസവും ചെയുന്നതും വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു.

മാന്യമായ സ്വഭാവം

മാന്യമായ സ്വഭാവം

ദീപാവലി ദിനത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും അപമാനിക്കാന്‍ പാടില്ല. കൂടാതെ, മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യുക. ഈ ദിവസം, വീട്ടില്‍ എല്ലായ്‌പ്പോഴും പരസ്പര സ്‌നേഹത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുക, കാരണം വിയോജിപ്പുള്ള കുടുംബത്തില്‍ ഒരിക്കലും ലക്ഷ്മി ദേവി വരില്ല. കൂടാതെ, വീട്ടിലെ സ്ത്രീകളോട് അനാദരവ് കാണിക്കുകയും ചെയ്യരുത്. കാരണം അവരും ലക്ഷ്മിയാണ്. ദീപാവലിക്ക് മാത്രമല്ല എല്ലാ ദിവസവും ഈ ശീലം പിന്തുടരുക.

അരി

അരി

ബഹുമാനവും സമ്പത്തും ലഭിക്കാന്‍, എല്ലാ മാസത്തിലെയും ശുക്ല പക്ഷത്തിലെ വെള്ളിയാഴ്ച ശുദ്ധമായ അരിയില്‍ ചുവപ്പ് നിറത്തില്‍ ചായം പൂശി ലക്ഷ്മി ദേവിയെ സ്മരിച്ച് നിങ്ങളുടെ പ്രശ്നങ്ങള്‍ ധരിപ്പിക്കുക. തുടര്‍ന്ന് അവ വെള്ളത്തില്‍ ഒഴുകുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലാഭത്തിനുള്ള അവസരങ്ങള്‍ ഉടന്‍ ഉണ്ടാകും, നിങ്ങളുടെ പദ്ധതികളും വിജയിക്കും.

Most read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെMost read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

എള്ള്

എള്ള്

എന്തെങ്കിലും കാരണത്താലോ മറ്റോ തുടര്‍ച്ചയായി ധനനഷ്ടം ഉണ്ടായാല്‍ ശനിയാഴ്ച അല്‍പം കറുത്ത എള്ള് തലയില്‍ ഉഴിഞ്ഞ് വടക്കോട്ട് എറിയുക. ഇങ്ങനെ ചെയ്താല്‍ പെട്ടെന്ന് പണം ലഭിക്കുകയും പണം പാഴാക്കുന്നത് തടയുകയും ചെയ്യും. ഇത് ചെയ്യുമ്പോള്‍ ആരും നിങ്ങളെ കാണാതിരിക്കാനും ശ്രദ്ധിക്കുക.

താമര

താമര

ലക്ഷ്മി ദേവിയുടെ കൃപയാല്‍ ഐശ്വര്യവും സമ്പത്തും ലഭിക്കാന്‍ ദീപാവലിയില്‍ ലക്ഷ്മി പൂജയ്ക്കിടെ താമര അര്‍പ്പിച്ച് ദേവിയെ സന്തോഷിപ്പിക്കുക. ശുദ്ധമായ ഹൃദയത്തോടെ, പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ ദീപാവലി സന്തോഷകരവും അവിസ്മരണീയവുമാക്കാന്‍ പാവപ്പെട്ടവര്‍ക്ക് കമ്പിളി വസ്ത്രങ്ങള്‍, പുതപ്പുകള്‍, ഷാളുകള്‍, തൊപ്പികള്‍ എന്നിവ സംഭാവന ചെയ്യുക.

പക്ഷികള്‍ക്ക് വെള്ളം നല്‍കുക

പക്ഷികള്‍ക്ക് വെള്ളം നല്‍കുക

ദീപാവലിയില്‍ പ്രകൃതിയില്‍ നിന്ന് അനുഗ്രഹം തേടി അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടി നിങ്ങളുടെ വീടിന് പുറത്ത് വിശാലമായ മണ്‍പാത്രങ്ങളില്‍ ശുദ്ധമായ കുടിവെള്ളം വയ്ക്കുക. ലക്ഷ്മി പൂജയ്ക്കിടെ മല്ലി വിത്ത് ഭോഗമായി സമര്‍പ്പിക്കുക, കൂടുതല്‍ സമ്പത്ത് ആകര്‍ഷിക്കാന്‍ പൂജയ്ക്ക് ശേഷം ഈ വിത്തുകള്‍ നിങ്ങളുടെ ലോക്കറില്‍ വയ്ക്കുക.

വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുക

ദീപാവലി ദിവസം ലക്ഷ്മി ദേവി വീട്ടിലെത്തുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് അനാവശ്യമായ എല്ലാ അലങ്കോലങ്ങളും നീക്കം ചെയ്തുകൊണ്ട് ശുചിത്വം പാലിക്കുക. കാരണം അത്തരം വീടുകളില്‍ ലക്ഷ്മീദേവി വസിക്കുന്നു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍, നിങ്ങളുടെ വീടിന്റെ വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങള്‍ വൃത്തിയാക്കുകയും നിങ്ങളുടെ വീട്ടില്‍ സമ്പത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഇടമൊരുക്കുകയും ചെയ്യുക.

Most read:സമ്പത്തും ഐശ്വര്യവും ഒഴുകിയെത്തും; ഈ 5 വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കൂMost read:സമ്പത്തും ഐശ്വര്യവും ഒഴുകിയെത്തും; ഈ 5 വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കൂ

വാസ്തു വഴികള്‍

വാസ്തു വഴികള്‍

ജമന്തി പൂവും അശോക മരത്തിന്റെ ഇലകളും കൊണ്ട് നിര്‍മ്മിച്ച തോരണം വാതിലിന് അലങ്കാരമായി തൂക്കിയിടുക. ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റിവിറ്റിയും സന്തോഷവും ക്ഷണിക്കുന്നു. നിങ്ങളുടെ വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാന്‍ മനോഹരമായ നിറങ്ങളും ലൈറ്റുകളും കൊണ്ട് പ്രവേശന കവാടം പ്രത്യേകമായി അലങ്കരിക്കുക. ലക്ഷ്മീ പൂജയ്ക്ക് ശേഷം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യത്തിനും സന്തോഷത്തിനും ഭാഗ്യത്തിനും വേണ്ടി വീടിന്റെ വടക്കുകിഴക്ക്, വടക്ക്, മധ്യമേഖലയില്‍ മണ്‍ വിളക്കുകള്‍ കത്തിക്കുക. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറച്ച് വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുക, ആഴ്ചയില്‍ ഒരിക്കലെങ്കിലും വെള്ളം മാറ്റുക, ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കും.

English summary

Astrology And Vastu Tips To Make Diwali Prosperous in Malayalam

Following these astrology and vastu tips will not only help you gain wealth but also bring you mental and emotional peace. Take a look.
Story first published: Thursday, October 28, 2021, 14:22 [IST]
X
Desktop Bottom Promotion