For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവഗ്രഹ ദോഷം പാടേ തീര്‍ക്കും പരിഹാരം; ദോഷം ആര്‍ക്ക് എപ്പോള്‍?

|

നവഗ്രഹ ദോഷത്തിന് പലപ്പോഴും പല വിധത്തിലുള്ള പരിഹാരം തേടി പലരും നടന്നിട്ടുണ്ടാവും. ഭൂമിയിലെ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്ത് സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി, രാഹു, കേതു എന്നീ ഒന്‍പത് ഗ്രഹങ്ങളുടെ നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. ശുഭഗ്രഹങ്ങള്‍ ജീവിതത്തില്‍ നന്മ ചൊരിയുമ്പോള്‍ ദോഷകരമായ ഗ്രഹങ്ങള്‍ക്ക് ദുരന്തം വരുത്താനും ജീവിതം നരകമാക്കാനും സാധിക്കുന്നു. ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ നീക്കം ചെയ്യാവുന്നതാണ്.

എന്നാല്‍ ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും അവയുടെ പ്രതികൂല ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ഒരാള്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നും നമുക്ക് അറിയാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ദോഷങ്ങളും എല്ലാം നവഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് തരുന്നുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

സൂര്യന്‍

സൂര്യന്‍

നവഗ്രഹങ്ങളില്‍ സൂര്യന്‍ ദോഷ സ്ഥാനത്താണ് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും പ്രശ്‌നം ശരീരഭാഗങ്ങളെ ബാധിക്കുകയും വ്യക്തിക്ക് ചലനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. വായില്‍ എപ്പോഴും ഉമിനീര്‍ നിറഞ്ഞിരിക്കും. വീട്ടില്‍ ചുവപ്പ് അല്ലെങ്കില്‍ തവിട്ട് നിറമുള്ള പശു ഉണ്ടെങ്കില്‍ അതിനെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

പരിഹാരങ്ങള്‍: ഏതെങ്കിലും ശുഭപ്രവൃത്തികള്‍ക്ക് തുടക്കമിടുന്നതിന് മുന്‍പ് കുറച്ച് മധുരം കഴിക്കുക, കുറച്ച് വെള്ളം കുടിക്കുക. വീട്ടില്‍ എപ്പോഴും പിരിമുറുക്കമുണ്ടാകുകയും ആളുകള്‍ പരസ്പരം പോരടിക്കുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു ഗ്ലാസ്സ് പാല്‍ നല്‍കി പ്രശ്‌നം പരിഹരിക്കുക. ശര്‍ക്കര, ചെമ്പ്, ഗോതമ്പ് എന്നിവ ദാനം ചെയ്യുന്നത് വളരെ സഹായകരമാണ്. ഒരാള്‍ നദിയിലോ കുളത്തിലോ ഒഴുകുന്ന വെള്ളത്തില്‍ ചെമ്പ് നാണയം മുക്കിവയ്ക്കണം. ഹരിവംശപുരാണം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക.

ചന്ദ്രന്‍

ചന്ദ്രന്‍

ചന്ദ്രന്‍ ദോഷ സ്ഥാനത്താണ് എന്നുണ്ടെങ്കില്‍ വീട്ടിലെ ജലസ്രോതസ്സുകള്‍ക്ക് പ്രശ്‌നമുണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. കിണറോ കുളമോ വീട്ടില്‍ വരണ്ടുപോകുന്നു. വീട്ടിലെ വളര്‍ത്തുമൃഗമായ പശുവോ കുതിരയോ കഷ്ടപ്പെടുകയോ മരിക്കുകയോ ചെയ്യുന്നു.

പരിഹാരങ്ങള്‍: വെള്ളി ഒഴുകുന്ന വെള്ളത്തില്‍ മുക്കി വെക്കണം. പാലും വെള്ളവും നിറച്ച ഒരു പാത്രം ഉറങ്ങുമ്പോള്‍ കട്ടിലിന് സമീപം തലയുടെ വശത്ത് സൂക്ഷിക്കണം, അടുത്ത ദിവസം രാവിലെ ഈ വെള്ളമോ പാലോ ആല്‍ മരത്തിന്റെ വേരുകളിലേക്ക് എറിയണം. ചന്ദ്രന്റെ ദോഷം ഉള്ളവര്‍ രാത്രിയില്‍ പാല്‍ കുടിക്കരുത്.

ചൊവ്വ

ചൊവ്വ

ചൊവ്വയുടെ ദോഷഫലങ്ങള്‍ കാരണം ഒരാള്‍ക്ക് അവരുടെ മകനുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്തായാലും ഇവരില്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. ഒരാള്‍ക്ക് കുട്ടികളുണ്ടെങ്കില്‍, അവന്‍ അല്ലെങ്കില്‍ അവള്‍ ചില രോഗങ്ങള്‍ മൂലം കഷ്ടം അനുഭവിച്ചേക്കാം. ഇവര്‍ക്ക് സന്ധി വേദന അനുഭവപ്പെടാം. ശരീരത്തില്‍ രക്തത്തിന്റെ കുറവ് ഉണ്ടാകും, കുടുംബാംഗങ്ങള്‍ക്കിടയില്‍ എപ്പോഴും തര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകും.

പരിഹാരങ്ങള്‍: ക്ഷേത്രത്തില്‍ എള്ളും ശര്‍ക്കരയും ചേര്‍ത്ത മധുരം നിവേദിക്കുക. ചുവന്ന മസൂര്‍ ദാല്‍ ദാനം ചെയ്യുക. ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുക. എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രസാദ വിതരണം ചെയ്യുക.

ബുധന്‍

ബുധന്‍

ബുധനാണ് പ്രശ്‌നത്തിലെങ്കില്‍ ഇവരുടെ മുന്‍വശത്തെ മൂന്ന് പല്ലുകള്‍ ഒടിഞ്ഞുപോകുകയും വ്യക്തിക്ക് ബലഹീനത അനുഭവപ്പെടുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു.

പരിഹാരങ്ങള്‍: പല്ലുകള്‍ ദിവസവും നെല്ലിക്ക ഉപയോഗിച്ച് വൃത്തിയാക്കണം. തിരിയും എള്ളും കത്തിച്ച് ആ ദിവസം തന്നെ ഒഴുകുന്ന വെള്ളത്തില്‍ ചാരം മുക്കുക. ചെറുവിരലില്‍ മരതക മോതിരം ധരിക്കുക. മധ്യഭാഗത്ത് ഒരു ദ്വാരമുള്ള ഒരു ചെമ്പ് നാണയം ഒഴുകുന്ന വെള്ളത്തില്‍ മുക്കിയിരിക്കണം. ദുര്‍ഗാദേവിയെ ആരാധിക്കുക. ക്ഷേത്രനിര്‍മ്മാണത്തിനോ മറ്റേതെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനത്തിനോ പോലുള്ള ശുഭപ്രവൃത്തികള്‍ക്കായി മതസ്ഥാപനത്തില്‍ സംഭാവന ചെയ്യുക.

വ്യാഴം

വ്യാഴം

വ്യാഴത്തിന്റെ പ്രശ്‌നം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടെങ്കില്‍ ആ വ്യക്തി തലയുടെ പിന്‍ഭാഗത്ത് മുടി കൊഴിയുന്നു അല്ലെങ്കില്‍ പൂര്‍ണ്ണമായ കഷണ്ടി ഉണ്ടാകാം. ഒരാളുടെ വിദ്യാഭ്യാസത്തെ ബാധിച്ചേക്കാം, അവന്റെ കരിയറില്‍ ഒരു ഇടവേള ഉണ്ടാകും. ഒരാള്‍ക്ക് സ്വര്‍ണം നഷ്ടപ്പെടുകയും സന്തതിയില്ലാതാകുകയും ചെയ്യാം.

പരിഹാരങ്ങള്‍: ഒരു ആല്‍മരം പരിപാലിക്കുകയും ദിവസവും നനയ്ക്കുകയും വേണം. കുങ്കുമം , മഞ്ഞള്‍, പയറുവര്‍ഗ്ഗങ്ങള്‍, സ്വര്‍ണം, ഏതെങ്കിലും മഞ്ഞ ഇനങ്ങള്‍ എന്നിവ ക്ഷേത്രത്തില്‍ ദാനം ചെയ്യണം. നെറ്റിയിലും നാവിലും നാവികത്തിലും തിലകം, മഞ്ഞള്‍ ചന്ദനം എന്നിവ പുരട്ടണം. ഹരിവംശ പുരാണം വായിക്കണം. ഒരു വ്യക്തിക്ക് പുത്രനില്ലെങ്കില്‍ ഒരാള്‍ പൂര്‍ണ്ണ ഭക്തിയോടെ മഹാവിഷ്ണുവിനെ ധ്യാനിക്കുകയും ആരാധിക്കുകയും വേണം.

ശുക്രന്‍

ശുക്രന്‍

ശുക്രനാണ് ജാതകത്തില്‍ പ്രശ്‌നമെങ്കില്‍ ഇവര്‍ക്ക് സന്തോഷം നിലനില്‍ക്കില്ല. ദാമ്പത്യസുഖം ഇല്ലാതിരിക്കുകയും വ്യക്തി ലൈംഗികമായി ദുര്‍ബലനാകുകയും ചെയ്യും. ഒരാള്‍ക്ക് ചര്‍മ്മരോഗം, തള്ളവിരല്‍ പോലും ദുര്‍ബലമാവുകയും നിര്‍ജീവമാകുകയും ചെയ്യും.

പരിഹാരങ്ങള്‍: പശുക്കളെ ദാനം ചെയ്യുക. നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പശുക്കള്‍ക്ക് കുറച്ച് ഭക്ഷണം നല്‍കുക. അല്ലെങ്കില്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുക. നെയ്യ്, കര്‍പ്പൂരം, തൈര്, വെളുത്ത മുത്ത് എന്നിവ ക്ഷേത്രത്തില്‍ ദാനം ചെയ്യണം. വിധവകളുടെ പാദങ്ങളില്‍ സ്പര്‍ശിക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും വേണം. കുളിക്കുന്നതിനുമുമ്പ് തൈര് മുഴുവന്‍ ദേഹത്തും പുരട്ടുക. ചെറുവിരലില്‍ രത്‌നമോതിരം ധരിക്കുക.

ശനി

ശനി

ജാതകത്തില്‍ ശനിയുടെ സ്ഥാനം ശരിയല്ലെങ്കില്‍ ഇവര്‍ക്ക് ആദ്യം തന്നെ കണ്‍പോളകളിലും പുരികങ്ങളിലും മുടി കൊഴിച്ചില്‍ അനുഭവിക്കുന്നു. ഇത് കൂടാതെ ജീവിതത്തിലെ എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു.

പരിഹാരങ്ങള്‍: ഇരുമ്പ് ദാനം ചെയ്യുക. കടുക് എണ്ണ ദാനം ചെയ്യുക. മധുരമുള്ള ഗോതമ്പ് ഉപയോഗിച്ച് മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കണം. കാക്കകള്‍ക്ക് ഭക്ഷണം കൊടുക്കുക. മാംസവും പാനീയവും കഴിക്കരുത്. നഗ്‌നപാദത്തോടെ ശനിയാഴ്ച ശനി ക്ഷേത്രത്തില്‍ പോയി തെറ്റായ പ്രവൃത്തികള്‍ക്കായി ക്ഷമ ചോദിക്കുക. ശിവനെ ആരാധിക്കുക. വീടിന്റെ പ്രവേശന കവാടം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക.

രാഹു

രാഹു

രാഹുവിന്റെ പ്രതികൂല ഫലങ്ങള്‍ ജാതകത്തില്‍ പറയുന്നത് ഇങ്ങനെയെല്ലാമാണ്. കുടുംബത്തില്‍ കറുത്ത നായ ഉണ്ടെങ്കില്‍ അത് മരിക്കും. കൈകളുടെ നഖങ്ങള്‍ കൊഴിഞ്ഞ് പോവാന്‍ തുടങ്ങും. മനസ്സ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി എപ്പോഴും ടെന്‍ഷനുണ്ടായിരിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു.

പരിഹാരങ്ങള്‍:ഒഴുകുന്ന വെള്ളത്തില്‍ തേങ്ങ മുക്കുക. സര്‍വ്വതി ദേവിയെ ആരാധിക്കണം. പാവങ്ങളെ അവരുടെ മകളുടെ വിവാഹത്തില്‍ സഹായിക്കുക. പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുക.

കേതു

കേതു

കേതുവിന് അശുഭകരമായ സാഹചര്യത്തില്‍ ജാതകത്തില്‍ നില്‍ക്കേണ്ടതായി വന്നാല്‍ കാല്‍വിരലിലെ നഖം കൊഴിഞ്ഞ് വീഴാന്‍ തുടങ്ങും. കുട്ടികള്‍ രോഗികളായി മാറുന്നു. മൂത്രമൊഴിക്കുമ്പോള്‍ വ്യക്തിക്ക് വേദന അനുഭവപ്പെടുന്നു. സന്ധി വേദനയും ബുദ്ധിമുട്ടിക്കുന്നു. അപകടങ്ങളും പരിക്കുകളും സംഭവിക്കുന്നു.

പരിഹാരങ്ങള്‍: ഒരു നായയെ വളര്‍ത്തുക, പതിവായി നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുക. മകന്‍ അനുസരണക്കേട് കാണിക്കുകയും നിങ്ങളോട് മോശമായി പെരുമാറുകയും ചെയ്താല്‍ അതിന് പരിഹാരം കാണുക. കറുത്ത പുതപ്പുകള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണം.

Read more about: planets ഗ്രഹം
English summary

Astrological Remedies To Get Rid Of Evil Effects Of Nine Planets-In-Malayalam

Here in this article we are discussing about the astrological remedies to get rid of the evil effects of nine planets. Take a look
Story first published: Friday, September 17, 2021, 13:00 [IST]
X