For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വാദോഷവും ശനിദോഷവും ഹനുമാന്‍ സ്വാമി നിശേഷം നീക്കും

|

വായുപുത്രനായ ഹനുമാന്‍ ഉത്തമ രാമ ഭക്തനാണ്. മാത്രമല്ല ധൈര്യത്തിന്റേയും ശക്തിയുടേയും പ്രതീകവും കൂടിയാണ് ഹനുമാന്‍. അക്കാരണം കൊണ്ടുതന്നെ ഹനുമാന്‍ ചാലിസ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയത്തില്‍ ദിവ്യമായ സ്ഥാനമുണ്ട്. തുളസി ദാസാണ് ഹനുമാന്‍ ചാലിസ രചിച്ചത്. ഈ സങ്കീര്‍ത്തനത്തില്‍ 40 ശ്ലോകങ്ങളുണ്ട്. അങ്ങനെയാണ് ചാലിസ എന്നുപേര് വന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ തടവിലായിരുന്ന സമയത്താണ് തുളസീദാസ് ഹനുമാന്‍ ചാലിസ രചിച്ചത്.

കന്നി മാസം ഈ നാളുകളുടെ ദോഷം മാറാന്‍ പരിഹാരങ്ങള്‍കന്നി മാസം ഈ നാളുകളുടെ ദോഷം മാറാന്‍ പരിഹാരങ്ങള്‍

ഈ ശ്ലോകം ഉരുവിടുന്നവരില്‍ ഹനുമാന്‍സ്വാമിയുടെ ആശീര്‍വാദവും അനുഗ്രഹാശിസ്സുകളും ലഭിക്കുമെന്നാണ് വിശ്വാസം. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഹനൂമാന്‍ ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും ആയിരിക്കണം ശ്ലോകങ്ങള്‍ ജപിക്കേണ്ടത്. എന്നാല്‍ എന്തുകൊണ്ടാണ് ഹനുമാന്‍ ചാലിസ ജപിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ജപിക്കുന്നതിലൂടെ ജീവിതത്തില്‍ എന്തെക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ ജ്യോതിഷത്തില്‍ ഹനുമാന്‍ ചാലിസക്കുള്ള പ്രാധാന്യം എന്താണെന്ന് നോക്കാം.

ജ്യോതിഷപരമായ ഗുണങ്ങള്‍

ജ്യോതിഷപരമായ ഗുണങ്ങള്‍

ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ശനിയുടെ പ്രഭാവം കുറയ്ക്കാന്‍ സാധിക്കുന്നു. നാല്‍പ്പത് ദിവസം തുടര്‍ച്ചയായി ഹനുമാന്‍ ചാലിസ ജപിക്കുന്നത് ശനിയുടെ കഠിനമായ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശനിയുടെ സ്ഥാനം ദോഷകരമായ സ്ഥാനത്തുള്ള വ്യക്തികള്‍ കഴിയുന്നത്ര സന്ദര്‍ഭങ്ങളിലും ഹനുമാന്‍ ചാലിസ ഉരുവിടുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശനിയാഴ്ചകളില്‍ തുടര്‍ച്ചയായും ഹനുമാന്‍ ചാലിസ ഉരുവിടുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ആ വ്യക്തിയെ ശനി ദോഷത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ശനിദോഷം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന്‍ ചാലിസ ജപിക്കാവുന്നതാണ്.

ചൊവ്വയുടെ സ്വാധീനം കുറക്കാന്‍

ചൊവ്വയുടെ സ്വാധീനം കുറക്കാന്‍

ചൊവ്വയുടെ സ്വാധീനം കുറക്കുന്നതിനും കഷ്ടതകളും ദോഷങ്ങളും ഇല്ലാതാക്കുന്നതിനും ഹനുമാന്‍ ചാലിസ ജപിക്കാവുന്നതാണ്. ഹനുമാന്‍ ചാലിസ ജപിക്കുന്നത് ചൊവ്വയുടെ പോസിറ്റീവ് ഊര്‍ജ്ജത്തെ വര്‍ധിപ്പിക്കുവാന്‍ ഉപകരിക്കും ചൊവ്വയുടെ സൃഷ്ടി പരമായ കഴിവുകള്‍ ആയ ധൈര്യം ശക്തി ഊര്‍ജ്ജം ആത്മീയചൈതന്യം എന്നിവ ഹനുമാന്‍ ചാലിസ ഉരുവിടുന്നതിലൂടെ നിങ്ങളില്‍ ഉണ്ടാവുന്നു. ഇത് ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചൊവ്വാ ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ദോഷഫലത്തില്‍ നിന്ന് കരകയറുന്നതിന് വേണ്ടി ദിവസവും എട്ടു പ്രാവശ്യം ഹനുമാന്‍ ചാലീസ ജപിക്കാവുന്നതാണ്. മറ്റു വ്യക്തികള്‍ ദിവസവും രാവിലെയും രാത്രിയും ഹനുമാന്‍ ചാലിസ ജപിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഹനുമാന്‍ ചാലീസ പാരായണം 10 മിനിറ്റില്‍ കൂടുതല്‍ ഉണ്ടാവില്ല എന്നുള്ളതാണ്. ഈ പത്ത് മിനിറ്റ് നമ്മുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു. വരാനിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനും തടസ്സങ്ങളെ ചെറുത്തു തോല്‍പ്പിച്ച് ജീവിത വിജയം നല്‍കുന്നതിനും ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്.

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്

ഹനുമാന്‍ ചാലിസ വൈകുന്നേരങ്ങളില്‍ പാരായണം ചെയ്യുന്നത് വഴി ആത്മീയജ്ഞാനം വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഹനുമാന്‍ ചാലിസ ജപിക്കുന്നത് ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ശുഭാപ്തിവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വളരെ മോശം സാഹചര്യങ്ങളില്‍ പോലും ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കാന്‍ നമുക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുന്നവര്‍ക്ക് രക്ഷനേടുവാന്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. അനാവശ്യ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുന്നതിനും മനസ്സിന് സന്തോഷം ലഭിക്കുന്നതിനും എല്ലാം ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്.

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്

ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്

യുഗ-സഹസ്ര-യോജന പാരാ ഭാനു ലീലിയോ താഹി മധുര ഫല ജാനു എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇതിന്റെ അര്‍ത്ഥം കുഞ്ഞായിരുന്ന വായു പുത്രന്‍ ഹനുമാന്‍, ഉദിച്ചുയര്‍ന്ന സൂര്യനെ കണ്ട് അത് ഏതോ വിശേഷമുള്ള പഴമാണെന്ന് ധരിച്ച് അങ്ങോട്ട് ചാടി. ഇതാണ് ആ വരികളുടെ സാരം. ഇതു ഹനുമാന്‍ ചാലിസ' യിലെ 18 മത്തെ ശ്ലോകമാണ്. നിഷ്‌കളങ്കഭക്തിയോടെ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ഭഗവാന്‍ തന്റെ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നാണ് വിശ്വാസം. ഇവരെ ഒരു വിധത്തിലുള്ള കഷ്ടപ്പാടിലേക്കും ഭഗവാന്‍ നിങ്ങളെ എത്തിക്കുന്നില്ല എന്നുള്ളതാണ് വിശ്വാസം.

English summary

Astrological Benefits Of Hanuman Chalisa In Malayalam

Here in this article we are discussing about the astrological benefits of hanuman chalisa in malayalam.
Story first published: Friday, September 17, 2021, 18:12 [IST]
X
Desktop Bottom Promotion