ആന്‍മുള സദ്യയും വള്ളം കളിയും

Posted By:
Subscribe to Boldsky

ആറന്‍മുള വള്ളംകളി എന്ന് പറയുന്നത് ഒരു നാടിന്റെ തന്നെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വിനോദമായും മത്സരമായും എല്ലാം ഇതിനെ കണക്കാക്കാമെങ്കിലും ഇത് ഭക്തിസാന്ദ്രമായ ഒരു അനുഷ്ഠാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പത്തനം തിട്ടയിലെ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇതിന്റെ ഐതിഹ്യം ബന്ധപ്പെട്ട് കിടക്കുന്നത്.

Aranmula snake boat race and Valla sadya

ഓണം കഴിഞ്ഞ് വരുന്ന ഉത്രട്ടാതി നാളിലാണ് വള്ളം കളി നടത്തുന്നത്. ഈ സമയത്ത് മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ആകര്‍ഷകമായി അണിയിച്ചൊരുക്കിയാണ് പള്ളിയോടങ്ങള്‍ മത്സരത്തിനെത്തുന്നത്. ആറന്‍മുളയെ ചുറ്റിയൊഴുകുന്ന പമ്പാ നദിയിലാണ് വള്ളം കളി നടക്കുന്നത്. ആറന്‍മുളയപ്പനുള്ള വഴിപാടായാണ് വള്ളം കളിയെ കാണുന്നത്. വള്ളം കളികളില്‍ നിന്നും എന്നും വ്യത്യസ്തതയുള്ളതാണ് ആറന്‍മുള വള്ളം കളി.

കായികാഭ്യാസത്തിന്റേയും വിശ്വാസത്തിന്റേയും ഒത്തു ചേരലാണ് എന്നും ജലോല്‍സവം. ഓണാഘോഷത്തില്‍ പ്രധാനപ്പെട്ടതാണ് വള്ളം കളി. നാനാജാതി മതക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഭക്തിയും മത്സരവും ഇഴുകിച്ചേര്‍ന്ന ഒന്നാണ് ആറന്‍മുള വള്ളം കളി. നൂറു മുതല്‍ നൂറ്റിപ്പത്ത് ആളുകള്‍ വരെ ഒരു വള്ളത്തില്‍ കയറും.

Aranmula snake boat race and Valla sadya

വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്താണ് അവര്‍ തുഴയുന്നത്. കൂടാതെ ഭഗവത് സ്തുതികളും പാടും. പാട്ടിന്റെ താളത്തിനനുസരിച്ചാണ് തുഴച്ചിലുകാര്‍ തുഴയെറിയുന്നത്. പുളിയിലക്കരമുണ്ടുടുത്ത് തലയില്‍ തലപ്പാവ് കെട്ടി കൃതാവും മേല്‍മീശയും രണ്ടാം മുണ്ടും മുറുക്കി നാലും കൂട്ടി മുറുക്കിയാണ് തുഴച്ചില്‍കാര്‍ എത്തുന്നത്.

Aranmula snake boat race and Valla sadya

ഇരുനൂറ് കൊല്ലത്തെ പഴക്കം ഇതിനുണ്ട്. ആദ്യകാലത്ത് വെറും പള്ളിയോട ഘോഷയാത്രയായിരുന്നു വള്ളം കളി. എന്നാല്‍ പിന്നീടാണ് അത് മാറിയത്. ആറന്‍മുള ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഐതിഹ്യം. ആറന്‍മുള ക്ഷേത്രത്തിനടുത്ത് കാട്ടൂര്‍ മനയില്‍ ഒരു കൃഷ്ണ ഭക്തനുണ്ടായിരുന്നു. ഒരാള്‍ക്കെങ്കിലും ദിവസവും ഭക്ഷണം കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം ഭക്ഷണത്തിന് ഒരാള്‍ വരികയും ഭക്ഷണം കഴിഞ്ഞ ശേഷം വീണ്ടും വരണം എന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് പറയുകയും തന്നെ കാണണമെന്നുണ്ടെങ്കില്‍ ആറന്‍മുളയിലേക്ക് വരാന്‍ പറയുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് മനസ്സിലായത് വന്നത് സാക്ഷാല്‍ ആറന്‍മുള പാര്‍ത്ഥസാരഥിയാണെന്ന്.

Aranmula snake boat race and Valla sadya

അതിനു ശേഷം എല്ലാ തിരുവോണ നാളിലും അദ്ദേഹം അരിയും മറ്റ് പച്ചക്കറികളുമായി ആറന്‍മുള ക്ഷേത്രത്തില്‍ പോവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടു പോയിരുന്ന തോണിയാണ് പിന്നീട് തിരുവോണത്തോണി എന്നറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഇടക്ക് കൊള്ളക്കാരുടെ ആക്രമണം ഉണ്ടാവുകയും പിന്നീട് അംഗരക്ഷകരോട് ചേര്‍ന്നായി ആറന്‍മുളക്കുള്ള തിരുവോണത്തോണിയുടെ യാത്ര. ഇതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ് ഇന്നും ആറന്‍മുള വള്ളംകളിയും തിരുവോണത്തോണിയുടെ യാത്രയും.

Aranmula snake boat race and Valla sadya
English summary

Aranmula snake boat race and Valla sadya

As part of the Vallasadya the crew of the selected snake-boat will be accorded a customary reception on their arrival to the temple ghat.
Subscribe Newsletter