For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രവും ശോഭിക്കാവുന്ന അനുയോജ്യ തൊഴില്‍ മേഖലകളും

|

ഒരു പുരാതന ശാസ്ത്രമാണ് ജ്യോതിഷം. ഒരാളുടെ ജനനം മുതല്‍ ജീവിതത്തില്‍ നടക്കാവുന്ന കാര്യങ്ങള്‍ അയാളുടെ ജാതകം നോക്കി ഗണിച്ചു പറയാന്‍ ജ്യോതിഷത്തിന് സാധിക്കും. അതുപോലെ തന്നെയാണ് ഓരോരുത്തരുടെ ജോലിയും. ഒരാളുടെ ജാതകത്തില്‍ അവര്‍ക്ക് വിജയകരമായ ബിസിനസ്സ് ഉള്‍പ്പെടെ അവരുടെ ജീവിതത്തിലെ എല്ലാ ഘടകങ്ങളെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചാന്ദ്ര ചിഹ്നം, ജന്‍മ നക്ഷത്രം, ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ കണക്കാക്കി ഒരു വ്യക്തിയെക്കുറിച്ച് ജ്യോതിഷം ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ജ്യോതിഷ പ്രവചനത്തെക്കുറിച്ചുള്ള ക്രിയാത്മക വീക്ഷണം ഒരു വ്യക്തിയെ മികച്ച ജീവിത പാതയിലേക്ക് നയിക്കും.

Most read: 27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളുംMost read: 27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളും

ഓരോരുത്തരും ജനിക്കുന്നത് ഓരോ നക്ഷത്രത്തിനു കീഴിലാണ്. നക്ഷത്രങ്ങള്‍ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, അവ പലപ്പോഴും ചന്ദ്ര നക്ഷത്രരാശികള്‍ എന്നറിയപ്പെടുന്നു. കരിയര്‍ ജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം, ഭാഗ്യദേവത സ്ഥാനം പിടിച്ച നക്ഷത്രം കരിയറും ബിസിനസും തിരഞ്ഞെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അതുപോലെ, പത്താം ഭവനത്തിന്റെ ചിഹ്നത്തിന്റെ രാശിയും ഒരു സ്വദേശിയുടെ തൊഴിലിനെയും കരിയറിനെയും സ്വാധീനിക്കുന്ന ഘടകമാണ്. ഇതാ, 27 നക്ഷത്രക്കാര്‍ക്കും വിജയം നേടാവുന്ന അനുയോജ്യമായ തൊഴില്‍ മേഖലകള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് അടക്കാനാവാത്ത ഊര്‍ജ്ജവും വിവേകവും തീവ്രമായ വ്യക്തിത്വവും ഉണ്ട്. അതിനാല്‍, സ്‌പോര്‍ട്‌സ്മാന്‍, കമാന്‍ഡര്‍, മിലിട്ടറി, ഫിസിഷ്യന്‍, ഡോക്ടര്‍, വാഹന വില്‍പനക്കാരന്‍, ടീച്ചര്‍, കച്ചവടക്കാര്‍, സംഗീതജ്ഞന്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവ നിങ്ങള്‍ക്ക് വിജയിക്കാവുന്ന അനുയോജ്യമായ തൊഴില്‍മേഖലകളാവും.

ഭരണി

ഭരണി

മാനവ വിഭവശേഷി കൈകാര്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരും അതില്‍ മികവു പുലര്‍ത്തുന്നവരുമാണ് ഭരണി നക്ഷത്രക്കാര്‍. അതിനാല്‍ പാത്തോളജിസ്റ്റുകള്‍ അല്ലെങ്കില്‍ ധാന്യ വ്യാപാരികള്‍, ഓഫീസ് മാനേജര്‍മാര്‍ തുടങ്ങിയവ നിങ്ങള്‍ക്ക് ഒരു മികച്ച തൊഴില്‍ മേഖലയായിരിക്കും. കോണ്‍ട്രാക്ടര്‍, വക്കീല്‍, സംരംഭകര്‍, ജ്യോതിഷം, എഴുത്തുകാര്‍ എന്നിവയിലും നിങ്ങള്‍ക്ക് കഴിവുതെളിയിക്കാനാകും.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ സാധാരണയായി അവര്‍ ചെയ്യുന്ന മിക്ക കാര്യങ്ങളിലും മികവ് പുലര്‍ത്തുന്നവരാണ്. എന്നിരുന്നാലും, ഫിനാന്‍സ് ജോലികള്‍, ബാങ്ക് ജോലി, പാത്രങ്ങള്‍, ക്രോക്കറി വ്യാപാരികള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ ജോലികള്‍ നിങ്ങള്‍ക്ക് ശോഭിക്കാന്‍ പറ്റുന്ന തൊഴില്‍ മേഖകളാണ്. കൂടാതെ, ആത്മീയതയില്‍ താല്‍പര്യമുള്ളവര്‍ കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. അതിനാല്‍, ഒരു ആത്മീയ അധ്യാപകനായും നിങ്ങള്‍ക്ക് തിളങ്ങാനാവും.

Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് വ്യാപാരം, ടെക്‌സ്‌റ്റൈല്‍ ഏജന്‍സി, പൈലറ്റ്, കര്‍ഷകന്‍, സയന്‍സ് പ്രൊഫസര്‍, ധാതു വ്യാപാരം എന്നീ മേഖലകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ, പാല്‍ വ്യവസായം, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ ബിസിനസ്, ആര്‍ട്ടിസ്റ്റ്, രാഷ്ട്രീയക്കാര്‍, ഫാഷന്‍ ഡിസൈനര്‍ എന്നിവയും മികച്ചതായിരിക്കും.

മകയിരം

മകയിരം

മകയിരം രാശിക്കാര്‍ക്ക് ടെക്‌സ്‌റ്റൈല്‍ വ്യാപാരത്തില്‍ നന്നായി തിളങ്ങാനാകും. സംഗീതജ്ഞന്‍, ഓഫീസ് ജോലി, ജയിലര്‍മാര്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍, ജഡ്ജ് തുടങ്ങിയ തൊഴിലുകളില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളാണ്.

Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പോലീസ് വകുപ്പുകളില്‍ ജോലി മികച്ചൊരു തിരഞ്ഞെടുപ്പാണ്. കൂടാതെ, അഭിഭാഷകരായോ രാഷ്ട്രീയക്കാരായോ മരുന്ന് വ്യാപാരിയായോ ഡോക്ടര്‍മാരായോ നിങ്ങള്‍ക്ക് തിളങ്ങാനാവും.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രത്തിനു കീഴില്‍ ജനിക്കുന്നവര്‍ പലപ്പോഴും സര്‍ഗ്ഗാത്മകവും പുതിയ ആശയങ്ങള്‍ നിറഞ്ഞവരുമായിരിക്കും. അതിനാല്‍ അഭിനയം, എന്റര്‍ടെയിന്‍മെന്റ്, ആര്‍ട്ടിസ്റ്റ്, മോഡല്‍ എന്നിവ നിങ്ങള്‍ക്ക് മികച്ച മികച്ച ഫലങ്ങള്‍ നല്‍കും. കൂടാതെ, ഫാന്‍സി ഗുഡ്‌സ് വ്യാപാരം, മതനേതാക്കള്‍, ഫിനാന്‍സ് മാനേജര്‍മാര്‍, ബാങ്ക് മാനേജര്‍മാര്‍ എന്നിവയും നിങ്ങള്‍ക്ക് അനുയോജ്യമായവയാണ്.

Most read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറുംMost read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

പൂയം

പൂയം

പൂയം രാശിക്കാര്‍ക്ക് ഗോതമ്പ്, അരി, പലചരക്ക് വ്യാപാരം എന്നിവയില്‍ വളരെയധികം ശോഭിക്കാനാകും. കൂടാതെ, രാഷ്ട്രീയം, വെള്ളം വ്യാപാരം, എഞ്ചിനീയറിംഗ്, ഓയില്‍/ഇരുമ്പ് ഉത്പാദനം, വ്യാപാരം, സര്‍ജന്‍, ഡോക്ടര്‍, ധനകാര്യം എന്നിവയില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാനാകും.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രത്തിനു കീഴില്‍ ജനിക്കുന്നവര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരം, കൃത്രിമ വസ്തുക്കളുടെ വ്യാപാരം, ഡോക്ടര്‍ എന്നീ മേഖലകളില്‍ തിളങ്ങാനാകും.

മകം

മകം

വ്യാപാര മേഖലകള്‍, സൈനിക സേവനം, പോലീസ്, വന്‍കിട നഗരങ്ങളിലെ വ്യാപാരം, ഇലക്ട്രോണിക് വസ്തുക്കളുടെ വ്യാപാരം എന്നിവയില്‍ കഴിവ് പുലര്‍ത്താന്‍ കഴിവുള്ളവരാണ് മകം നക്ഷത്രക്കാര്‍.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷംMost read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

പൂരം

പൂരം

പൂരം നക്ഷത്രത്തിന് കീഴില്‍ ജനിക്കുന്നവര്‍ സൃഷ്ടിപരമായ കഴിവുകള്‍ കൈമുതലാക്കിയവരാണ്. അതിനാല്‍ ഒരു അഭിനയം സംഗീതജ്ഞന്‍, എന്റര്‍ടെയ്ന്‍മെന്റ് രംഗം, ഓയില്‍, ടെക്‌സ്‌റ്റൈല്‍ ബിസിനസ്സ്, ഫാന്‍സി വ്യാപാരം, ബൊട്ടിക്, എന്നിവയില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കും.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ വിവേകമുള്ളവരും യുക്തിസഹചമായി പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍, ഐ.എ.സ് തുടങ്ങിയ വലിയ ഓഫീസര്‍ ചുമതലയുള്ള ജോലികളില്‍ നന്നായി ശോഭിക്കാനാവും. കൂടാതെ, നിങ്ങള്‍ക്ക് ഒരു നല്ല രാഷ്ട്രീയക്കാരന്‍, ധാന്യ വ്യാപാരി, ക്ഷീര വ്യാപാരി എന്നിവയും അനുയോജ്യമായ മേഖലകളാണ്.

Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?

അത്തം

അത്തം

അത്തം നക്ഷത്രത്തിന് കീഴില്‍ ജനിക്കുന്നവര്‍ക്ക് ബിസിനസ് ഏജന്റ്, നടന്‍, കമ്മീഷന്‍ ഏജന്റ്, അക്കൗണ്ട്‌സ്, പ്രോപ്പര്‍ട്ടി ഡീലര്‍, ബില്‍ഡര്‍ എന്നിവയിലേക്ക് നീങ്ങുന്നത് നല്ല വിജയം നല്‍കും.

ചിത്തിര

ചിത്തിര

കലയും നൈപുണ്യവും ഉള്‍പ്പെടെ നിരവധി കഴിവുകളുള്ളവരാണ് ചിത്തിര നക്ഷത്രക്കാര്‍. അതിനാല്‍, നിങ്ങള്‍ക്ക് ജ്വല്ലറി, ഫാഷന്‍ ഡിസൈനര്‍, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കൂടാതെ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അഭിഭാഷകന്‍, ഫിനാന്‍സ് മാനേജര്‍, ജയില്‍ ഓഫീസര്‍ തുടങ്ങിയവയും നിങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളാണ്.

ചോതി

ചോതി

വാഹന ബിസിനസ്സ്, ഹോട്ടല്‍/റെസ്റ്റോറന്റ് ബിസിനസ്സ്, കരാറുകാരന്‍, ഹോട്ടല്‍ മാനേജുമെന്റ് സ്റ്റാഫ്, ഷെയര്‍ മാര്‍ക്കറ്റ് വ്യാപാരി എന്നിവയില്‍ മികച്ച രീതിയില്‍ തിളങ്ങാന്‍ കെല്‍പുള്ളവരാണ് ചോതി നക്ഷത്രക്കാര്‍.

Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?

വിശാഖം

വിശാഖം

ടെക്‌സ്‌റ്റൈല്‍ വ്യവസായം, വാഹന നിര്‍മ്മാണം, വ്യാപാരം എന്നിവയില്‍ വിശാഖം നക്ഷത്രക്കാര്‍ക്ക് മികച്ചതായി പ്രവര്‍ത്തിക്കാന്‍ കഴിയും. കൂടാതെ, ഫിനാന്‍സ് മാനേജര്‍, ബാങ്കിങ്, അഭിഭാഷകന്‍, ജഡ്ജി തുടങ്ങിയ ജോലികളുടെ മികച്ച തിരഞ്ഞെടുപ്പായിരിക്കും. കൂടാതെ, അവര്‍ക്ക് എണ്ണക്കുരു വ്യാപാരം, വിദേശ വ്യാപാരം എന്നിവയിലും ശോഭിക്കാനാകും.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തിനു കീഴില്‍ ജനിക്കുന്നവര്‍ക്ക് മിലിട്ടറി, പോലീസ് സര്‍വീസ്, ഐ.പി.എസ് ഓഫീസര്‍ എന്നിവയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകും. കരസേന മുതലായവയില്‍ ക്യാപ്റ്റനാകാന്‍ അനിഴം നക്ഷത്രക്കാര്‍ക്ക് വലിയ അവസരമുണ്ട്. കൂടാതെ, രാഷ്ട്രീയം, ട്രാവല്‍ ഏജന്‍സി, അവതാരകര്‍ എന്നിവയിലും നിങ്ങള്‍ക്ക് തിളങ്ങാനാകും.

Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അഭിഭാഷകര്‍, സൈനിക, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാകുന്നത് മികച്ച വിജയം നല്‍കും. പലപ്പോഴും കുടുംബ ബിസിനസില്‍ ശോഭിക്കുന്നവരുമാണ് തൃക്കേട്ട നക്ഷത്രക്കാര്‍.

മൂലം

മൂലം

മൂലം രാശിക്കാര്‍ക്ക് സാധാരണയായി ഒരു ഡോക്ടര്‍, മരുന്ന് വ്യാപാരം, ഇലക്ട്രോണിക് വസ്തുക്കള്‍, പഴം ബിസിനസ്സ്, കാര്‍ഷിക ബിസിനസ്സ് എന്നിവയില്‍ നിന്ന് വിജയം നേടാനാവും.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തിന് കീഴില്‍ ജനിക്കുന്നവര്‍ സാധാരണയായി ഓട്ടോമോട്ടീവ് ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൂടാതെ, അവരുടെ പ്രകടനവും മിടുക്കും കാരണം ഒരു പോലീസ് ജോലിയും അനുയോജ്യമായ മേഖലയാണ്.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ മികച്ച നേതാക്കളും രാഷ്ട്രീയക്കാരും ആയി തിളങ്ങാവുന്നവരാണ്. കൂടാതെ, ഗുസ്തി, ഗതാഗതം, സസ്യശാസ്ത്ര പ്രൊഫസര്‍, ഫോറസ്റ്റ് ഓഫീസര്‍, ഗവണ്‍മെന്റ് ജോലി, സാമൂഹ്യ സേവനം, മിലിട്ടറി, ശാസ്ത്രജ്ഞന്‍ എന്നീ മേഖലകളിലും അവര്‍ക്ക് വിജയിക്കാനുള്ള വ്യക്തമായ അവസരമുണ്ട്.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് വ്യാവസായിക, മത, സാമൂഹിക സ്ഥാപനങ്ങളുടെ നേതാവ് അല്ലെങ്കില്‍ ചരക്കുകളുടെ വ്യാപാരം എന്നിവയില്‍ മികച്ചത് ചെയ്യാന്‍ സാധിക്കുന്നതായിരിക്കും. ഗവേഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, അധ്യാപകര്‍, ജിയോളജിസ്റ്റ്, രാഷ്ട്രീയം എന്നിവയും നിങ്ങള്‍ക്ക് യോജിച്ചവയാണ്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് സൈനിക സേവനം, ഇരുമ്പ് ബിസിനസ്, മൈനിംഗ്, എന്‍ജിനിയര്‍, റിയല്‍ എസ്‌റ്റേറ്റ്, സര്‍ജന്‍, ഡോക്ടര്‍, കവി, നിയമപാലകര്‍ എന്നീ നിലകളില്‍ തിളങ്ങാന്‍ സാധിക്കുന്നതാണ്.

ചതയം

ചതയം

ചതയം നക്ഷത്രത്തിന് കീഴില്‍ ജനിക്കുന്നവര്‍ക്ക് എന്‍ജിനിയര്‍, ക്ലര്‍ക്ക്, ഇലക്ട്രീഷ്യന്‍, എഴുത്തുകാര്‍, ഫിസിഷ്യന്‍, പാല്‍ വ്യവസായം, ടെക്‌നോളജി വ്യവസായം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വ്യവസായം എന്നിവയില്‍ മികവ് പുലര്‍ത്താനാകും.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ ഒരു മികച്ച മതനേതാവായും അധ്യാപകരായും തിളങ്ങാന്‍ കെല്‍പുള്ളവരാണ്. അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിലോ അല്ലെങ്കില്‍ മാധ്യമങ്ങളിലോ സിനിമകളിലോ പ്രവര്‍ത്തിക്കുന്നതിലൂടെ വിജയിക്കാനാകും. ജ്യോതിഷം, മന്ത്രവാദം, ഗവേഷണം എന്നിവയും നിങ്ങള്‍ക്ക് വഴങ്ങും.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ജ്വല്ലറി, ഓഫീസര്‍മാര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ചലച്ചിത്രമേഖല എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ വിജയം നേടാനാകും. നിഗൂഢ വിഷയങ്ങള്‍, ഇറക്കുമതി കയറ്റുമതി, എന്‍.ജി.ഒ, പുരോഹിതന്‍ എന്നിവയിലും നിങ്ങള്‍ മികച്ചു നില്‍ക്കും.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

രേവതി

രേവതി

സൗന്ദര്യാത്മകതയാണ് രേവതി രാശിക്കാരുടെ കൈമുതല്‍. അതിനാല്‍, ഈ നക്ഷത്രക്കാര്‍ക്ക് പെര്‍ഫ്യൂം വ്യാപാരം, രത്‌നം ബിസിനസ്സ്, ഫിലിം ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ മികച്ചതാവാന്‍ സാധിക്കും. ജേണലിസ്റ്റ്, ഗവണ്‍മെന്റ് ജോലി, ട്രാവല്‍ ഏജന്റ് എന്നിവയും നിങ്ങള്‍ക്ക് അനുയോജ്യമാണ്.

English summary

27 Nakshatra And Ideal Choice of Profession For You

Here we are discussing the 27 nakshatra and ideal choice of profession for you. Take a look.
Story first published: Friday, December 11, 2020, 10:26 [IST]
X
Desktop Bottom Promotion