Latest Updates
-
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ!
2019ല്‍ ധനലാഭവും ധനനഷ്ടവും ഈ നക്ഷത്രങ്ങള്‍ക്ക്
2019ല്‍ ധനലാഭവും ധനനഷ്ടവും ഈ നക്ഷത്രങ്ങള്‍ക്ക്
പുതു വര്‍ഷത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന സമയമാണ്. 2019 ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരണമെന്നാകും, പലരുടേയും താല്പര്യം. പ്രാര്‍ത്ഥനയോടെ, പ്രതീക്ഷയോടെയാണ് നാമോരോരുത്തരും പുതുവര്‍ഷത്തെ വരവേല്‍ക്കുക.
ഏതു വര്ഷത്തെയുമെന്ന പോലെ നല്ലതും ചീത്തയുമെല്ലാം ഉണ്ടാകാം. ചിലര്‍ക്കു ഗുണദോഷ സമ്മിശ്രമാകും, ചിലര്‍ക്ക് ഗുണമാകും, ചിലര്‍ക്ക് ദോഷം. ഇങ്ങനെ പോകുന്നു, കണക്കുകള്‍.
ജ്യോതിഷ പ്രകാരം ഓരോ നക്ഷത്രങ്ങള്‍ക്കും പല രീതിയിലെ ഫലങ്ങളുണ്ടാകുന്നുണ്ട്. ഇത് കുടുംബത്തിന്റെ കാര്യത്തിലായാലും ധനത്തിന്റെ കാര്യത്തിലായാലും വിവാഹം, വിദ്യാഭ്യാസം, വീട്, വാഹനം തുടങ്ങിയ കാര്യങ്ങളിലായാലും.
2019ല്‍ ചില നക്ഷത്രങ്ങള്‍ക്ക് ധനലാഭം ഫലമായി വരുന്നു. ഇതുപോലെ ചിലര്‍ക്ക് സാമ്പത്തിക പ്രയാസവും ധന നഷ്ടവും. ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ, സാമ്പത്തികത്തിന്റെ കാര്യത്തില്‍ നേട്ടവും നഷ്ടവും വരുന്ന നക്ഷത്രങ്ങളെക്കുറിച്ച്.

അശ്വതി
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് സാമ്പത്തികം അത്ര നന്നായിരിയ്ക്കുന്ന വര്‍ഷമല്ല, 2019. അനാവശ്യ ചെലവുകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാം ഫലമായി പറയുന്നുണ്ട്.

ഭരണി
ഭരണി നക്ഷത്രത്തിനും ധന നഷ്ടം ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷമാണ് 2019. പുതിയ സംരംഭങ്ങളില്‍ സൂക്ഷിച്ചു വേണം, പണമിറക്കാന്‍. സാമ്പത്തിക നഷ്ടം ഫലമെന്നതു കൊണ്ടു തന്നെ ധന ഇടപാടുകള്‍ ഏറെ ശ്രദ്ധയോടെ വേണം, ഈ നക്ഷത്രക്കാര്‍ നടത്തുവാന്‍.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രത്തിന് സാമ്പത്തികമായ ഗുണം വരുന്നതാണ് പുതുവര്‍ഷം. അപൂര്‍വമായി വരുന്ന രാജയോഗം ഉരുത്തിരിഞ്ഞു വരുന്ന വര്‍ഷം. ഇത് എല്ലാ ഐശ്വര്യവും തരുന്ന ഒന്നാണ്.

രോഹിണി
രോഹിണി നക്ഷത്രത്തിന് ധനസംബന്ധമായി മെച്ചമുള്ള കാലഘട്ടമാണ് ഇത്. തൊഴില്‍പരമായും ബിസിനസില്‍ നിന്നുമെല്ലാമാണ് ഇത്തരം ലാഭഫലം വരുന്നത്.

തിരുവാതിര
തിരുവാതിര നക്ഷത്രത്തിന് സാമ്പത്തികമായി മെച്ചമില്ലാത്ത വര്ഷമാകുമെന്നു മാത്രമല്ല, സാമ്പത്തിക നഷ്ടത്തിനും ഫലം കാണുന്നു വര്‍ഷമാണ് 2019.

പൂയം
പൂയം നക്ഷത്രത്തിനും ധനപരമായ നഷ്ടം വരുന്ന കാലഘട്ടമാണ് 2019 എന്നു പറയാം. വീടു പണിയുന്നവര്‍ക്ക് കൂടുതല്‍ ചെലവുണ്ടാകാന്‍ സാധ്യതയുണ്ട്.

മകം
സാമ്പത്തിക നേട്ടമുണ്ടാകുന്ന മറ്റൊരു നക്ഷത്രം മകമാണ്. മകം നക്ഷത്രത്തിലെ ബിസിനസുകാര്‍ക്ക് ഏറെ നേട്ടമുണ്ടാകുന്ന വര്‍ഷമാണിത്. തൊഴില്‍പരമായും സാമ്പത്തിക നേട്ടമാണ് ഫലം.

ചിത്തിര
ചിത്തിര നക്ഷത്രം സാമ്പത്തിക ഇടപാടുകളില്‍ നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ധനനഷ്ടം ഫലമായി വരുന്ന വര്‍ഷമാണ് 2019. എന്നാല്‍ സൂക്ഷ്മത് ഈ ധനനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.

ചോതി
ചോതിയ്ക്ക് ധനസംബന്ധമായി പുരോഗതിയുണ്ടാകുന്ന വര്‍ഷമാണ് 2019. സര്വ്വൈശ്വര്യമുണ്ടാകുന്ന രാജയോഗം ഈ നാളുകാര്‍ക്കും വരുന്ന വര്‍ഷമാണ് 2019.

പൂരാടം
പൂരാടം നക്ഷത്രത്തിന് ധന സംബന്ധമായി നഷ്ടങ്ങള്‍ വരുന്ന വര്‍ഷമാണിത്. വിദ്യാര്‍ത്ഥികളായ ഈ നാളുകാര്‍ക്കും ധന സംബന്ധമായി കൂടുതല്‍ ചിലവു വരുന്ന വര്‍ഷമാണിത്.

ഉത്രാടം
ഉത്രാടത്തിന് സാമ്പത്തിക നേട്ടം വരുന്ന വര്‍ഷമാണ് 2019. പല ദിശകളില്‍ നിന്നും തൊഴില്പരമായുമെല്ലാം സാമ്പത്തികം വരുന്ന വര്‍ഷം.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ഉന്നമനം നല്കുന്ന വര്‍ഷമാണ് 2019. രാശി പ്രകാരം സാമ്പത്തികമായി വളരെ ഉന്നതിയുണ്ടാകുന്ന സമയം.

ചതയം
ചതയം നക്ഷത്രത്തിന് അധിക വരുമാനമാണ് ഫലമായി പറയുന്നത്. പുതിയ ബിസിനസുകളിലൂടെയാണ് ഇതു സാധ്യമാകുക. തൊഴില്‍പരമായും നേട്ടങ്ങളുണ്ടാകും.

പൂരോരുട്ടാതി
പൂരോരുട്ടാതി നക്ഷത്രക്കാര്‍ക്ക് പൊതുവേ സാമ്പത്തിക നേട്ടമുണ്ടാകുന്ന വര്‍ഷമാണ് 2019. ഐശ്വര്യം നല്കുന്ന താരക യോഗം കാണുന്ന വര്‍ഷം. ഇതാണ് സാമ്പത്തികത്തിന് ഒരു കാരണം.

ഉതൃട്ടാതി
ഉതൃട്ടാതി നക്ഷത്രക്കാര്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാകുന്ന വര്‍ഷമാണിത്. ധന പരമായി ഏറെ നേട്ടങ്ങള്‍ എന്നു തന്നെ വേണം, പറയാന്‍.

മകയിരം
മകയിരം നക്ഷത്രത്തിലും സാമ്പത്തിക നേട്ടം ഫലമായി വരുന്ന വര്‍ഷമാണ് 2019.

മറ്റുള്ള നക്ഷത്രങ്ങള്‍ക്ക്
മറ്റുള്ള നക്ഷത്രങ്ങള്‍ക്ക് സാമ്പത്തികമായി പൊതുവെ നിഷ്പക്ഷമായ വര്‍ഷമാകും, 2019. പ്രത്യേക ലാഭമോ നഷ്ടമോ ഇല്ലാത്ത വര്‍ഷം



Click it and Unblock the Notifications