For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയില്‍ കൊള്ളിക്കരുതാത്ത നായകള്‍

By Super
|

വേനല്‍ക്കാലത്ത് നിങ്ങളുടെ നായക്കൊപ്പം പുറത്ത് പോകാറുണ്ടോ? കാനൈന്‍ വിഭാഗത്തില്‍ പെടുന്ന നായകള്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് അറിഞ്ഞിരിക്കുക.

സൂര്യപ്രകാശം നായ്ക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ക്യാന്‍സര്‍ വരെ ഉണ്ടാവുകയും ചെയ്യാം. അതിനാല്‍ തന്നെ നിങ്ങളുടെ നായയുടെ സുരക്ഷ സംബന്ധിച്ച് മൃഗഡോക്ടറുമായി സംസാരിക്കുക. താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ആപത്സാധ്യതകള്‍ നിങ്ങളുടെ നായക്കുണ്ടെങ്കില്‍ അവയെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്കണം.

dog

1. വെളുത്ത നായകള്‍ - വെളുത്ത നിറമുള്ള നായകള്‍ക്ക് ബീച്ചിലും മറ്റും വെച്ച് സൂര്യപ്രകാശമേറ്റ് തകരാറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റ് നിറങ്ങളിലുള്ള ഇതേയിനത്തില്‍ പെട്ട നായകളേക്കാള്‍ അവയ്ക്ക് അപകട സാധ്യത കൂടുതലാണ്. മൃഗചികിത്സകന്‍ നിര്‍ദ്ദേശിക്കുന്ന സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.


2. രോമം കുറഞ്ഞവ - നായ്ക്കളുടെ രോമത്തിന്‍റെ പ്രധാന ലക്ഷ്യം അവയെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുകയാണ്. അതിനാല്‍ തന്നെ രോമം കുറഞ്ഞ നായകള്‍ വേഗത്തില്‍ ബാധിക്കപ്പെടും. ഇവയ്ക്ക് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ഗുണകരമാകും. സിങ്ക് ഓക്സൈഡ് അടങ്ങാത്ത സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇവ നായ്ക്കളില്‍ വിഷബാധയ്ക്കിടയാക്കുകയും അത് ചുവപ്പ് രക്തകോശങ്ങളെ കേട് വരുത്തുകയും ചിലപ്പോള്‍ രക്തം മാറ്റിവെയ്ക്കല്‍ വരെ വേണ്ടി വരികയും ചെയ്യും.

3. രോമമില്ലാത്ത നായകള്‍ -
ഇത്തരം നായകള്‍ നിര്‍ബന്ധമായും സംരക്ഷണം ആവശ്യമുള്ളവയാണ്. ചൈനീസ് ക്രെസ്റ്റഡ്, പെറുവിയന്‍ ഇന്‍ക ഓര്‍ക്കിഡ് തുടങ്ങിയവക്ക് സണ്‍സ്ക്രീന്‍ ഉപയോഗിക്കുകയും അധികനേരം വെയില്‍ കൊള്ളുന്നതില്‍ നിന്ന് തടയുകയും വേണം.

4. ഇളം നിറമുള്ള മൂക്കുള്ളവ - പിങ്ക് അല്ലെങ്കില്‍ ഇളം നിറമുള്ള മൂക്കുള്ള നായകള്‍ക്ക് സൂര്യപ്രകാശം വഴി തകരാറുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ശരീരമെമ്പാടും കട്ടിയുള്ള രോമമുണ്ടെങ്കിലും അരക്കെട്ട്, മൂക്ക് പോലുള്ള രോമമില്ലാത്ത ഭാഗങ്ങളില്‍ സണ്‍സ്ക്രീന്‍ തേയ്ക്കണം.

5. സണ്‍ബാത്ത് നടത്തുന്നവ - നിങ്ങളുടെ നായ വീടിന് ചുറ്റുപാടുമായി നല്ലത് പോലെ വെയിലേല്‍ക്കുന്നുണ്ടോ? അത് എത്രത്തോളം അപകടകരമാണെന്ന് നിങ്ങള്‍ തിരിച്ചറിയണം.വെറ്റെറിനറി ഓങ്കോളജിസ്റ്റായ ഡോ. ആന്‍ ഹോഹെന്‍ഹോസ് പറയുന്നത്, സൂര്യപ്രകാശമേറ്റ് കിടക്കാനിഷ്ടപ്പെടുന്ന നായകളില്‍ രോമം കുറഞ്ഞ വയര്‍ ഭാഗത്ത് സ്ക്വാമസ് സെല്‍ കാര്‍സിനോമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.

English summary

5 Kinds Of Dogs Who Are Most At Risk For Sun Damage

Here are 5 Kinds Of Dogs Who Are Most At Risk For Sun Damage,
X
Desktop Bottom Promotion