For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായ്‌കളിലെ ദന്തസംരക്ഷണം

By Super
|

നിങ്ങള്‍ അടുത്തിടെ ഒരു പട്ടിക്കുട്ടിയെ വാങ്ങിയിരുന്നോ? എല്ലാ യജമാന്മാരെയും പോലെ നിങ്ങളും അവന്റെ സുഖത്തിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കും. പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങള്‍ വാങ്ങാനും നിങ്ങള്‍ ആരംഭിച്ചിട്ടുണ്ടാകും. അവനോടൊപ്പം നടക്കാനുള്ള സമയക്രമവും നിങ്ങള്‍ തയ്യാറാക്കിയിരിക്കും. എല്ലാം നല്ലത്‌ തന്നെ. മൃഗ ഡോക്ടറുടെ അടുത്ത്‌ കൊണ്ടുപോയി കുത്തിവയ്‌പ്പ്‌ എടുക്കുക. ഇത്‌ നിങ്ങളുടെ നായ്‌ക്കുട്ടിയെ നിരവധി രോഗങ്ങളില്‍ നിന്ന്‌ സംരക്ഷിക്കും.

പട്ടിക്കുട്ടികള്‍ നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങലെ പോലെ തന്നെയാണ്‌. പല്ല്‌ മുളയ്‌ക്കുമ്പോള്‍ ഇവയും കാണുന്നതിനെയെല്ലാം കടിക്കും. ഈ സമയത്ത്‌ ഒരു ദന്തപരിശോധന ആവശ്യമാണ്‌. പല്ലുകള്‍ എല്ലാം വരുന്നതോടെ അണുബാധയും ആരംഭിക്കും. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ അവന്റെ വേദന നിങ്ങള്‍ അറിയണമെന്നില്ല. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങളെല്ലാം ആദ്യം മുതല്‍ ശ്രദ്ധിക്കണം.

തണുപ്പ് കാലത്തെ പക്ഷിസംരക്ഷണംതണുപ്പ് കാലത്തെ പക്ഷിസംരക്ഷണം

പട്ടിക്കുട്ടികളുടെ ദന്തസംരക്ഷണത്തെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ ചില കാര്യങ്ങളാണ്‌ ഇനി പറയുന്നത്‌.

Dog
വായ്‌ പരിശോധിക്കുക

തുടക്കം മുതല്‍ തന്നെ വായ്‌ തുറന്ന്‌ പരിശോധിക്കുക. ആരെങ്കിലും വായ്‌ തുറന്നാല്‍ അതില്‍ പട്ടിക്കുട്ടി അസ്വസ്ഥതനാകില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയും. വായ്‌ പരിശോധന പതിവായി ചെയ്യുക. ഇതിനായി പ്രത്യേക സമയം നിശ്ചയിക്കരുത്‌. കാരണം പലപ്പോഴും ഇത്‌ നടന്നെന്ന്‌ വരില്ല. പട്ടിക്കുട്ടി നിങ്ങളുടെ ദേഹത്ത്‌ ചാടിക്കയറുന്ന നേരത്തും മറ്റും അവന്റെ വായ്‌ തുറന്ന്‌ പരിശോധന നടത്താവുന്നതാണ്‌. ഈ സമയത്ത്‌ അവന്‍ ഏതെങ്കിലും വിധത്തില്‍ അസ്വസ്ഥത പ്രകടപ്പിക്കുന്നുവെങ്കില്‍ എന്തെങ്കിലുമൊക്കെ പറയുക. അപ്പോള്‍ അവന്റെ ശ്രദ്ധ നിങ്ങളുടെ ശബ്ദത്തിലേക്ക്‌ മാറും.

പല്ല്‌ തേയ്‌പ്പിക്കുക

പട്ടികള്‍ക്ക്‌ വേണ്ടിയുള്ള ടൂത്ത്‌ബ്രഷ്‌ വിപണിയില്‍ ലഭ്യമാണ്‌. ഇത്‌ ഒരെണ്ണം വാങ്ങി പല്ല്‌ തേയ്‌പ്പിക്കുക. 45 ഡിഗ്രി കോണില്‍ ബ്രിസ്‌റ്റിലുകള്‍ സ്ഥാപിച്ചിട്ടുള്ള ഡബിള്‍ ഹെഡഡ്‌ ബ്രഷ്‌ ആണ്‌ ഇതിന്‌ പറ്റിയത്‌. കുട്ടികളെ പോലെ ആദ്യം ഇവയും പല്ല്‌ തേയ്‌ക്കാന്‍ സമ്മതിക്കില്ല. അതിനാല്‍ നിങ്ങള്‍ ക്ഷമയോടെ ഇത്‌ ചെയ്യുക. ഒരുപാട്‌ നേരം പല്ല്‌ തേയ്‌ക്കരുത്‌. അനുയോജ്യമായ സമയം കണ്ടെത്തി, ഏതാനും തവണകള്‍ പല്ല്‌ തേച്ചാല്‍ മതിയാകും. കുറച്ച്‌ ദിവസങ്ങള്‍ കഴിയുന്നതോടെ ഇത്‌ അവനൊരു ശീലമായിക്കൊള്ളും.

നേരത്തേ തുടങ്ങുക

പട്ടിക്കുട്ടിയെ നിങ്ങള്‍ക്ക്‌ കിട്ടുന്ന അന്ന്‌ മുതല്‍ തന്നെ ദന്തസുരക്ഷ മുന്‍നിര്‍ത്തിയുള്ള പരിശീലനം ആരംഭിക്കാവുന്നതാണ്‌. നേരത്തെ തുടങ്ങിയാല്‍ വലുതാവുമ്പോഴേക്കും അവന്‌ ഇതെല്ലാം ശീലമാകും. നിങ്ങള്‍ക്ക്‌ വലിയ രീതിയിലുള്ള എതിര്‍പ്പും നേരിടേണ്ടി വരില്ല. ഇത്തരം പരിശീലനങ്ങള്‍ ആരംഭിക്കാന്‍ വൈകുന്നത്‌ വലിയ തലവേദന സൃഷ്ടിക്കും.

നല്ല പേസ്റ്റ്‌

മനുഷ്യരുടെയും നായകളുടെയും പല്ലുകള്‍ വ്യത്യസ്‌തമാണ്‌. അതിനാല്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന പേസ്റ്റ്‌ ഇവയ്‌ക്ക്‌ അനുയോജ്യമല്ല. അതുകൊണ്ട്‌ പട്ടികള്‍ക്ക്‌ വേണ്ടിയുള്ള ടൂത്ത്‌പേസ്റ്റ്‌ വാങ്ങുക. ഫ്‌ളൂറൈഡ്‌ പോലുള്ള ധാതുക്കള്‍ ഇല്ലാത്ത പേസ്റ്റാണ്‌ വാങ്ങേണ്ടത്‌. കാരണം ഇവ നായ്‌ക്കള്‍ക്ക്‌ ദോഷം ചെയ്യും.

കടിക്കുക

പട്ടിക്കുട്ടിയുടെ പല്ലുകള്‍ക്ക്‌ വ്യായാമം നല്‍കുന്നത്‌ നല്ലതാണ്‌. ഇതിനായി ഉപയോഗിക്കാവുന്ന കൃത്രിമ എല്ലുകളും മൃദുവായ കളിപ്പാട്ടങ്ങളും വിപണിയില്‍ ലഭ്യമാണ്‌. പല്ല്‌ മുളച്ച്‌ തുടങ്ങുമ്പോള്‍ ഇവ വാങ്ങി നല്‍കുകയും അവയില്‍ കടിക്കാന്‍ അവനെ അനുവദിക്കുകയും ചെയ്യുക. പല്ലുകള്‍ ശക്തിയോടെ വളരാന്‍ സഹായിക്കുന്ന ഇത്തരം സാധനങ്ങള്‍ സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്തുക.

ഡോക്ടറെ സന്ദര്‍ശിക്കുക


പട്ടിയുടെ നിശ്വാസത്തിന്റെ ഗന്ധം മാറുകയോ ആഹാരശീലത്തില്‍ പെട്ടെന്ന്‌ മാറ്റം വരുകയോ ചെയ്‌താല്‍ മൃഗ ഡോക്ടറെ കാണുക. പതിവായി പല്ലുകളുട പരിശോധനയും നടത്തുക.

Read more about: dog നായ
English summary

Dental Care Tips For Pups

It is advice that along with your visit to the dentist, make sure you follow a few dental care tips for pups which will make its teeth healthy,
X
Desktop Bottom Promotion