For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്വേറിയത്തിനായി 7 തരം മത്സ്യങ്ങള്‍

By Super
|

ശാന്തമായി സ്വാധീനിക്കുകയും വേഗം ഇണങ്ങുകയും ചെയ്യുന്ന ജീവികളാണ്‌ മത്സ്യങ്ങള്‍ എന്നാണ്‌ നമ്മള്‍ കരുതുന്നത്‌.എന്നാല്‍, യഥാര്‍ത്ഥത്തില്‍ ആക്രമണ സ്വഭാവമുള്ള ചില മത്സ്യങ്ങളുടെ അനുസരണ ഇല്ലാത്ത സ്വാഭവം ചിലപ്പോള്‍ ഞെട്ടിച്ച്‌ കളയും. മനുഷ്യരെ പോലെ തന്നെ മത്സ്യങ്ങളുടെയും സ്വഭാവം അതിന്റെ വലുപ്പത്തെ ആശ്രയിച്ചല്ല. വലുപ്പത്തില്‍ വളരെ ചെറിതായിട്ടുള്ള ചില മത്സ്യങ്ങള്‍ സ്വഭാവത്തില്‍ വളരെ ആക്രമണകാരികളായിരിക്കും.

ടൈഗര്‍ ഫിഷ്‌ ( കടുവ മത്സ്യം) ഇതിന്‌ ഉദാഹരണമാണ്‌. വലിയ മത്സ്യങ്ങളെയും ചെറിയ മത്സ്യങ്ങളെയും ഇവ ആക്രമിക്കും. അക്വേറിയത്തിനായി മത്സ്യങ്ങളെ വാങ്ങുമ്പോള്‍ അവയുടെ നിറവും വലുപ്പവും കണ്ട്‌ കബളിപ്പിക്കപ്പെടരുത്‌.

വലുതും അക്രമണകാരികളുമായ ഏഴ്‌ മത്സ്യങ്ങള്‍. ഒപ്പം കഴിച്ചാല്‍ വിഷമാകും ഭക്ഷണങ്ങള്‍

Fish

1. റെഡ്‌ ബെല്ലി പിരാന(ആവോലിമറ്റാന്‍ )

പിരനയെ വളര്‍ത്തുന്ന ടാങ്കില്‍ നിങ്ങളുടെ കൈ മുക്കരുത്‌ കാരണം ഇവ കടിക്കും. പിരാനയുടെ പല്ലുകള്‍ കണ്ടാല്‍ തന്നെ അറിയാം ഇവ എത്ര അപകടകാരികളാണന്ന്‌ . ഇരയില്‍ നിന്നും മാംസം വലിച്ചെടുക്കാന്‍ വേണ്ടി വളഞ്ഞിരിക്കുന്നതാണ്‌ ഇവയുടെ പല്ലുകള്‍. ഇവ മാംസ ഭോജികളാണ്‌ അതിനാല്‍ വളരെ ശ്രദ്ധിച്ച്‌ വേണം ആഹാരം നല്‍കാന്‍.

2. റെഡ്‌ ടെയ്‌ല്‍ ഷാര്‍ക്‌(ചുവന്നവാല്‍ സ്രാവ്‌)


രാജകീയം എന്ന വാക്കു കൊണ്ട്‌ ഈ മനോഹര മത്സ്യത്തെ വിശേഷിപ്പിക്കാം. ശരീരത്തിന്റെ നിറം വെല്‍വെറ്റ്‌ കറുപ്പും വാലിന്റേത്‌ തിളങ്ങുന്ന ഓറഞ്ചുമാണ്‌. സ്രാവുകള്‍ വളരെ വേഗത്തില്‍ നീന്തുന്നവയും സ്വന്തമായി സ്ഥലം ആഗ്രഹിക്കുന്നവയുമാണ്‌. അതിനാല്‍ ടാങ്കിനുള്ളില്‍ സങ്കോചം അനുഭവപ്പെട്ടാല്‍ അവ അക്രമാസക്തരാകും. അവ സ്വന്തം ഇനത്തില്‍പ്പെട്ട മറ്റ്‌ മത്സ്യങ്ങളെ ആക്രമിക്കും.

3. ടൈഗര്‍ ബാര്‍ബ്‌

മറ്റ്‌ മത്സ്യങ്ങളുടെ ചിറകുകളെ ആക്രമിക്കുന്നതില്‍ പ്രശസ്‌തരാണിവര്‍. ചൂണ്ട പോലെ നീണ്ട ചിറകുകളാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവ അതിനാല്‍ വളരെ ശക്തമായി ആക്രമിക്കും. കടുവയുടെ പോലെ തോലുള്ള ടൈഗര്‍ ബാര്‍ബുകളാണ്‌ ഏറെ അപകടകാരികള്‍.

4. ജൈന്റ്‌ ഡാനിയോ

അര്‍ഹമായത്‌ അതിജീവിക്കുമെന്നതാണ്‌ ഈ മത്സ്യങ്ങളുടെ ജീവിതത്തിന്റെ നയം. വെള്ളി കലര്‍ന്ന നീല നിറമുള്ള മെലിഞ്ഞ മത്സ്യങ്ങളായ ഇവ സ്വന്തം ഗണത്തില്‍പ്പെടുന്നു മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവയിലും ചെറിയ മത്സ്യങ്ങളെ ഇവയ്‌ക്കൊപ്പം ഇട്ടാല്‍ അതിനെ ഭക്ഷണമാക്കും.

5. കുറ്റവാളി സിക്ലിട്‌

എല്ലാ സിക്ലിടും അക്രമണകാരികളല്ല. തടാക സിക്ലിട്‌ വളരെ ശന്തരാണ്‌. എന്നാല്‍ കുറ്റവാളി സിക്ലിട്‌ ഏറെ വലുപ്പം വയ്‌ക്കും. വളരെ വലുതായതിനാല്‍ ചെറിയ മത്സ്യങ്ങളെ ഇവ അകത്താക്കും. അതിന്‌ അവസരം ഉണ്ടാക്കുത്‌.

6. ടാങ്‌

സര്‍ജന്റെ കത്തിയുടെ ആകൃതിയാണ്‌ ഈ മത്സ്യത്തിന്‌; പ്രത്യേകിച്ച്‌ ചെതുമ്പലിനും മുതുക്‌ മുള്ളിനും.'സര്‍ജന്‍ ഫിഷ്‌ ' എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഇവ മറ്റ്‌ മത്സ്യങ്ങളെ അതുപോലെ തന്നെ മുറിവേല്‍പ്പിക്കും.

7. സ്‌നേക്‌്‌ ഹെഡ്‌ ( പാമ്പിന്‍ തല മത്സ്യം)

പല രാജ്യങ്ങളിലും സ്‌നേക്‌ ഹെഡ്‌ മത്സ്യങ്ങളെ അക്വേറിയത്തില്‍ വളര്‍ത്തുന്നത്‌ നിയമവിരുദ്ധമാണ്‌ ഇപ്പോള്‍. എന്നാല്‍ മതിപ്പുളവാക്കുന്ന ഇവയുടെ വ്യക്തിത്വത്തെ നിരാകരിക്കാന്‍ കഴിയില്ല. ധാരാളം കഴിക്കുന്ന ഇവ സ്വജാതിയെ ഭക്ഷിക്കുന്നവയാണ്‌. അതിനാല്‍ രണ്ടെണ്ണത്തെ ഒരിമിച്ച്‌ വളര്‍ത്തരുത്‌ . അക്വേറിയത്തിലേക്ക്‌ ഇവയെ വളരെ സൂക്ഷിച്ച്‌ വേണം തിരഞ്ഞെടുക്കാന്‍.

Read more about: petcare ഓമനമൃഗം
English summary

7 Types Of Fishes For Your Aquarium

Here are t types of fishes that suits for your aquarium. Read to know more about,
X
Desktop Bottom Promotion