For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസില്‍ കൊറോണപ്പേടിയുണ്ടോ, ഇവ ശ്രദ്ധിച്ചാല്‍ മതി

|

ആരോഗ്യ സംരക്ഷണത്തിനും മനുഷ്യ രാശിയുടെ നിലനില്‍പ്പിനും വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ഇത് ലോകമാകെ അതിന്റെ താണ്ഡവം തുടങ്ങിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടന വരെ മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിനെ എങ്ങനെ തുരത്തണം എന്നറിയാതെ നമ്മുടെ രാജ്യം സ്തംഭിച്ച് നില്‍ക്കുകയാണ്. എന്നാല്‍ കേരളത്തില്‍ വളരെയധികം ശ്രദ്ധയോടെയും അതീവ മുന്‍കരുതലുകളോടെയും കൊറോണയെ തുരത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ പാലിക്കേണ്ട ചില മുന്‍കരുതലുകളും ജാഗ്രതയും എടുക്കേണ്ടതുണ്ട്.

കൊറോണവൈറസിന്റെ അതിജീവനം ശരീരത്തിന് പുറത്ത് ഇങ്ങനെകൊറോണവൈറസിന്റെ അതിജീവനം ശരീരത്തിന് പുറത്ത് ഇങ്ങനെ

കൊറോണവൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ചെയ്യുന്ന ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്ത് തീര്‍ക്കേണ്ടതാണ്. കോവിഡ് -19 എന്ന മഹാമാരിയെപ്പേടിച്ച് നമ്മള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. വൈറസ് ഉടനെയൊന്നും ഇല്ലാതാവില്ല എന്നുള്ള ഭയം നമ്മളില്‍ എല്ലാവരിലും ഉണ്ട്. ഇത് വഴി നിരവധി വ്യവസായങ്ങളും ഓഫീസുകളും എല്ലാം അടച്ച് പൂട്ടുകയാണ്. എന്നാല്‍ ഇനിയും അടക്കാത്ത പല ഓഫീസുകളും ലോകത്തിന്റെ പലഭാഗത്തും ഉണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ധാരാളമുണ്ട്. ഓഫീസുകളില്‍ ഇതെങ്ങനെ ബാധിക്കുന്നു എന്നും എന്തൊക്കെ മുന്‍കരുതല്‍ എടുക്കേണ്ടി വരുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.

ബയോമെട്രിക് പഞ്ചിങ്ങ്

ബയോമെട്രിക് പഞ്ചിങ്ങ്

ബയോമെട്രിക് പഞ്ചിങ് സംവിധാനമുള്ള ഓഫീസുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ഇത് വൈറസ് ബാധ വര്‍ദ്ധിക്കുന്നതിനുള്ള ഒരു ഇടമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പഞ്ചിംഗ് സിസ്റ്റം നിര്‍ത്തിവെക്കുന്നതിന് ശ്രദ്ധിക്കണം. സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും നിര്‍ദ്ദേശപ്രകാരം ഒട്ടുമിക്ക ഓഫീസുകളിലും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇനിയും ഈ നിര്‍ദ്ദേശം പാലിക്കാത്തവര്‍ ഉടനേ തന്നെ ഇത് പാലിക്കേണ്ടതാണ്. നമ്മുടെ അശ്രദ്ധ കാരണം മറ്റൊരാള്‍ക്ക് രോഗം പകരുന്നതിന് കാരണമാകാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കുക

അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കുക

ഓഫീസി ജീവനക്കാര്‍ കയറിയിറങ്ങുന്ന സ്ഥലങ്ങളെല്ലാം ഇടക്കിടക്ക് അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കുക. കാന്റീന്‍, കഫ്റ്റീരിയ, ടോയ്‌ലറ്റുകള്‍, കിച്ചണ്‍ എന്നിവയെല്ലാം അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് വേണ്ടി ഇത്തരം ഇടങ്ങളിലെല്ലാം സാനിറ്റൈസറുകള്‍, സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവ കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ ഉണ്ടാവുന്ന അലംഭാവം കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 വര്‍ക്ക് ഫ്രം ഹോം

വര്‍ക്ക് ഫ്രം ഹോം

വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സ്ഥലങ്ങളിലെ ഓഫീസിലുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ചെയ്ത് കൊടുക്കാന്‍ കമ്പനി ശ്രദ്ധിക്കുക. അതിന് വേണ്ടുന്ന തരത്തിലുള്ള എല്ലാ വിധത്തിലുള്ള പ്രോത്സാഹനവും ചെയ്ത് കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കംമ്പ്യൂട്ടറിലൂടെ ഓഫീസ് ജോലി ചെയ്ത് കൊടുക്കാന്‍ പാകത്തിലുള്ള സൗകര്യം ഒരുക്കുക. കൊറോണ ബാധ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, രോഗബാധക്ക് സാധ്യതയുള്ളവര്‍ക്കും, രോഗബാധയുള്ള സ്ഥലത്ത് നിന്ന് വരുന്നവര്‍ക്കും എല്ലാം എന്തുകൊണ്ടും ഇത്തരം അവസരങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതാണ്.

 കൈകഴുകുന്നതിന് ശ്രദ്ധിക്കാം

കൈകഴുകുന്നതിന് ശ്രദ്ധിക്കാം

ജോലി സ്ഥലത്താണെങ്കില്‍ പോലും വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കുക. ഇടക്കിടക്ക് കൈ കഴുകുന്നതിന് ശ്രദ്ധിക്കണം. സോപ്പോ, ഹാന്‍ഡ് വാഷോ ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും കൈകഴുകാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. എന്നാല്‍ 60% എങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം ഒരു ശീലം വളര്‍ത്തിയെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ തന്നെ ചെയ്യേണ്ടതാണ്.

 പൊതുയോഗങ്ങള്‍ മാറ്റി വെക്കാം

പൊതുയോഗങ്ങള്‍ മാറ്റി വെക്കാം

പൊതുയോഗങ്ങള്‍ മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം യോഗങ്ങള്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് രോഗബാധയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഫറന്‍സുകള്‍ നീട്ടി വെക്കുന്നതിന് ശ്രദ്ധിക്കുക. അത്യാവശ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മാത്രം ഇത്തരം മീറ്റിംഗുകള്‍ നടത്താന്‍ ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തില്‍ ശ്രദ്ധിക്കുന്നതിലൂടെ സംഭവിക്കുന്ന കാര്യങ്ങളാണ്.

തെറ്റായ വിവരങ്ങള്‍

തെറ്റായ വിവരങ്ങള്‍

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. കാരണം രോഗം മാറിയാലും ഇത്തരം വ്യാജസന്ദേശങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ അത് പല വിധത്തില്‍ ആളുകളില്‍ ഭീതിയുണര്‍ത്തുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓഫീസി ഗ്രൂപ്പുകളിലും മറ്റും പങ്ക് വെക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടതാണ്. ഭയത്തോടെയല്ല ജാഗ്രതയോടെ വേണം ഇത്തരം ദുരന്തങ്ങളെ നേരിടുന്നതിന്.

English summary

Ways to Protect Your Workplace from Coronavirus

Here in this article we are discussing about top ways to protect your workplace from coronavirus. Take a look.
Story first published: Monday, March 16, 2020, 14:26 [IST]
X
Desktop Bottom Promotion