For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണിയിലെ ഇരുമ്പ് കറയെ മാറ്റാന്‍ 2 മിനിറ്റ് പൊടിക്കൈ

|

നമുക്ക് പ്രിയപ്പെട്ട വസ്ത്രങ്ങളില്‍ എന്തെങ്കിലും ചെറിയ തരത്തിലുള്ള കറ ആയാല്‍ പോലും നമുക്ക് അത് വലിയ സങ്കടമാണ്. പ്രത്യേകിച്ച് പ്രിയപ്പെട്ട വസ്ത്രങ്ങളെങ്കില്‍. എന്നാല്‍ ഈ കറ ഇരുമ്പ് കറയാണെങ്കിലോ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. പ്രത്യേകിച്ച് തുരുമ്പിച്ച ഡ്രൈയിംഗ് റാക്കില്‍ നനഞ്ഞ വസ്ത്രങ്ങളോ ഷൂകളോ ഇടുകയാണെങ്കില്‍, ഇത് തീര്‍ച്ചയായും തവിട്ട് കലര്‍ന്ന ചുവന്ന കറയിലേക്ക് നയിക്കും. നിങ്ങളുടെ ബ്ലൗസിനോ സ്വീഡ് ബൂട്ടിനോ അത്തരമൊരു പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ എന്താണ് ആദ്യം ചെയ്യുന്നത്. പലരും ആ വസ്ത്രം അല്ലെങ്കില്‍ ഷൂ ഉപേക്ഷിക്കാനാണ് പതിവ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

അരിയിലെ ഈ പ്രാണി നിസ്സാരമല്ല; പെട്ടെന്ന് തൂത്തെറിയാന്‍ പൊടിക്കൈഅരിയിലെ ഈ പ്രാണി നിസ്സാരമല്ല; പെട്ടെന്ന് തൂത്തെറിയാന്‍ പൊടിക്കൈ

ഭാഗ്യവശാല്‍, നിങ്ങളുടെ ഷൂകളില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും തുരുമ്പ് കറ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഈ അഞ്ച് പൊടിക്കൈകള്‍ ഈ തുരുമ്പ് കറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ട്. അതിന് സഹായിക്കുന്ന ആ അഞ്ച് മികച്ച പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും എന്തൊക്കെയാണ് പൊടിക്കൈകള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഈ പ്രശ്‌നത്തെ പരിഹരിച്ച് തുണി നല്ല പുത്തന്‍ പോലെ ആക്കിയെടുക്കാവുന്നതാണ്. എല്ലാ ദിവസവും താഴെ പറയുന്നവ ഉപയോഗിച്ച് കഴുകിയാല്‍ പോലും പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുണിയിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഈ പരിഹാരങ്ങള്‍ തന്നെ ധാരാളമാണ്.

കാരണം എന്ത്?

കാരണം എന്ത്?

എന്ത് കാരണങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ക്ക് വസ്ത്രത്തിലും അല്ലെങ്കില്‍ ഷൂവിലും എല്ലാം ഇത്തരത്തില്‍ തുരുമ്പിന്റെ കറ വരുന്നത് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും റാക്കില്‍ വെള്ളമുണ്ടെങ്കില്‍ അതില്‍ ഉണങ്ങാനിടുന്ന വസ്ത്രത്തില്‍ പലപ്പോഴും തവിട്ട് കലര്‍ന്ന ചുവന്ന കറയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബ്ലൗസിനോ സ്വീഡ് ബൂട്ടിനോ അത്തരമൊരു പ്രശ്‌നം ഉണ്ടായാല്‍ അതിന് പരിഹാരം കാണാന്‍ ഈ പൊടിക്കൈകള്‍ സഹായിക്കുന്നുണ്ട്. ഭാഗ്യവശാല്‍, നിങ്ങളുടെ ഷൂകളില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും തുരുമ്പ് കറ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. അവ താഴെയുണ്ട്.

നാരങ്ങയും ഉപ്പും

നാരങ്ങയും ഉപ്പും

വസ്ത്രത്തിലേയും ഷൂവിലേയും കറയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഒരു ചെറുനാരങ്ങയും അല്‍പം ഉപ്പും ഉപയോഗിക്കാവുന്നതാണ്. കറയുടെ മുകളില്‍ ഒരു നാരങ്ങയുടെ പകുതി നീര് പിഴിഞ്ഞെടുക്കുക, മുകളില്‍ കുറച്ച് ഉപ്പ് വിതറുക, കുറച്ച് നേരം വെച്ചതിന് ശേഷം അടുത്തതായി, വസ്ത്രങ്ങള്‍ കഴുകി നോക്കണം. നിങ്ങള്‍ക്ക് ഇത് സിങ്കിലോ ബക്കറ്റിലോ ചെയ്യാവുന്നതാണ്. തുടര്‍ന്ന് വാഷിംഗ് മെഷീനില്‍ ഇടുക. വാഷിംഗ് മെഷീന്‍ ചെയ്തുകഴിഞ്ഞാല്‍, അത് എവിടെയാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ പോലും കഴിയാത്ത പോലെ കറ ഇളകിപ്പോവുന്നു. ഈ നുറുങ്ങ് ഇളം നിറമുള്ളതോ വെളുത്തതോ ആയ മെറ്റീരിയലില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. നിറമുള്ള വസ്ത്രങ്ങള്‍ അല്ലെങ്കില്‍ തുകല്‍ ഷൂകള്‍ക്കായി നിങ്ങള്‍ ഇനിപ്പറയുന്ന പൊടിക്കൈകളില്‍ ഒന്ന് പരീക്ഷിക്കണം.

വിനാഗിരി

വിനാഗിരി

നിങ്ങള്‍ക്ക് വീട്ടില്‍ നാരങ്ങ ഇല്ലെങ്കിലും വിനാഗിരി ഉണ്ടെങ്കില്‍, ഇളം നിറമുള്ള വസ്ത്രങ്ങളിലും ഷൂസുകളിലും തുരുമ്പ് കറയെ ഇല്ലാതാക്കാന്‍ സാധിക്കും. അല്പം ഉപ്പും കുറച്ച് ടേബിള്‍സ്പൂണ്‍ വിനാഗിരിയും കലര്‍ത്തി മിശ്രിതം കറയില്‍ തേക്കുക. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്ത് അര മണിക്കൂര്‍ വെച്ച ശേഷം വസ്ത്രങ്ങളോ ഷൂകളോ പിന്നീട് വാഷിംഗ് മെഷീനില്‍ ഇടുക. ഇളം നിറമുള്ള വസ്ത്രങ്ങള്‍ക്കും ഷൂകള്‍ക്കും ഈ ട്രിക്ക് മികച്ചതാണ്.

പുളിച്ച പാല്‍

പുളിച്ച പാല്‍

നിങ്ങളുടെ നിറമുള്ള വസ്ത്രങ്ങളിലോ ഷൂകളിലോ തുരുമ്പ് കറയുണ്ടോ? പുളിച്ച പാല്‍ നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പുളിച്ച പാലിലെ ബാക്ടീരിയകള്‍ക്ക് തുരുമ്പിന്റെ കറയെ ഇല്ലാതാക്കാന്‍ സാധിക്കും. ഒരു ബക്കറ്റിലോ ടബ്ബിലോ പുളിച്ച പാല്‍ നിറയ്ക്കുക, നിങ്ങളുടെ വസ്ത്രങ്ങളോ ഷൂകളോ അതില്‍ മുക്കിവയ്ക്കുക. രാത്രി മുഴുവന്‍ ഇത് ചെയ്യുക. ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക, തുടര്‍ന്ന് വീണ്ടും കഴുകുക. വാഷിംഗ് മെഷീനില്‍ നിന്ന് നിങ്ങളുടെ വസ്ത്രങ്ങളോ ഷൂകളോ എടുത്തുകഴിഞ്ഞാല്‍, കറ പൂര്‍ണ്ണമായും ഇല്ലാതാകുന്നതായി കാണാന്‍ സാധിക്കും.

നാരങ്ങയും തിളച്ച വെള്ളവും

നാരങ്ങയും തിളച്ച വെള്ളവും

നിങ്ങളുടെ ലെതര്‍ ഷൂകളില്‍ തുരുമ്പിന്റെ പാടുണ്ടോ? അപ്പോള്‍ മുകളില്‍ പറഞ്ഞ നുറുങ്ങുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എന്നിട്ട് ഇനി പറയുന്ന പൊടിക്കൈ ഉപയോഗിക്കാം. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് കറയില്‍ നാരങ്ങാനീര് പുരട്ടുക എന്നതാണ്. എന്നിട്ട് ചുട്ടുതിളക്കുന്ന വെള്ളമുള്ള ഒരു കെറ്റില്‍ നിങ്ങളുടെ ഷൂസ് പിടിക്കുക. ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്നുള്ള ആവിയും നാരങ്ങാനീരും ചേര്‍ന്ന് കറ പതുക്കെ ഇല്ലാതാവുന്നത് നിങ്ങള്‍ക്ക് കാണാം.

ടാര്‍ട്ടര്‍ ക്രീം

ടാര്‍ട്ടര്‍ ക്രീം

ടാര്‍ട്ടര്‍ ക്രീം പലപ്പോഴും ബേക്കിംഗിനായി ഉപയോഗിക്കുന്നു. അതിനായി ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഒരു ടീസ്പൂണ്‍ ടാര്‍ട്ടര്‍ ക്രീം, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കുറച്ച് തുള്ളി ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. വസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗത്ത് ആദ്യം ഇത് പരിശോധിക്കുക, കാരണം ഈ ക്ലീനര്‍ കറകളിലേക്കും നയിച്ചേക്കാം. അത് അങ്ങനെയല്ലെന്ന് തോന്നുന്നുവെങ്കില്‍, അത് സ്റ്റെയിനില്‍ തേച്ച് 30 മിനിറ്റ് ഇരിക്കട്ടെ. ഇത് നന്നായി കഴുകിക്കളയുക. വസ്ത്രം ഉണങ്ങാന്‍ അനുവദിക്കുക, കറ പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ ഇത് തുടരേണ്ടതാണ്.

English summary

Tips To Remove Rust Stains From Your Clothes And Shoes In Malayalam

Here in this article we are discussing about some easy tips to remove rust stain from your clothes and shoes in malayalam. Take a look.
X
Desktop Bottom Promotion