Just In
Don't Miss
- News
കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കളത്തിലേക്ക്, മാര്ച്ച് ആദ്യാവാരം സ്ഥാനാര്ത്ഥി നിര്ണയം പൂര്ത്തിയാക്കും
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില് ബിഗ് ബോസിനുള്ളില് വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Automobiles
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- Travel
ഹരിദ്വാര് കുംഭമേള ഏപ്രിലില്, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാനിറ്റൈസര് വാങ്ങും മുന്പ് ശ്രദ്ധിക്കേണ്ടത് ഇതാ
കൊറോണ വൈറസ് എന്ന ബാധ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് നമുക്കെല്ലാം മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. ജീവിതത്തില് വെല്ലുവിളികളെ എല്ലാം തോല്പ്പിച്ച് മുന്നേറുമ്പോള് ചില കാര്യങ്ങള് മനുഷ്യന് ജയിക്കാന് പറ്റാത്ത തരത്തില് ആവുന്നുണ്ട്. ഇതില് ഒന്നാണ് കൊറോണ വൈറസ്. ലോകമാകെ ഇതിന്റെ താണ്ഡവം തുടങ്ങിയിരിക്കുകയാണ്. ജീവിതത്തില് എത്രത്തോളം ഈ വൈറസിനെ നാം ഭയപ്പെടുന്നുണ്ട് എന്നതിന്റെ സൂചനയാണ് സാനിറ്റൈസര് വാങ്ങുന്നതിനും മറ്റും നമ്മള് ഓടി നടക്കുന്ന കാഴ്ച.
കൊറോണവൈറസിന്റെ അതിജീവനം ശരീരത്തിന് പുറത്ത് ഇങ്ങനെ
എന്നാല് സാനിറ്റൈസര് വാങ്ങിക്കുമ്പോള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. ഇവ എന്താണ് എന്ന കാര്യം പലര്ക്കും അറിയില്ല. കടയില് പോയി സാനിറ്റൈസര് എന്ന് പറയുന്നതിന് മുന്പ് ചില പ്രധാനപ്പെട്ട കാര്യങ്ങള് ശ്രദ്ധിക്കാം. കാരണം പലപ്പോഴും സാനിറ്റൈസര് ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതും ഒരേ ഗുണം തന്നെയാണ് നല്കുന്നത്. അതുകൊണ്ട് തന്നെ ഗുണമേന്മയുള്ളത് വാങ്ങിക്കുന്നതിന് മുന്പ് ചില കാര്യങ്ങള് ശ്രദ്ധിക്കാം.

ലോകാരോഗ്യ സംഘടന
കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെ എല്ലാവരും കൈ വൃത്തിയാക്കുന്നതിന് വേണ്ടി ഹാന്ഡ് സാനിറ്റൈസര് ഉപയോഗിക്കണം എന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. വൈറസിനെ തുരത്തുന്നതിനും വ്യക്തിശുചിത്വത്തിനും വേണ്ടി ഹാന്ഡ്സാനിറ്റൈസര് ഉപയോഗിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്പ് കൈ വൃത്തിയാക്കുന്നത് പോലെ തന്നെ ഇടക്കിടക്ക് സാനിറ്റൈസര് ഉപയോഗിച്ച് കൈ വൃത്തിയാക്കാന് ശ്രദ്ധിക്കണം.

എപ്പോഴൊക്കെ?
എപ്പോഴൊക്കെ ഹാന്ഡ് സാനിറ്റൈസര് ഉപയോഗിക്കണം എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. കാരണം ഇതിലൂടെ വൈറസ് പകരുന്നതിനുള്ള സാധ്യതയെ സാനിറ്റൈസര് പൂര്ണമായും ഇല്ലാതാക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുന്പും രോഗം ബാധിച്ച വ്യക്തിയെ പരിചരിക്കുന്നതിന് മുന്പും ശേഷവും വളര്ത്തു മൃഗങ്ങളെ പരിപാലിച്ചതിന് ശേഷവും എല്ലാം സാനിറ്റൈസര് ഉപയോഗിക്കാന് ശ്രദ്ധിക്കേണ്ടതാണ്. ഇനി സാനിറ്റൈസര് ഉപയോഗിക്കാന് സാധിക്കാത്തവര്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്.

ആല്ക്കഹോളിന്റെ അളവ്
ഹാന്ഡ് സാനിറ്റൈസറുകളില് ആല്ക്കഹോളിന്റെ അളവ് 60%എങ്കിലും വേണം. ഇത് ഉപയോഗിക്കുന്നതിലൂടെ വൈറസിന്റെ വ്യാപനത്തെ നമുക്ക് തടയാന് സാധിക്കുന്നുണ്ട്. ഇത് കൈയ്യിലുണ്ടാവുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം കുറക്കുകയും മറ്റുള്ളവരിലേക്ക് വൈറസ് ബാധ എത്താതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാല് ആല്ക്കഹോള് അടങ്ങിയിട്ടില്ലാത്ത സാനിറ്റൈസറുകളും സ്റ്റോറുകളില് ലഭ്യമാണ്. എന്നാല് ഇത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവും ഇല്ല എന്നുള്ളതാണ് സത്യം.

വാങ്ങുമ്പോള് ശ്രദ്ധിക്കാന്
ഹാന്ഡ് സാനിറ്റൈസറുകള് വാങ്ങിക്കുമ്പോള് അതില് എത്ര ശതമാനം മദ്യം അടങ്ങിയിട്ടുണ്ട് എന്ന കാര്യം നിര്ബന്ധമായും അറിഞ്ഞിരിക്കണം. ഇത് കൂടാതെ എന്തൊക്കെ ഘടകങ്ങള് ഇതിലുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കണം. ഇതെല്ലാം നോക്കി വേണം സാനിറ്റൈസര് വാങ്ങിക്കുന്നതിന്. അല്ലെങ്കില് അത് കൊണ്ട് യാതൊരു ഫലവും ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം.

എപ്പോഴൊക്കെ ഉപയോഗിക്കണം?
യാത്ര പോവുമ്പോഴോ മറ്റോ ഇടക്കിടക്ക് കൈ കഴുകാന് ആര്ക്കും സാധിച്ചെന്ന് വരില്ല. മാത്രമല്ല ഇതിന് പരിഹാരം കാണുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും നമുക്ക് സാനിറ്റൈസര് ഉപയോഗിക്കാവുന്നതാണ്. എവിടെ വെച്ചും സാനിറ്റൈസര് ഉപയോഗിക്കാവുന്നതാണ്. ഇത് യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല ഇത് അണുവ്യാപനത്തെ തടയുകയും ചെയ്യുന്നു. അതുകൊണ്ട് ഇനി സാനിറ്റൈസര് വാങ്ങിക്കുമ്പോള് ഇത്തരം കാര്യങ്ങള് ഓര്ക്കുക.