For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത് അപകടം

|

പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത് നമ്മളില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നു. കാരണം ഇത് ഒരു തടസ്സവുമില്ലാതെ വേഗത്തില്‍ ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കുന്നു. തിരക്കുള്ളവര്‍ക്ക് പാചകത്തിന്റെ കാര്യത്തില്‍ മികച്ച ഓപ്ഷനാണിത്. ഒരു പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത് തീര്‍ച്ചയായും നല്ലൊരു പാചക ഓപ്ഷനാണ്. എന്നിരുന്നാലും, പ്രഷര്‍ കുക്കറില്‍ ചില ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രഷര്‍ കുക്കറില്‍ ചില ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത് പാകം ചെയ്ത ഭക്ഷണത്തിലെ പോഷകങ്ങളെ നശിപ്പിക്കുകയും അത് അനാരോഗ്യകരമാക്കുകയും ചെയ്യുമെന്ന് ധാരാളം പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പോഷകാഹാര മൂല്യം കുറയുമോ ഇല്ലയോ എന്നത് തയ്യാറാക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും മറ്റു ചിലര്‍ പറയുന്നു.

Most read: പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉറക്കം വേണ്ടത് സ്ത്രീകള്‍ക്ക്; കാരണമിതാണ്Most read: പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉറക്കം വേണ്ടത് സ്ത്രീകള്‍ക്ക്; കാരണമിതാണ്

ഭക്ഷണത്തിലെ ലെക്റ്റിന്‍ ഉള്ളടക്കം കുറയ്ക്കാന്‍ പ്രഷര്‍ കുക്കര്‍ കാരണമാകുന്നു. ധാതുക്കളെ ആഗിരണം ചെയ്ത് ഭക്ഷണത്തിന്റെ പോഷകമൂല്യം കുറയ്ക്കുന്ന ഹാനികരമായ രാസവസ്തുവാണ് ലെക്റ്റിന്‍. വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രഷര്‍ കുക്കറില്‍ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. കാരണം, അന്നജം അടങ്ങിയ ഭക്ഷണം ഒരു കുക്കറില്‍ തയ്യാറാക്കുമ്പോള്‍, നിങ്ങളുടെ കുക്കറോ ഭക്ഷണമോ അല്ലെങ്കില്‍ ഇവ രണ്ടും നശിച്ചേക്കാം. ഈ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍, പ്രഷര്‍ കുക്കറില്‍ ഒരിക്കലും തയ്യാറാക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

അരി

അരി

പ്രഷര്‍ കുക്കറില്‍ സാധാരണയായി തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് അരി. എന്നാല്‍ അത് ദോഷകരമാണ്! പ്രഷര്‍ കുക്കറില്‍ അരി പാകം ചെയ്യുന്നതിലൂടെ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു, ഇത് നിരവധി ദോഷകരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ പ്രഷര്‍ കുക്കറില്‍ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് പെട്ടെന്ന് അമിതവണ്ണത്തിനും കാരണമാകും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

പലരും ഉരുളക്കിഴങ്ങ് പ്രഷര്‍ കുക്കറില്‍ തിളപ്പിക്കാറുണ്ട്. ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാര്‍ഗമാണ്. എന്നിരുന്നാലും, ഉരുളക്കിഴങ്ങില്‍ അന്നജം ഉണ്ട്, അവ കുക്കറില്‍ തയ്യാറാക്കാന്‍ പാടില്ല. പ്രഷര്‍ കുക്കറില്‍ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയും ക്യാന്‍സര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ നിരവധി ആരോഗ്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Most read:കോവിഡ് നിങ്ങളുടെ മനസ്സും താളംതെറ്റിക്കും; കരകയറാനുള്ള വഴിയിത്Most read:കോവിഡ് നിങ്ങളുടെ മനസ്സും താളംതെറ്റിക്കും; കരകയറാനുള്ള വഴിയിത്

പാസ്ത

പാസ്ത

അന്നജം അടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് പാസ്ത, ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്യരുത്. പ്രഷര്‍ കുക്കറില്‍ പാസ്ത തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. ഇത് എല്ലായ്‌പ്പോഴും ഒരു ചട്ടിയില്‍ പാകം ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യണം.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പ്രഷര്‍ കുക്കറില്‍ പാലുല്‍പ്പന്നങ്ങള്‍ പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുറഞ്ഞ സമയത്തിനുള്ളില്‍ പാല്‍ ചൂടാകുന്നതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ കുക്കറില്‍ പാകം ചെയ്യരുത്.

മുട്ട

മുട്ട

പ്രഷര്‍ കുക്കറില്‍ മുട്ട പാകം ചെയ്യുമ്പോള്‍ വലിയ അപകടത്തിന് സാധ്യതയുണ്ട്. തിളയ്ക്കുന്ന മുട്ടകള്‍ക്ക് പൊതുവെ ഉയര്‍ന്ന ഊഷ്മാവ് ആവശ്യമാണ്, ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്താല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം.

Most read:വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തംMost read:വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തം

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

സീസണല്‍ പഴങ്ങളും പച്ചക്കറികളും പോലെ പോഷകപ്രദമായ മറ്റൊന്നില്ല. വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കുന്നതിനാല്‍ ഇവ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല.

മത്സ്യം

മത്സ്യം

പ്രഷര്‍ കുക്കറില്‍ മത്സ്യം പാകം ചെയ്യരുത്, കാരണം അത് അല്‍പ്പം കൂടി വേവിച്ചാല്‍ അതിന്റെ രുചി നശിക്കും. കൂടാതെ, മത്സ്യം വെന്തു വരാന്‍ വളരെ കുറച്ച് സമയമേ എടുക്കൂ.

Most read:ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാംMost read:ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാം

പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്ന ആശയം ഒരുപാട് സ്ത്രീകളെ ഭയപ്പെടുത്തുന്നു. അടച്ചുവെച്ച പാത്രത്തില്‍ പാചകം ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

* എന്തെങ്കിലും പ്രശ്നം ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ കുക്കറിന്റെ 2 ല്‍ 3 ഭാഗം മാത്രമേ നിറയ്ക്കാവൂ.

* ആവിയില്‍ നിന്നാണ് ഭക്ഷണം തയ്യാറാക്കുന്നത് എന്നതിനാല്‍ ദ്രാവകമില്ലാതെ പ്രഷര്‍ കുക്കറിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഭക്ഷണം ശരിയായി പാകം ചെയ്യുന്നതിനായി നീരാവി നിര്‍മ്മിക്കുന്നത് പ്രധാനമാണ്.

* സുരക്ഷിതമായ രീതിയില്‍ പ്രഷര്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സ്വയം അപകടസാധ്യതയുണ്ട്. കുക്കര്‍ തീയില്‍ നിന്ന് എടുത്ത് മര്‍ദ്ദം സ്വാഭാവികമായി പുറത്തുവരുന്നതുവരെ ഇരിക്കാന്‍ അനുവദിക്കുക എന്നതാണ് എളുപ്പവഴി. കുക്കര്‍ തണുത്ത വെള്ളത്തില്‍ മുക്കി സൂക്ഷിക്കുക എന്നതാണ് മറ്റൊരു വഴി.

English summary

Avoid Cooking These Food Items In Pressure Cooker in Malayalam

Here are a few food items you should never prepare in a pressure cooker. Take a look.
Story first published: Tuesday, February 8, 2022, 16:02 [IST]
X
Desktop Bottom Promotion