For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാക്കി വന്ന പുട്ട് ഇനി കളയേണ്ട, സ്വാദോടെ കഴിക്കാം

|

പലപ്പോഴും ഭക്ഷണം കിട്ടാത്ത നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ കിട്ടാത്തവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ചിലരാകട്ടെ ആവശ്യമില്ലാത്ത ഭക്ഷണം വെറുതേ വേസ്റ്റ്ബാസ്‌ക്കറ്റില്‍ തട്ടുന്ന അവസ്ഥയും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരിക്കലും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഒരിക്കലും വഴി വെക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

<strong>Most read:മീനും ഇറച്ചിയും കേടാകാതിരിക്കാന്‍ വിനാഗിരി സൂത്രം</strong>Most read:മീനും ഇറച്ചിയും കേടാകാതിരിക്കാന്‍ വിനാഗിരി സൂത്രം

അതിലുപരി രാവിലെ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ പലപ്പോഴും പലരും വൈകുന്നേരത്തോടെ എടുത്ത് കളയുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും അത്ര നല്ല ഒരു ശീലമായല്ല കണക്കാക്കുന്നത്. കാരണം പല വിധത്തിലാണ് ഇത് നിങ്ങളെ ബാധിക്കുന്നതും. ചില പൊടിക്കൈകളിലൂടെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് ബാക്കി വരുന്ന ഭക്ഷണം എങ്ങനെ സ്വാദിഷ്ഠമായ രീതിയില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

പുട്ട് ബാക്കി വന്നാല്‍

പുട്ട് ബാക്കി വന്നാല്‍

പുട്ട് ബാക്കി വന്നാല്‍ അത് നനച്ച് വീണ്ടും മയപ്പെടുത്തി അത് കൊണ്ട് അടയും ഉപ്പുമാവും എല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം ഉപ്പും പച്ചമുളകും ഇഞ്ചിയും തേങ്ങയും കൂടി മിക്‌സ് ചെയ്ത് ഇതില്‍ കുഴച്ച് ഉപ്പ്മാവ് പോലെ ആക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ചെയ്താല്‍ ഒരിക്കലും ബാക്കി വരുന്ന ഉപ്പുമാവ് കേടുവരാതെ ഇരിക്കുന്നതിനും സ്വാദിഷ്ടമായി ഉപയോഗിക്കുന്നതിനും സാധിക്കുന്നു.

ഇഡ്ഡലി ബാക്കിവന്നാല്‍

ഇഡ്ഡലി ബാക്കിവന്നാല്‍

ഇഡ്ഡലി ബാക്കി വന്നാലും അത് നല്ലതു പോലെ പൊടിച്ച് അല്‍പം പച്ചക്കറികള്‍ പുഴുങ്ങിയതും ചേര്‍ത്ത് അല്‍പം കടുകും മുളകും എണ്ണയില്‍ വറുത്ത് അത് ഉപ്പുമാവ് ആക്കി ഉപയോഗിക്കാവുന്നതാണ്. ഇഡ്ഡലിയും ഇത്തരത്തില്‍ കളയാതെ നമുക്ക് സ്വാദിഷ്ഠമായി ഉപയോഗിക്കാവുന്നതാണ്. ബാക്കിയുള്ള ഇഡ്ഡലി ഇനി കളയാതെ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 ദോശ ബാക്കി വന്നാല്‍

ദോശ ബാക്കി വന്നാല്‍

ഇഡ്ഡലിയുടെ പുട്ടും മാത്രമല്ല രാവിലത്തെ ദോശ ബാക്കി വന്നാലും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ദോശ അല്‍പം ബാക്കി വന്നാല്‍ അല്‍പം ഉരുളക്കിഴങ്ങും ഉള്ളിയും എടുത്ത് പുഴുങ്ങി മസ്സാല മിക്‌സ് ചെയ്ത് ഈ ദോശയില്‍ ഇട്ട് മടക്കി ഒന്ന് ചൂടാക്കി കഴിച്ചാല്‍ മതി. വേറെ കറിയോ ചട്‌നിയോ ഒന്നും വേണ്ട.അത് വളരെയധികം സ്വാദ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ദോശ വേസ്റ്റ് ആവുന്നതില്‍ നിന്ന് തടയുന്നു.

ചപ്പാത്തിയാണ് ബാക്കിയെങ്കില്‍

ചപ്പാത്തിയാണ് ബാക്കിയെങ്കില്‍

ചപ്പാത്തിയാണ് ബാക്കി വന്നതെങ്കില്‍ അത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇടുക. പിന്നീട് ഒരു പാത്രത്തില്‍ അല്‍പം വെളുത്തുള്ളി, ചുവന്നുള്ളി, ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കിയതും, മല്ലിയിലയും മിക്‌സ് ചെയ്ത് അല്‍പം മസാല ഇട്ട് ഇത് ചെറിയ ഗ്രേവി ആക്കി. അതിലേക്ക് ഈ കഷ്ണങ്ങളാക്കി വെച്ച ചപ്പാത്തി ഇട്ട് ചൂടാക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചപ്പാത്തി നല്ല സ്വാദിഷ്ഠമായി കഴിക്കുന്നതിന് സഹായിക്കുന്നു.

<strong>Most read: ആഴ്ചകൾ കഴിഞ്ഞാലും ഉരുളക്കിഴങ്ങ് ചീത്തയാവില്ല</strong>Most read: ആഴ്ചകൾ കഴിഞ്ഞാലും ഉരുളക്കിഴങ്ങ് ചീത്തയാവില്ല

ഇടിയപ്പം ബാക്കി വന്നാല്‍

ഇടിയപ്പം ബാക്കി വന്നാല്‍

പലപ്പോഴും ഇടിയപ്പം ബാക്കി വന്നാല്‍ അത് ഉണങ്ങിപ്പോയി എന്ന് പറഞ്ഞ് അത് കളയുന്നവരാണ് പലരും. എന്നാല്‍ ഇടിയപ്പം ബാക്കി വന്നാല്‍ അത് ചെറിയ കഷ്ണങ്ങളാക്കി അല്‍പം തേങ്ങ ചുരണ്ടിയതും കടുക് വറുത്തതും എല്ലാം മിക്‌സ് ചെയ്ത് ഈ ഇടിയപ്പം അതിലിട്ട് കഴിക്കാവുന്നതാണ്. ഇത് നമ്മുടെ ഇടിയപ്പം വളരെയധികം സ്വാദിഷ്ഠമാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് നല്ലൊരു നാലുമണിപ്പലഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അവല്‍ ബാക്കി വന്നാല്‍

അവല്‍ ബാക്കി വന്നാല്‍

പലപ്പോഴും അവല്‍ നനച്ചത് ബാക്കി വന്നാലും അത് നമുക്ക് കളയാതെ വീണ്ടും ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്നോ അവല്‍ ബാക്കി വന്നതില്‍ അല്‍പം പഞ്ചസാരയും തേങ്ങാപ്പാലും മിക്‌സ് ചെയ്ത് ഇത് നാലുമണിക്ക് കഴിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ വെച്ചിട്ട് ഉപയോഗിച്ചാല്‍ ഇത് വളരെയധികം സ്വാദുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ ഈ വേനല്‍ക്കാലം ഉഷാറാക്കാന്‍ നമുക്ക് അവില്‍ ഉപയോഗിക്കാവുന്നതാണ്.

ചോറ് ബാക്കി വന്നാല്‍

ചോറ് ബാക്കി വന്നാല്‍

ഇനിയിപ്പോ പലഹാരത്തിന് പകരം അല്‍പം ചോറ് ബാക്കി വന്നാല്‍ അതും കളയാതെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി ചോറ് അല്‍പം എടുത്ത് അതില്‍ കടുക് പൊട്ടിച്ച് തേങ്ങയും ചേര്‍ത്ത് ഉപ്പുമാവ് ആയി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല മറ്റൊരു തരത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്. ചോറ് അരച്ച് അതില്‍ അല്‍പം ഉപ്പും മുളക് പൊടിയും ഇട്ട് നല്ല പേസ്റ്റ് രൂപത്തിലാക്കി ചെറിയ ഉരുളകളാക്കി അത് വെയിലത്ത് വെച്ച് ഉണക്കിയാല്‍ മതി. നല്ല അടിപൊളി കൊണ്ടാട്ടം ഇതിലൂടെ നമുക്ക് തയ്യാറാക്കാം.

English summary

Easy ways to use leftover food

We have listed of the some easy ways to use leftover food. Take a look.
Story first published: Thursday, April 11, 2019, 18:15 [IST]
X
Desktop Bottom Promotion