For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ജോറു നാടന്‍ കോഴിക്കറിയ്ക്ക് മുത്തശ്ശി ടിപ്‌സ്

നല്ല ജോറു നാടന്‍ കോഴിക്കറിയ്ക്ക് മുത്തശ്ശി ടിപ്‌സ്

|

ഒന്നുകില്‍ ഇറച്ചി അല്ലെങ്കില്‍ മീന്‍ ഇവയില്ലാതെ ചോറിറങ്ങില്ലെന്നുള്ളവരാണ് പല മലയാളികളും. മലയാളിയുടെ മത്സ്യ, മാംസ ശീലങ്ങള്‍ ഏറെ പ്രസിദ്ധവുമാണ്.

ഇറച്ചിയില്‍ തന്നെ പൊതു സമ്മതി നേടിയ ഒന്നാണ് ചിക്കന്‍. മറ്റ് ഇറച്ചി വിഭവങ്ങള്‍ കഴിച്ചില്ലെങ്കിലും ചിക്കന്‍ കഴിയ്ക്കുന്നവര്‍ ഏറെയാണ്. മീന്‍ കഴിയ്ക്കാത്തവരെങ്കിലും ചിക്കന്‍ കഴിയ്ക്കുന്നവര്‍ ഇഷ്ടം പോലെയാണ്.

ചിക്കന്‍ കറിയ്ക്കു പലപ്പോഴും നാം പ്രതീക്ഷിച്ച രുചി കിട്ടാത്തതാകും, പ്രശ്‌നം. റെസ്റ്റോറന്റുകളിലെ കറിയുടെ രുചി നുണയുമ്പോള്‍ നമുക്കീ രുചി ലഭിയ്ക്കുന്നില്ലല്ലോ എങ്ങനെ വച്ചാലുമെന്ന ചിന്ത പലരിലുമുണ്ടാകും.

തീന്‍ മേശയില്‍ വിദേശ വിഭവങ്ങള്‍ എത്ര ഇടം പിടിച്ചാലും നാടന്‍ ഭക്ഷണങ്ങളോട് മലയാളികള്‍ക്കുള്ള ഒരിത്, അത് ഏതു നാട്ടില്‍ എത്തിയാലും ഒന്നു വേറെ തന്നെയാണ്. നല്ല ചിക്കന്‍ കറിയുണ്ടാക്കാന്‍, രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ചില നാടന്‍ ടിപ്‌സുണ്ട്. പ്രത്യേകിച്ചും നാടന്‍ ചിക്കനുണ്ടാക്കാന്‍. വളരെ ലളിതമെങ്കിലും പരീക്ഷിച്ചാല്‍ ഗുണം ഏറെ ലഭിയ്ക്കുന്ന ചിലത്.

നല്ല ടേസ്റ്റി ചിക്കന്‍ കറി, മണം കേട്ടാല്‍ തന്നെ വായില്‍ വെള്ളമൂറുന്ന ചിക്കന്‍ കറിയ്ക്കുന്ന ചില ടിപ്‌സ് അറിയൂ,

ഇറച്ചിയുടെ ഗുണം

ഇറച്ചിയുടെ ഗുണം

വാങ്ങുന്ന ഇറച്ചിയുടെ ഗുണം പ്രധാനം. ഫ്രീസറില്‍ വച്ചു തണുപ്പിയ്ക്കാത്ത ഫ്രഷ് ഇറച്ചി തന്നയാണ് നല്ലത്. അധികം എല്ലുകളില്ലാത്തവ കഴിയ്ക്കാന്‍ എളുപ്പമാകും. ബ്രോയിലര്‍ കോഴിയേക്കാള്‍ നാടന്‍ കോഴിയ്ക്കു രുചിയും കൂടും. ഇതിന് എല്ലു കൂടുതലാകുമെന്നേയുള്ളൂ. നാടന്‍ കോഴി നാടന്‍ രീതിയില്‍ തന്നെ മല്ലിയും മുളകും എല്ലാം അരച്ചു ചേര്‍ത്ത് കറിവേപ്പും തേങ്ങാക്കൊത്തും എല്ലാം ചേര്‍ത്തു തയ്യാറാക്കാം.

മസാലപ്പൊടികള്‍

മസാലപ്പൊടികള്‍

ചിക്കന്‍ കഴുകിയ ശേഷം ഇതില്‍ മസാലപ്പൊടികള്‍ പുരട്ടി വയ്ക്കുന്നതു കൂടുതല്‍ നല്ലതാണ്. എത്ര നേരം അധികം വയ്ക്കാമോ അത്രയും നേരം വയ്ക്കുക. പൊടികള്‍, അതായത് മഞ്ഞള്‍പ്പൊടി, ഉപ്പ്, മല്ലിപ്പൊടി, മുളകുപൊടി എന്നിവയും ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ വേണമെങ്കില്‍ ഇതും ചേര്‍ത്ത് അരച്ചു പിടിപ്പിച്ചു വച്ചാല്‍ സ്വാദും ഗുണവും കൂടും.

അല്‍പം നാരങ്ങാനീരോ തൈരോ

അല്‍പം നാരങ്ങാനീരോ തൈരോ

അല്‍പം നാരങ്ങാനീരോ തൈരോ ചിക്കനില്‍ മസാലയ്‌ക്കൊപ്പം ചേര്‍ക്കുന്നതു ചിക്കന്‍ മൃദുവാകാനും പെട്ടെന്നു തന്നെ മസാല പിടിയ്ക്കാനും സഹായിക്കും. ചിക്കന്‍ മസാല പുരട്ടി അധികസമയം വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതു പുരട്ടി ഫ്രിഡ്ജില്‍ വയ്ക്കകുക. പെട്ടെന്നു പിടിയ്ക്കും. എന്നാല്‍ അധികനേരം വയ്ക്കരുത്. തലേന്നു തന്നെ ഇതെല്ലാം പുരട്ടി പിറ്റേന്നാണ് പാകം ചെയ്യുന്നതെങ്കില്‍ ഫ്രീസറില്‍ വയ്ക്കുക. എന്നാല്‍ വയ്ക്കുന്നതിന് ഏറെ മുന്‍പു തന്നെ പുറത്തെടുത്തു വയ്ക്കണം. അല്ലെങ്കില്‍ വെന്തു കിട്ടാനും ബുദ്ധിമുട്ടാകും, സ്വാദും കുറയും.

ചിക്കന്റെ ഉളുമ്പു മണം പോകാന്‍

ചിക്കന്റെ ഉളുമ്പു മണം പോകാന്‍

ചിക്കന്റെ ഉളുമ്പു മണം പോകാന്‍ ചെറുനാരങ്ങ മുറിച്ച് ഉപ്പില്‍ മുക്കി ഇതു തുടയ്ക്കാം. മൂത്ത കോഴിയെങ്കില്‍ പച്ച പപ്പായ കൂടെയിട്ടു വേവിച്ചാല്‍ പെട്ടെന്നു വേവും. വെന്തു കഴിഞ്ഞാല്‍ ഇതെടുത്തു കളയുക. കുറഞ്ഞ തീയില്‍ വേണം, ഇറച്ചി വേവിയ്ക്കാന്‍. അല്ലെങ്കില്‍ വേവില്ലെന്നു മാത്രമല്ല, സ്വാദും കുറയും. ഇതിനുപയോഗിയ്ക്കുന്ന മസാലപ്പൊടികള്‍ വീട്ടില്‍ തന്നെ വറുത്തു പൊടിച്ചെക്കുന്നതെങ്കില്‍ നല്ല നാടന്‍ രുചി ലഭിയ്ക്കും. വല്ലാതെ പൊടിയ്ക്കാതെ അല്‍പം തരുപ്പായി പൊടിച്ചെടുത്ത് ചിക്കനില്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.

 ചിക്കന്‍ കറിയ്ക്കു തേങ്ങാ

ചിക്കന്‍ കറിയ്ക്കു തേങ്ങാ

ചിക്കന്‍ കറിയ്ക്കു തേങ്ങാ വറുത്തരച്ചു ചേര്‍ത്താല്‍ നല്ല നാടന്‍ രുചിയും നിറവും ലഭിയ്ക്കും. ചാറിന് നല്ല കട്ടിയുണ്ടാകുകയും ചെയ്യും. നാടന്‍ ചിക്കന്‍ കറിയിലെ പ്രധാന ചേരുവയാണ് തേങ്ങ. വറുക്കുന്ന ചിക്കനെങ്കില്‍ അരിപ്പൊടിയും തൈരും കലര്‍ത്തി ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കി വറുക്കാം.

നാടന്‍ രുചി ലഭിയ്ക്കാന്‍

നാടന്‍ രുചി ലഭിയ്ക്കാന്‍

നാടന്‍ രുചി ലഭിയ്ക്കാന്‍ ചിക്കന്‍ വെളിച്ചെണ്ണയില്‍ ഉണ്ടാക്കുക. വെളിച്ചെണ്ണയിലേയ്ക്ക് ആദ്യം കറിവേപ്പിലയിടുന്നത് നല്ല രുചിയ്ക്കും മണത്തിനുമെല്ലാം നല്ലതാണ്.

ചിക്കന്‍ ചെറുകഷ്ണങ്ങളാക്കി

ചിക്കന്‍ ചെറുകഷ്ണങ്ങളാക്കി

ചിക്കന്‍ ചെറുകഷ്ണങ്ങളാക്കി ഉണ്ടാക്കുന്നതു പെട്ടെന്നു വേവാനും മസാല പിടിച്ചു കിട്ടാനുമെല്ലാം സഹായിക്കും. കുക്കറില്‍ വേവിയ്ക്കുന്നിനു പകരം സാധാരണ രീതിയില്‍ വേവിച്ചെടുക്കുന്നതാണ് നല്ലത്. ഇരുമ്പു ചട്ടിയോ മണ്‍ചട്ടിയോ ഇതുണ്ടാക്കാന്‍ നല്ലതാണ്. അത് വാഴയില കൊണ്ട് അടച്ചു വച്ചുണ്ടാക്കുന്നത് കൂടുതല്‍ രുചി നല്‍കും.

ചിക്കന്‍ പാകം ചെയ്യുന്നതില്‍

ചിക്കന്‍ പാകം ചെയ്യുന്നതില്‍

ചിക്കന്‍ പാകം ചെയ്യുന്നതില്‍ കുരുമുളക് അരച്ചു പുരട്ടുന്നത് ഏറെ നല്ലതാണ്. ഏറെ രുചികരമായ നാടന്‍ വിഭവമാണ് ചിക്കന്‍ കുരുമുളകിട്ടത് അതായത് പെപ്പര്‍ ചിക്കന്‍. ചിക്കന്‍ അല്‍പം ഡ്രൈ ആയി തയ്യാറാക്കുന്നതില്‍ സവാളയ്‌ക്കൊപ്പം ചെറിയ ഉള്ളി കൂടി മുറിച്ചിട്ടാല്‍ രുചി നല്ലപോലെ കൂടും. നല്ലൊരു നാടന്‍ രുചി ലഭിയ്ക്കും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

കാര്യം തേങ്ങാപ്പാല്‍ പലരും ഭയത്തോടെയാണ് നോക്കുന്നതെങ്കിലും തേങ്ങാപ്പാല്‍ ചേര്‍ത്തു വറ്റിച്ചു ചിക്കന്‍ തയ്യാറാക്കി നോക്കൂ, പ്രത്യേക രുചി തന്നെ ലഭിയ്ക്കും.

കുരുമുളകും കറിവേപ്പിലയും വെളിച്ചെണ്ണയും തേങ്ങാക്കൊത്തും

കുരുമുളകും കറിവേപ്പിലയും വെളിച്ചെണ്ണയും തേങ്ങാക്കൊത്തും

കുരുമുളകും കറിവേപ്പിലയും വെളിച്ചെണ്ണയും തേങ്ങാക്കൊത്തും തേങ്ങാപ്പാലുമെല്ലാമാണ് നല്ല നാടന്‍ രുചി ലഭിയ്ക്കാന്‍ നല്ലത്. മല്ലിപ്പൊടിയ്ക്കും മുളകുപൊടിയ്ക്കു പകരം മുഴുവന്‍ മല്ലിയും മുഴുവന്‍ ചുവന്ന മുളകും വറുത്ത് ലേശം തരിയോടെ പൊടിച്ച് പുരട്ടി നോക്കൂ. നല്ല രുചിയുണ്ടാകും. ചിക്കന്‍ രുചിയുടെ നാടന്‍ ചേരുവകള്‍ ഇതെല്ലാമാണ്.

കുറുകിയ കോഴിക്കറി

കുറുകിയ കോഴിക്കറി

കുറുകിയ കോഴിക്കറിയ്ക്കാണു രുചി. മസാലക്കൂട്ട് കഷ്ണങ്ങളില്‍ പിടിയ്ക്കാനും ഇതാണു നല്ലത്. അധികം വെള്ളമായാല്‍ രുചി കുറയും. വെന്ത ശേഷം വാങ്ങുന്നതിനു മുന്‍പായി ലേശം മസാലക്കൂട്ട് വിതറിക്കൊടുന്നതും കറിവേപ്പില മുകളില്‍ ഇട്ടു വച്ച് വാഴയില വച്ച് അടച്ചു വയ്ക്കുന്നതും നല്ലതാണ്.

English summary

Simple Tips To Make Chicken Curry Tasty

Simple Tips To Make Chicken Curry Tasty, Read more to know about,
Story first published: Tuesday, November 13, 2018, 14:16 [IST]
X
Desktop Bottom Promotion