For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീഫില്‍ രണ്ട് പച്ചക്കുരുമുളക് ചതച്ചാലുണ്ടല്ലോ,

|

ആഹാരപ്രിയര്‍ക്ക് ഒട്ടും കുറവില്ലാത്ത നാടു തന്നെയാണ് നമ്മുടേത്. രുചിച്ച് മടുത്ത് പഴയ രുചികള്‍ക്ക് പകരം പുതുരുചികള്‍ തേടി എവിടെയെല്ലാം പോകാമോ അവിടെയെല്ലാം പോവുന്നത് പലരുടേയും ഹോബിയാണ്. അമ്മവിളമ്പി തരുന്ന അതേ ഭക്ഷണത്തിന്റെ രുചി എന്തുകൊണ്ട് നിങ്ങള്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ ലഭിക്കുന്നില്ല എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? പലപ്പോഴും അമ്മമാര്‍ ചേര്‍ക്കുന്ന രുചിക്കൂട്ടുകള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമില്ലേ? എന്തൊക്കെയാണ് ഇതെന്ന് അറിയാത്തതാണ് പലപ്പോഴും നിങ്ങളുടെ പാചകം ഫ്‌ളോപ്പ് ആക്കുന്നത്.

<strong>പൂരി അധികം എണ്ണ കുടിക്കാതിരിക്കാന്‍ പൊടിക്കൈ</strong>പൂരി അധികം എണ്ണ കുടിക്കാതിരിക്കാന്‍ പൊടിക്കൈ

പാചകം എളുപ്പമാക്കുന്നതിനും നല്ല കൊതിയൂറുന്ന ഭക്ഷണം തയ്യാറാക്കുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം. പാചകത്തില്‍ അല്‍പം ശ്രദ്ധിച്ച് അല്‍പം സമയം ചിലവഴിച്ചാല്‍ അത് നമുക്ക് പാചകത്തെ എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്തൊക്കെ പൊടിക്കൈകള്‍ ഉണ്ടെന്ന് നോക്കാം. ഇത് നല്ല ആരോഗ്യമുള്ള ഭക്ഷണത്തിനും നല്ല സ്വാദുള്ള ഭക്ഷണത്തിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ടെന്ന് നോക്കാം.

പച്ചക്കുരുമുളകും ബീഫും

പച്ചക്കുരുമുളകും ബീഫും

ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഒരു വിഭാഗം ആളുകള്‍. എത്രയൊക്കെ നിരോധനം ഏര്‍പ്പെടുത്തിയാലും ബീഫ് കഴിക്കുന്നവരുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ബീഫിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് ഇനി ഫ്രൈ ചെയ്യുമ്പോള്‍ അല്‍പം പച്ചക്കുരുമുളക് ചതച്ച് ഉപയോഗിച്ച് നോക്കൂ. ഇത് ബീഫിന്റെ സ്വാദ് വര്‍ദ്ധിപ്പിച്ച് നല്ല മണവും കൂട്ടുന്നു. പച്ചക്കുരുമുളകിന് ബീഫ്‌ഫ്രൈയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.

കറിവേപ്പില കൊണ്ട് മീന്‍

കറിവേപ്പില കൊണ്ട് മീന്‍

മീന്‍ വറുക്കുമ്പോള്‍ എണ്ണയില്‍ അല്‍പം കറിവേപ്പിലയും കൂടി ഇട്ട് മീന്‍ വറുത്ത് നോക്കൂ. ഇത് മീനിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും അടിയില്‍ പിടിക്കാതെ വറുത്ത് കോരുന്നതിനും സഹായിക്കുന്നു. കറിവേപ്പിലക്ക് ഉള്ള ആരോഗ്യ ഗുണങ്ങളും ഇതിലൂടെ മികച്ചതായി ലഭിക്കുന്നു. കറിവേപ്പിലയുടെ സ്വാദും മീനില്‍ ചേരുമ്പോള്‍ അത് മീനിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

സവാള കറി വെക്കുമ്പോള്‍

സവാള കറി വെക്കുമ്പോള്‍

സവാള കറി വെക്കുന്നതിന് വേണ്ടി വഴറ്റുമ്പോള്‍ അല്‍പം ഉപ്പ് വഴറ്റുന്നതോടൊപ്പം ചേര്‍ത്ത് നോക്കൂ. ഇത് ഉള്ളി റോസ്റ്റിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് നല്ലതു പോലെ വഴന്ന് കിട്ടാന്‍ അല്‍പം ഉപ്പ് ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍

മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍

മീന്‍കറിയില്‍ നല്ലതു പോലെ പുളിയും ഉപ്പും മുളകും എല്ലാം പിടിക്കുന്നതിന് വേണ്ടി പുളി വെള്ളത്തില്‍ മുളക് പൊടിയിട്ട് തിളപ്പിച്ച് ആ വെള്ളം കറിയില്‍ ചേര്‍ത്താല്‍ മതി. ഇത് മീന്‍കറിയില്‍ നല്ലതു പോലെ മസാല പിടിക്കാന്‍ സഹായിക്കുന്നു. ഇത് കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

പാവക്ക കറിയുടെ കയ്പ്

പാവക്ക കറിയുടെ കയ്പ്

പാവക്ക പൊതുവേ കയ്പ്പുള്ള ഒരു പച്ചക്കറിയാണ്. എന്നാല്‍ ഇതിന്റെ കയ്പ് കുറക്കുന്നതിന് പാവക്കയില്‍ അല്‍പം മാങ്ങ പൊടിയായി അരിഞ്ഞ് ചേര്‍ത്താല്‍ അത് പാവക്കയുടെ കയ്പ്പ് കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇറച്ചിക്കറിക്ക് സ്വാദ്

ഇറച്ചിക്കറിക്ക് സ്വാദ്

ഇറച്ചിക്കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് നട്‌സ് അരച്ച് കറിയില്‍ ചേര്‍ത്താല്‍ മതി. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇറച്ചി സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നു. നട്‌സ് ധാരാളം അരച്ച് ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുട്ടയില്‍ പാല്‍ ചേര്‍ക്കാം

മുട്ടയില്‍ പാല്‍ ചേര്‍ക്കാം

മുട്ട തയ്യാറാക്കുമ്പോള്‍ അതിന് സ്വാദും മാര്‍ദ്ദവവും ലഭിക്കുന്നതിന് വേണ്ടി അല്‍പം പാല്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് മുട്ടയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിനും ഇത് നല്ലതു പോലെ സഹായിക്കുന്നു.

English summary

easy cooking tips for women

Here are some easy cooking tips for women, read on to know more about it.
Story first published: Wednesday, October 10, 2018, 17:02 [IST]
X
Desktop Bottom Promotion