തേങ്ങ അരച്ച കറി 3ദിവസം വരെ കേടാകില്ല, പൊടിക്കൈ ഇതാ

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് അടുക്കളയിലെ പൊടിക്കൈകള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരത്തിലുള്ള പൊടിക്കൈകള്‍ കൊണ്ടാണ് പാചകം എല്ലാം എളുപ്പമാവുന്നത്. വീട്ടിലെ ചില പൊടിക്കൈകള്‍ അറിഞ്ഞാല്‍ അത് എല്ലാ വിധത്തിലും പാചകം എളുപ്പമാക്കുന്നു. തിരക്ക് പിടിച്ച വേളയില്‍ പലപ്പോഴും പാചകം ആകെ അലങ്കോലമാകുന്നു. എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണുന്നതിനും പാചകം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു അടുക്കളയിലെ പൊടിക്കൈകള്‍.

ഏത് ഇളകാത്ത കറയേയും ഇളക്കും ഉരുളക്കിഴങ്ങ് വിദ്യ

ചോറ് വേവ് കൂടുന്നത്, തേങ്ങ അരച്ച കറികള്‍ ചീത്തയാവുന്നത് എല്ലാം എല്ലാ വീട്ടമ്മമാരേയും അലട്ടുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് സമയവും ഇന്ധന നഷ്ടവും ഇല്ലാതാക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്ന് നോക്കാം. വീട്ടിലെ പൊടിക്കൈകള്‍ എങ്ങനെ പാചകം എളുപ്പമാക്കുന്നു എന്ന് നോക്കാം.

തേങ്ങ അരച്ച കറി ചീത്തയാവാതിരിക്കാന്‍

തേങ്ങ അരച്ച കറി ചീത്തയാവാതിരിക്കാന്‍

തേങ്ങ അരച്ച കറി ചീത്തയാവാതിരിക്കാന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി അടുപ്പില്‍ കറി വെച്ച് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇത് കറി ചീത്തയാവാതിക്കാന്‍ സഹായിക്കുന്നു.

.

പാവക്കയുടെ കയ്പ്പ് കുറക്കാന്‍

പാവക്കയുടെ കയ്പ്പ് കുറക്കാന്‍

പാവക്കയുടെ കയ്പ്പ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചമാങ്ങ. നല്ല പുളിയുള്ള മാങ്ങ കയ്പ്പക്കയില്‍ ചേര്‍ക്കുക. പാവക്കയുടെ കയ്പ്പ് പെട്ടെന്ന് കുറക്കാന്‍ ഇത് സഹായിക്കുന്നു.

മീന്‍ കറിക്ക്

മീന്‍ കറിക്ക്

മീന്‍ കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. മീന്‍ കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ ഉലുവ ചേര്‍ത്താല്‍ അത് മീന്‍ കറി ചീത്തയാവാതിരിക്കുന്നതിനും സഹായിക്കുന്നു.

 വെണ്ടക്കയുടെ വഴുവഴുപ്പ് മാറ്റാന്‍

വെണ്ടക്കയുടെ വഴുവഴുപ്പ് മാറ്റാന്‍

പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് വെണ്ടക്കയിലെ വഴുവഴുപ്പ്. അതിനെ ഇല്ലാതാക്കാന്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്താല്‍ മതി. ഇത് വെണ്ടക്കയുടെ വഴുവഴുപ്പ് മാറ്റുന്നതിന് സഹായിക്കുന്നു.

 ഉണക്കത്തേങ്ങ ഉപയോഗിക്കുമ്പോള്‍

ഉണക്കത്തേങ്ങ ഉപയോഗിക്കുമ്പോള്‍

ഉണക്കത്തേങ്ങ കറിയില്‍ അരക്കുന്നതിനായി ഉപയോഗിക്കുമ്പോള്‍ അല്‍പം തേങ്ങ വെള്ളത്തില്‍ ഇട്ടു വെക്കുക. രണ്ട് മണിക്കൂറിനു ശേഷം ഇത് അരച്ചാല്‍ മതി. സാധാരണ തേങ്ങ പോലെ തന്നെയായിരിക്കും സ്വാദ്.

മീനും മുട്ടയും

മീനും മുട്ടയും

മീന്‍ വറുക്കുമ്പോള്‍ അത് പൊടിഞ്ഞ് പോവാതിരിക്കാന്‍ അല്‍പം മുട്ട അടിച്ചത് മീനിന്റെ മുകളില്‍ ഒഴിക്കാം. ഇത് മീന്‍ പൊടിയാതിരിക്കാന്‍ സഹായിക്കുന്നു.

ഇഡ്ഡലിക്ക് മയം

ഇഡ്ഡലിക്ക് മയം

ഇഡ്ഡലിക്ക് മയ ഇല്ലാത്തത് പല വീട്ടമ്മമാരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇഡ്ഡലിക്ക് മയം വരുത്തുന്നതിന് അല്‍പം അവല്‍ ചേര്‍ത്താല്‍ മതി.

മീന്‍ വിഭവങ്ങള്‍ക്ക്

മീന്‍ വിഭവങ്ങള്‍ക്ക്

മീന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്താല്‍ അത് സ്വാദ് വര്‍ദ്ധിപ്പിക്കുകയും മീനിന്റെ ഉള്‍ഭാഗം വേവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

 മസാലപ്പൊടി കരിയാതിരിക്കാന്‍

മസാലപ്പൊടി കരിയാതിരിക്കാന്‍

മസാലപ്പൊടി കറികളില്‍ ചേര്‍ക്കുന്നതിനായി വറുക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുഴമ്പ് രൂപത്തില്‍ ചേര്‍ത്ത് വറുക്കാനിട്ടാല്‍ ഇത് കുഴഞ്ഞ് പോവാതെ സഹായിക്കുന്നു.

ചീരയുടെ പച്ച നിറത്തിന്

ചീരയുടെ പച്ച നിറത്തിന്

ചീര വേവിച്ച് കഴിഞ്ഞാല്‍ അതിന്റെ നിറം മാറുന്നു. എന്നാല്‍ ചീരയുടെ നിറം മാറാതിരിക്കാന്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് പച്ച നിറത്തില്‍ തന്നെ ചീര ഇരിക്കാന്‍ സഹായിക്കുന്നു.

English summary

cooking tips and ideas for healthy and tasty food

top cooking tips and ideas for healthy and tasty food read on to know more about it.
Story first published: Saturday, March 17, 2018, 19:30 [IST]