തേനിന്റെ ഈ ഉപയോഗങ്ങള്‍ ഒരിക്കലും മറക്കരുത്

Posted By:
Subscribe to Boldsky

തേന്‍ ആരോഗ്യസൗന്ദര്യസംരക്ഷണത്തിന്റെ താക്കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും തേനിന്റെ യഥാര്‍ത്ഥ ഉപയോഗങ്ങള്‍ പലര്‍ക്കും അറിയില്ല.വര്‍ഷങ്ങളായി നമ്മുടെയെല്ലാം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കുന്നുണ്ട്. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് തേന്‍.

ചോറ് വേവ് കൂടിയാല്‍ അല്‍പം നാരങ്ങ നീര്

ഒറ്റമൂലി എന്നതിലുപരി പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തേനിന് കഴിയും. ഒരു വയസ്സായ കുട്ടികള്‍ മുതല്‍ പ്രായഭേദമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഉപയോഗം നമുക്കുണ്ട് എന്ന് നോക്കാം.

 മുറിവിന് പരിഹാരം

മുറിവിന് പരിഹാരം

മുറിവിന് പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കാം. മുറിവുണ്ടായാല്‍ ആന്റിസെപ്റ്റിക് ക്രീം ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ ഉപയോഗിച്ച് നോക്കൂ. മുറിവ് ഉടന്‍ തന്നെ കരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചെറിയ പൊള്ളലുകള്‍

ചെറിയ പൊള്ളലുകള്‍

പൊള്ളലേല്‍ക്കുമ്പോള്‍ അതിന് ഏറ്റവും നല്ല പരിഹാരമാണ് തേന്‍. തേന്‍ ഉപയോഗിച്ച് പലപ്പോഴും പൊള്ളലിന്റെ കാഠിന്യം കുറക്കാനും പൊള്ളലിന് പരിഹാരം കാണാനും കഴിയുന്നു.

ഹാങ് ഓവര്‍ മാറ്റാന്‍

ഹാങ് ഓവര്‍ മാറ്റാന്‍

മദ്യപിച്ചതിന്റെ ഹാങ് ഓവര്‍ മാറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് തേന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പം തേന്‍ വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി. അത് ഹാങ് ഓവര്‍ മാറ്റുന്നു.

പ്രാണികളെ തുരത്താന്‍

പ്രാണികളെ തുരത്താന്‍

പ്രാണികളെ തുരത്താന്‍ അല്‍പം തേന്‍ വിനീഗറിലോ വെള്ളത്തിലോ കലര്‍ത്തി വെക്കുക. പ്രാണികള്‍ തേനില്‍ ആകൃഷ്ടരായി പെട്ടെന്ന് തന്നെ വെള്ളത്തില്‍ വീഴും.

മുട്ടിന്റെ വരള്‍ച്ച മാറ്റാന്‍

മുട്ടിന്റെ വരള്‍ച്ച മാറ്റാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ പട്ടികയില്‍ എന്നും മുന്നില്‍ ഇടം പിടിക്കുന്ന ഒന്നാണ് തേന്‍. മുട്ടില്‍ അല്‍പം തേന്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് മുട്ട് വരണ്ടതാവാതെ സംരക്ഷിക്കുന്നു.

പഴങ്ങളില്‍ ചേര്‍ക്കാം

പഴങ്ങളില്‍ ചേര്‍ക്കാം

പഴങ്ങള്‍ ചീത്തയാവാതെ ദിവസങ്ങളോളം ഇരിക്കണമെങ്കില്‍ അല്‍പം തേന്‍ പുരട്ടി വെച്ചാല്‍ മതി. പ്രത്യേകിച്ച് മുറിച്ച പഴങ്ങള്‍. ഇത് പഴങ്ങള്‍ ചീത്തയാവാതെ സംരക്ഷിക്കും.

English summary

Surprising and Unbelievable Uses of Honey

The health and healing benefits of honey are endless. In fact, you will be surprised to learn about the amazing uses of honey.
Story first published: Monday, July 24, 2017, 17:10 [IST]
Subscribe Newsletter