ഇറച്ചി ചൂടുവെള്ളത്തിലിട്ട് വെക്കണം, കാരണം

Posted By:
Subscribe to Boldsky

പാചകം എളുപ്പമാക്കാന്‍ വഴികള്‍ തേടുന്നവരാണ് നമ്മുടെ വീട്ടമ്മമാര്‍. എന്നാല്‍ ആരോഗ്യവും എളുപ്പമുള്ളതുമായ വഴികള്‍ അത്യാവശ്യമായി ഉപയോഗിക്കേണ്ടതാണ്. പലപ്പോഴും രഹസ്യപ്പൊടികൈകളാണ് പാചകത്തിന്റെ രഹസ്യം.

എന്തൊക്കെ പൊടിക്കൈകളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ഇത്തരം പൊടിക്കൈകളാണ് പാചകത്തെ പൂര്‍ണതയില്‍ എത്തിക്കുന്നത്. ആരോഗ്യകരമായ പാചകത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 നോണ്‍വെജിലെ കുരുമുളക്

നോണ്‍വെജിലെ കുരുമുളക്

നോണ്‍വെജില്‍ കുരുമുളക് ചേര്‍ക്കുന്നത് സ്ഥിരമാക്കി നോക്കൂ. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാം. മാത്രമല്ല കറിക്ക് രുചി വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു.

 ചെറുപയര്‍ മുളപ്പിച്ചത്

ചെറുപയര്‍ മുളപ്പിച്ചത്

ചെറുപയര്‍, മുതിര തുടങ്ങിയവയെല്ലാം മുളപ്പിച്ച് മാത്രം ഉപയോഗിക്കാം. എന്നാല്‍ മാത്രമേ ആരോഗ്യം ലഭിക്കുകയുള്ളൂ. അതിലുപരി പെട്ടെന്ന് വേവിക്കാനും മുളപ്പിച്ചവ തന്നെയാണ് എന്തുകൊണ്ടും നല്ലത്.

 പച്ചക്കറി വേവിക്കുമ്പോള്‍

പച്ചക്കറി വേവിക്കുമ്പോള്‍

പച്ചക്കറികള്‍ വേവിക്കുമ്പോള്‍ അത് ഒരിക്കലും തുറന്ന് വെച്ച് വേവിക്കരുത്. ഇത് പച്ചക്കറിയുടെ ഗുണം ഇല്ലാതാക്കുന്നു.

സവാളയും ഉപ്പും

സവാളയും ഉപ്പും

സവാള വഴറ്റുമ്പോള്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ഇത് സവാള പെട്ടെന്ന് വഴണ്ട് വരാന്‍ സഹായിക്കും.

 വെളുത്തുള്ളി ചേര്‍ക്കാം

വെളുത്തുള്ളി ചേര്‍ക്കാം

കറിയില്‍ വെളുത്തുള്ളി ചേര്‍ക്കുമ്പോള്‍ അല്‍പം കൂടുതല്‍ ചേര്‍ക്കാം. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കും.

 മാംസത്തിലെ കൊഴുപ്പ്

മാംസത്തിലെ കൊഴുപ്പ്

മാംസം തയ്യാറാക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തിലിട്ട് വെക്കാം. ഇത് മാംസത്തിലുള്ള കൊഴുപ്പ് മുഴുവന്‍ ഇല്ലാതാവാന്‍ സഹായിക്കുന്നു.

 ഇറച്ചിയില്‍ പപ്പായ

ഇറച്ചിയില്‍ പപ്പായ

ഇറച്ചി തയ്യാറാക്കുമ്പോള്‍ ഒരു കഷ്ണം പപ്പായ ചേര്‍ക്കാം. ഇത് ഇറച്ചി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.

English summary

Healthy Kitchen Tips That Make It Easier To Eat Healthy

Healthy Kitchen Tips That Make It Easier To Eat Healthy read on..