ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ റവയിലല്‍പം എണ്ണ

Posted By:
Subscribe to Boldsky

അടുക്കളയില്‍ കയറുമ്പോള്‍ വീട്ടമ്മമാര്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകളാണ് അടുക്കള ജോലി പ്രയാസമേറിയതാക്കുന്നത്. എന്നാല്‍ ഇനി വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍ ഉണ്ട്. നിത്യ ജീവിതത്തില്‍ ഏറെ പ്രയോജനകരമാകുന്ന ചില അടുക്കള നുറുങ്ങുകള്‍ ഉണ്ട്.

കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ പൊടിക്കൈ

ഇത് ഭക്ഷണം വളരെ രുചികരമായി തയ്യാറാക്കാനും വളരെ എളുപ്പത്തില്‍ തയ്യാറാക്കാനും സഹായിക്കുന്നു. എന്തൊക്കെ പൊടിക്കൈകള്‍ കൊണ്ടാണ് പാചകം എളുപ്പമാക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം. ചില അടുക്കളപ്പൊടികൈകള്‍ നോക്കാം.

 ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഉണ്ടാക്കിയാല്‍ മതി. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കുന്നു.

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ചിരകുമ്പോള്‍ കഷ്ണം വീഴാതെ പൊടിയായി ചിരകാന്‍ തേങ്ങ ചിരവുന്നതിന് അല്‍പസമയം മുന്‍പ് ഫ്രീസറില്‍ വെച്ചാല്‍ മതി.

 പാല് ഉറയൊഴിക്കാന്‍

പാല് ഉറയൊഴിക്കാന്‍

പാല്‍ ഉറയൊഴിക്കാന്‍ മോരില്ലെങ്കില്‍ വിഷമിക്കേണ്ട. നാലോ അഞ്ചോ പച്ചമുളക് ഞെട്ട് ഇട്ടു വെച്ചാല്‍ മതി. ഇത് പാല്‍ ഉറയൊഴിക്കാന്‍ സഹായിക്കും.

 പൂരി ഉണ്ടാക്കുമ്പോള്‍

പൂരി ഉണ്ടാക്കുമ്പോള്‍

മൃദുവായ പൂരി ഉണ്ടാക്കാന്‍ നൂറ് ഗ്രാം ഗോതമ്പ് പൊടിയില്‍ ഒരു ടീസ്പൂണ്‍ സേമിയ ചേര്‍ത്താല്‍ മതി. ഇത് പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍ സഹായിക്കും.

മുട്ട പുഴുങ്ങുമ്പോള്‍

മുട്ട പുഴുങ്ങുമ്പോള്‍

മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയാല്‍ ഇത് തോട് മുഴുവനായി ഇളകി വരാന്‍ സഹായിക്കും.

 ചെറുപയറും ദഹന പ്രശ്‌നവും

ചെറുപയറും ദഹന പ്രശ്‌നവും

ചെറുപയറും മറ്റ് പയറു വര്‍ഗ്ഗങ്ങളും കഴിച്ചാല്‍ പലരിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ പയര്‍ വേവിക്കാന്‍ വെക്കുമ്പോള്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്ത് വേവിച്ചാല്‍ മതി.

 വെളുത്തുള്ളി തോല്‍ കളയാന്‍

വെളുത്തുള്ളി തോല്‍ കളയാന്‍

വെളുത്തുള്ളി തോല്‍ കളയുന്നതിനായി അല്‍പം എണ്ണ പുരട്ടി 10 മിനിട്ട് വെയിലത്ത് വെച്ചാല്‍ മതി. ഇത് എളുപ്പത്തില്‍ തൊലി പോവാന്‍ സഹായിക്കും.

 അച്ചാര്‍ കേടാകാതിരിക്കാന്‍

അച്ചാര്‍ കേടാകാതിരിക്കാന്‍

ഉപ്പിലിട്ട അച്ചാറിനു മുകളില്‍ പൂപ്പല്‍ ബാധ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അച്ചാറിനു മുകളില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ മതി.

ഈന്തപ്പഴം സൂക്ഷിക്കാന്‍

ഈന്തപ്പഴം സൂക്ഷിക്കാന്‍

ഈന്തപ്പഴം കേടുകൂടാതിരിക്കാന്‍ പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. ഇത് ഈന്തപ്പഴം കൂടുതല്‍ കാലം കേടാവാതിരിക്കാന്‍ സഹായിക്കും.

ചെറുനാരങ്ങ നീര് മുഴുവന്‍ കിട്ടാന്‍

ചെറുനാരങ്ങ നീര് മുഴുവന്‍ കിട്ടാന്‍

ചെറുനാരങ്ങ ഉണങ്ങിയാലും നീര് മുഴുവന്‍ ലഭിക്കാന്‍ പത്ത് മിനിട്ട് ചെറു ചൂടുവെള്ളത്തില്‍ ഇട്ട ശേഷം പിഴിഞ്ഞെടുക്കാം. ഇത് മുഴുവന്‍ നീരും വരാന്‍ സഹായിക്കുന്നു.

 തൈര് പുളി കൂടാതിരിക്കാന്‍

തൈര് പുളി കൂടാതിരിക്കാന്‍

തൈരിന് പുളി കൂടി എന്നത് പലരും പറയുന്ന പരാതിയാണ്. എന്നാല്‍ തൈരിന് പുളി കൂടാതിരിക്കാനായി ഒരു കഷ്ണം തേങ്ങ അതിലിട്ട് വെച്ചാല്‍ മതി. ഇത് തൈര് പുളിക്കാതിരിക്കാന്‍ സഹായിക്കും.

മീന്‍ മണം മാറാന്‍

മീന്‍ മണം മാറാന്‍

മീന്‍ വറുത്താല്‍ അതിന്റെ മണം പലപ്പോഴും അടുക്കളയിലും പരിസരത്തുമായി നില്‍ക്കും. എന്നാല്‍ മീന്‍മണം മാറാന്‍ വേണ്ടി നാരങ്ങ നീര് ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടു വെച്ചതിനു ശേഷം മീന്‍ വറുത്താല്‍ മതി. ഇത് മീന്‍ വറുക്കുന്ന മണം ഇല്ലാതാക്കുന്നു.

 ഉരുളക്കിഴങ്ങിന് സ്വാദ് കൂടാന്‍

ഉരുളക്കിഴങ്ങിന് സ്വാദ് കൂടാന്‍

ഉരുളക്കിഴങ്ങിന് സ്വാദ് കൂടാന്‍ അരിഞ്ഞതിനു ശേഷം വെള്ളത്തില്‍ അല്‍പസമയം ഇട്ട് വെക്കാം. ഇതിനു ശേഷം വറുത്താല്‍ മതി. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

English summary

Crazy Kitchen Tricks That Speed Up Your Cooking

Crazy Kitchen Tricks That Speed Up Your Cooking read on....
Story first published: Tuesday, August 22, 2017, 16:53 [IST]
Subscribe Newsletter