മീനില്‍ മസാല പുരട്ടുമ്പോള്‍ അല്‍പം നാരങ്ങ നീര്

Posted By:
Subscribe to Boldsky

ആരോഗ്യവും സ്വാദും ഉള്ള ഭക്ഷണം കഴിക്കുക എന്നത് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും തിരക്കും ജോലിയും മടിയും എല്ലാം കാരണം പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ പാചകം നടക്കണം എന്നില്ല. എന്നാല്‍ പാചകം എന്നു പറയുന്നത് ഒരിക്കലും ബുദ്ധിമുട്ടേറിയ ഒന്നല്ല. ഏറ്റവും എളുപ്പത്തില്‍ ആസ്വദിച്ച് ചെയ്യാവുന്ന ഒന്നാണ് പാചകം. ഇന്നത്തെ തിരക്കിനിടയിലും വളരെ എളുപ്പത്തില്‍ തന്നെ പാചകം ചെയ്യാവുന്നതാണ്.

എന്നാല്‍ പാചകം എളുപ്പത്തില്‍ ആക്കാനും രുചികരമാക്കാനും ചില പൊടിക്കൈകള്‍ ഉണ്ട്. ഇത്തരം പൊടിക്കൈകളിലൂടെ നമുക്ക് പാചകത്തെ വളരെ രസകരവും എളുപ്പമുള്ളതുമാക്കി മാറ്റാവുന്നതാണ്. ഇത്തരം പൊടിക്കൈകള്‍ ചെയ്യുമ്പോള്‍ അത് മറ്റുള്ള വീട്ടമ്മമാര്‍ക്കു കൂടി പറഞ്ഞ് കൊടുക്കണം. രുചിയുള്ള ഭക്ഷണം കഴിക്കുക എന്നത് ഏതൊരാളിന്റേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും രുചിയുള്ള ഭക്ഷണത്തേക്കാളേറെ അത് സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാക്കി ആരോഗ്യകരമായ രീതിയില്‍ കഴിക്കുക എന്നതാണ് ഏറെ സന്തോഷം തരുന്ന ഒരു കാര്യം.

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍ ഉണക്കല്ലരി

പല തരത്തിലാണ് പാചകം നമ്മളില്‍ പലരേയും ബുദ്ധിമുട്ടിലാക്കുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും ബുദ്ധിമുട്ടെല്ലാം പരിഹരിച്ച് പാചകം രസകരവും രുചികരവും ആക്കാനും സഹായിക്കുന്ന ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ നോക്കാം. ഇത് സ്ഥിരമാക്കിയാല്‍ പിന്നെ പാചകത്തിന്റെ കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല. എന്തൊക്കെയാണവ എന്ന് നോക്കാം.

 മീന്‍ പൊടിയാതെ വറുക്കാന്‍

മീന്‍ പൊടിയാതെ വറുക്കാന്‍

മീന്‍ വറുക്കുമ്പോള്‍ എല്ലാ വീട്ടമ്മമാരുടേയും പരാതിയാണ് ഇത്. എന്നാല്‍ ഇനി മീന്‍ പൊടിയാതിരിക്കാനും മസാല പിടിക്കുന്നതിനും മീനില്‍ മസാല പുരട്ടുമ്പോള്‍ അല്‍പം നാരങ്ങ നീര് കൂടി പുരട്ടി വെക്കാം. ഇത് മീനിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മീന്‍ വറുക്കുന്ന എണ്ണയില്‍ അല്‍പം മൈദ ചേര്‍ത്താലും മീന്‍ പൊടിയാതെ വറുത്തെടുക്കാവുന്നതാണ്.

 ചായക്ക് രുചി കൂട്ടാന്‍

ചായക്ക് രുചി കൂട്ടാന്‍

ചായക്ക് രുചി കൂട്ടാന്‍ ചായപ്പൊടി വെയിലത്ത് വെച്ച് അല്‍പം ഉണക്കിയ ശേഷം ഉപയോഗിച്ച് നോക്കൂ. ഇത് ചായക്ക് സ്വാദും ഗുണവും വര്‍ദ്ധിപ്പിക്കുന്നു.

 ചോറ് കട്ടകെട്ടാതിരിക്കാന്‍

ചോറ് കട്ടകെട്ടാതിരിക്കാന്‍

ചോറ് വാര്‍ത്ത് കഴിഞ്ഞ് അല്‍പം കഴിഞ്ഞാല്‍ കട്ടകെട്ടിയതായി പല വീട്ടമ്മമാര്‍ക്കും പരാതിയുണ്ടാവും. എന്നാല്‍ ചോറ് കട്ടകെട്ടാതിരിക്കാന്‍ അരി വേവിക്കുന്നതിനു മുന്‍പായി അല്‍പം നേരം ചൂടുവെള്ളത്തില്‍ ഇട്ട് വെക്കാവുന്നതാണ്. ഇത് അരിക്ക് വേവ് കൂടുതലാകാതിരിക്കാനും ചോറ് കട്ടകെട്ടാതിരിക്കാനും സഹായിക്കുന്നു.

 മീന്‍ കറിക്ക് സ്വാദ് കൂടാന്‍

മീന്‍ കറിക്ക് സ്വാദ് കൂടാന്‍

പലരും മീന്‍ കറിയില്‍ മല്ലിപ്പൊടി ചേര്‍ക്കുന്നവരുണ്ട്. എന്നാല്‍ ഒരിക്കലും മീന്‍ കറിയില്‍ മല്ലിപ്പൊടി ചേര്‍ക്കരുത് മാത്രമല്ല വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളി ചേര്‍ത്ത് നോക്കൂ. ഇത് മീന്‍ കറിക്ക് സ്വാദും നല്‍കും കേടാകാതെ രണ്ടോ മൂന്നോ ദിവസം ഇരിക്കുകയും ചെയ്യുന്നു.

വാഴപ്പിണ്ടി ഉപ്പേരിയാക്കുമ്പോള്‍

വാഴപ്പിണ്ടി ഉപ്പേരിയാക്കുമ്പോള്‍

നാടന്‍ ഭക്ഷണ രീതി ഇഷ്ടപ്പെടുന്നവരുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി പക്ഷേ അരിഞ്ഞ് വെച്ചാല്‍ കറുത്ത് പോകുന്നു. എന്നാല്‍ ഇത് കറുത്ത് പോവാതെ ഫ്രഷ് ആയി ഇരിക്കുന്നതിന് മോരില്‍ ഇട്ട് വെച്ചിരുന്നാല്‍ മതി.

 ചിക്കന്‍ ഫ്രൈക്ക് രുചി

ചിക്കന്‍ ഫ്രൈക്ക് രുചി

ചിക്കന്‍ ഫ്രൈ ചെയ്യുമ്പോള്‍ വായില്‍ കപ്പലോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കുമ്പോള്‍ അതില്‍ അല്‍പം വെണ്ണ പഞ്ചസാരയിട്ട് ഇറച്ചിയില്‍ പുരട്ടി വെക്കാം. ഇത് ഇറച്ചിക്ക് നല്ല മൊരുമൊരുപ്പും രുചിയും നിറവും വര്‍ദ്ധിപ്പിക്കുന്നു.

മോരു കറി ഉണ്ടാക്കുമ്പോള്‍

മോരു കറി ഉണ്ടാക്കുമ്പോള്‍

മോരു കറി മാത്രമല്ല തൈര് ചേര്‍ത്ത് കറിയുണ്ടാക്കുമ്പോള്‍ തൈര് പിരിഞ്ഞ് പോവാതിരിക്കാന്‍ കറി തയ്യാറാക്കി തണുത്തതിനു ശേഷം മാത്രം തൈര് ചേര്‍ക്കാവുന്നതാണ്. ഇല്ലെങ്കില്‍തൈര് പിരിഞ്ഞ് പോവുന്നു.

ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍

ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍

ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍ അല്‍പം വിനാഗിരി ചേര്‍ത്ത് വേവിച്ച് നോക്കൂ. ഇത് ഉരുളക്കിഴങ്ങ് നല്ലതു പോലെ വേവുന്നതിന് സഹായിക്കുന്നു. മാത്രമല്ല രുചിയും വര്‍ദ്ധിക്കുന്നു.

 പഞ്ചസാര പാനി തയ്യാറാക്കുമ്പോള്‍

പഞ്ചസാര പാനി തയ്യാറാക്കുമ്പോള്‍

പഞ്ചസാര പാനി തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കാം. ഇത് പാനി കട്ടിയാവാതെ സഹായിക്കുന്നു. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കിത് ഉപയോഗിക്കാവുന്നതാണ്.

ചീര വേവിക്കുമ്പോള്‍

ചീര വേവിക്കുമ്പോള്‍

ചീര വേവിക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ നിറം മാറി വാടിപ്പോവുന്നു. എന്നാല്‍ ഇനി ചീര വേവിക്കുമ്പോള്‍ ആ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ക്കുക. ഇങ്ങനെയെങ്കില്‍ അത് ചീരയുടെ നിറം മാറാതിരിക്കാന്‍ സഹായിക്കുന്നു.

മുട്ട പൊരിക്കുമ്പോള്‍

മുട്ട പൊരിക്കുമ്പോള്‍

മുട്ട പൊരിക്കുമ്പോള്‍ അത് പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അല്‍പം വിനീഗിരി പാനില്‍ പുരട്ടുക. ഇത് മുട്ട പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു.

English summary

cooking Tips Every Beginner Should Know

Check these various healthy cooking tips and tricks read on
Story first published: Monday, November 20, 2017, 16:00 [IST]
Subscribe Newsletter