For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷൂവിന്റെ ദുര്‍ഗന്ധമകറ്റാന്‍ പാടുപെടുന്നോ?

|

ഷൂവിന്റെ ദുര്‍ഗന്ധം നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അസഹനീയമായി തോന്നിയിട്ടുണ്ടോ? ദുര്‍ഗന്ധം വമിക്കുന്ന ഷൂ പലപ്പോഴും പണി തരുന്ന കാര്യത്തില്‍ മുന്‍പിലായിരിക്കും. ഒരു ഫങ്ഷന് എത്തിച്ചേര്‍ന്നാല്‍ ആള്‍ക്കാര്‍ക്കിടയില്‍ പലപ്പോഴും നമ്മളെ നാണം കെടുത്താന്‍ ഇത്തരത്തിലുള്ള പാദരക്ഷകള്‍ കാരണമായിട്ടുണ്ടാകും. ഇവയെക്കൊണ്ടുള്ള അപ്രതീക്ഷിത ഉപയോഗം

ആനവില കൊടുത്തു വാങ്ങിയ ഷൂവിന്റെ അവസ്ഥ ഇതാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം എത്രയെന്ന് നിങ്ങള്‍ക്കൂഹിക്കാവുന്നതേ ഉള്ളൂ. എന്തായാലും പലപ്പോഴും ദുര്‍ഗന്ധമുള്ള ഷൂ ഉപേക്ഷിക്കാന്‍ വരെ നിങ്ങള്‍ തയ്യാറായെന്നു വരും. എന്നാല്‍ ഷൂവിന്റെ ദുര്‍ഗന്ധം അകറ്റാന്‍ ചില സൂത്രങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരിയായ ഷൂ തിരഞ്ഞെടുക്കുക

ശരിയായ ഷൂ തിരഞ്ഞെടുക്കുക

നിങ്ങള്‍ക്കു ചേരുന്ന ഷൂ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന അസഹനീയത തന്നെ പലപ്പോഴും നെഗറ്രീവ് ഫലം നല്‍കും.

ഷൂവിനുള്ളില്‍ ആവശ്യത്തിന് സ്‌പേസ്

ഷൂവിനുള്ളില്‍ ആവശ്യത്തിന് സ്‌പേസ്

ഷൂവിനുള്ളില്‍ വായുപ്രവാഹത്തിനുള്ള സ്ഥലം ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ കാലില്‍ പൊടിയുന്ന വിയര്‍പ്പ് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

ഉപയോഗിക്കാത്തപ്പോള്‍ വെയില്‍ കൊള്ളിക്കുക

ഉപയോഗിക്കാത്തപ്പോള്‍ വെയില്‍ കൊള്ളിക്കുക

ഷൂ ഉപയോഗിക്കാതിരിക്കുന്ന സമയത്ത് അല്‍പം വെയില്‍ കൊള്ളിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഷൂവിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാവാന്‍ സഹായിക്കും.

 വൃത്തി പ്രധാനം

വൃത്തി പ്രധാനം

ദുര്‍ഗന്ധമുണ്ടാവുന്നു എന്ന് പറഞ്ഞ് ഷൂവിനെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. നമ്മുടെ വ്യക്തിശുചിത്വവും ഇതിന് പ്രധാനമാണ്. കാലിന്റെ വൃത്തിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

കാലിലും സ്‌പ്രേ

കാലിലും സ്‌പ്രേ

കാല്‍ വൃത്തിയായി ഇരിയ്ക്കാനും ദുര്‍ഗന്ധം ഇല്ലാതിരിക്കാനും സ്‌പ്രേ ഉപയോഗിക്കുന്നത് നന്നായിരിക്കും. കാലില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള സ്‌പ്രേ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ബേബി പൗഡര്‍

ബേബി പൗഡര്‍

ബേബി പൗഡര്‍ കാലില്‍ ഇടുന്നതും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. കാലില്‍ മാത്രമല്ല ഷൂവില്‍ ഇടുന്നതും നല്ലതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ രാവിലെ ഷൂവിനകത്ത് ഇട്ടുവെയ്ക്കുക. വൈകുന്നേരമാവുമ്പോഴേക്കും ദുര്‍ഗന്ധം പമ്പ കടക്കും.

ഷൂ തണുപ്പിക്കുക

ഷൂ തണുപ്പിക്കുക

ഷൂ പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിനുള്ളില്‍ തണുപ്പിക്കാന്‍ വെയ്ക്കുക. ഇതും ഷൂവിന്റെ ദുര്‍ഗന്ധം ഇല്ലാതാവാനുള്ള ഏറ്റവും നല്ല വഴിയാണ്.

സോക്‌സ് ഉപയോഗിക്കുക

സോക്‌സ് ഉപയോഗിക്കുക

ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴായാലും സോക്‌സ് ഉപയോഗിക്കുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

English summary

How to Keep Your Shoes from Stinking

How to Keep Your Shoes from Stinking. Are you bothered by the subtle but growing smell coming from your shoes and feet?
Story first published: Saturday, February 13, 2016, 13:35 [IST]
X
Desktop Bottom Promotion