ചില ഗ്ലിസറീന്‍ ഉപയോഗങ്ങള്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിനുപയോഗിയ്‌ക്കുന്ന ഒന്നാണ്‌ ഗ്ലിസറിന്‍. കൊഴുപ്പുള്ള ഈ ദ്രാവകം ചര്‍മത്തിന്‌ മൃദുത്വവും മിനുസവും നല്‍കും. ചര്‍മത്തിലെ മൊരി പോലുള്ള പ്രശ്‌നങ്ങളകറ്റും.

ഗ്ലിസറിന്‌ വീടിനുള്ളില്‍ വേറെയും ഉപയോഗങ്ങളുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

വാതിലുകടയുമ്പോഴുള്ള കരകര ശബ്ദം ഒഴിവാക്കാന്‍ ഗ്ലിസറിന്‍ ഏറെ നല്ലതാണ്‌. ഇത്‌ വാതിലുകളുടെ പിടികള്‍ നന്നായി പ്രവര്‍ത്തിയ്‌ക്കാനും സഹായിക്കും.

Glycerine

ലോക്കുകള്‍ അല്‍പകാലം ഉപയോഗിയ്‌ക്കാതിരുന്നാല്‍ ഇവ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്‌ക്കില്ല. ഇതിനുള്ളൊരു പരിഹാരം കൂടിയാണ്‌ ഗ്ലിസറിന്‍. ഇതൊഴിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും.

ഫ്‌ളവര്‍വേസിലെ വെള്ളത്തില്‍ അല്‍പം ഗ്ലിസറിന്‍ ചേര്‍ത്ത്‌ പൂക്കളിട്ടു വച്ചാല്‍ പൂക്കള്‍ വാടാതെ ഏറെക്കാലം നില നില്‍ക്കും.

സ്ലൈഡിംഗ്‌ ജനലുകള്‍ വേണ്ട രീതിയില്‍ നീങ്ങാതിരുന്നാല്‍ അല്‍പം ഗ്ലിസറിന്‍ ഒഴിച്ചാല്‍ മതിയാകും. സ്ലൈഡിംഗ്‌ വിടവുകളിലെ അഴുക്കു വൃത്തിയാക്കാനും ഗ്ലിസറിന്‍ മതി.

കുട്ടികള്‍ കളിയ്‌ക്കാനുപയോഗിയ്‌ക്കുന്ന ബബിളുകള്‍ ഉണ്ടാക്കാനും ഗ്ലിസറിന്‍ സഹായിക്കും.

English summary

Uses Of Glycerine At Home

Knowing about the following uses of glycerin will help you become more accomplished as a homemaker.
Story first published: Thursday, July 31, 2014, 18:29 [IST]