For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ട്ടനുകള്‍ എളുപ്പം വൃത്തിയാക്കാം.

|

കര്‍ട്ടനുകള്‍ വീടിനും ജനലുകള്‍ക്കും വാതിലുകള്‍ക്കുമെല്ലാം ഭംഗി നല്‍കുന്നവയാണ്‌. മാത്രമല്ല, സ്വകാര്യത നല്‍കാനുള്ള ഒരു പ്രധാന വഴി കൂടിയാണ്‌ കര്‍ട്ടനുകള്‍.

കര്‍ട്ടനുകള്‍ ഭംഗിയുളളതു മാത്രമല്ലാ, വൃത്തിയായിരിക്കുകയും ചെയ്യണം. എന്നാല്‍ ഇവ വൃത്തിയാക്കി വയ്‌ക്കാന്‍ അത്ര എളുപ്പമല്ല. പൊടി പിടിയ്‌ക്കാനും ചെളിയാകാനും മറ്റും സാധ്യത കൂടുതലാണെന്നതു തന്നെ കാരണം.

കര്‍ട്ടനുകള്‍ വൃത്തിയാക്കാന്‍ ചില എളുപ്പവഴികളുണ്ട്, കഴുകുന്നതിന് മുന്‍പ് ക്രിക്കറ്റ് ബാറ്റു കൊണ്ടോ മറ്റോ തട്ടിയാല്‍ കുറേ പൊടി പോകും. ഇതിനു ശേഷം ഇത് വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിനു ശേഷമേ കഴുകാവൂ.

ഏതുതരം തുണികൊണ്ടാണ് എന്നതിനെ ആശ്രയിച്ചാണ് ഇത് ഡ്രൈക്ലീന്‍ ചെയ്യണോ അതോ കഴുകണോ എന്നു തീരുമാനിക്കണ്ടത്. ഇവയുടെ പാക്കറ്റില്‍ തന്നെ ഇതു സംബന്ധിച്ച നിര്‍ദേശമുണ്ടായിരിക്കും. കൂടുതല്‍ അഴുക്കുണ്ടെങ്കില്‍ ഇവ ചൂടുവെള്ളത്തില്‍ സോപ്പുകലക്കി വച്ച് അല്‍പസമയത്തിനും ശേഷം കഴുകാം.

ഫാബ്രിക് കണ്ടീഷണര്‍ ചേര്‍ക്കുന്നത് വിരികള്‍ക്ക് സുഗന്ധവും നല്‍കും. കറകളുണ്ടെങ്കില്‍ ഒരു വൃത്തിയുള്ള തുണിയില്‍ സോപ്പിട്ട് ഈ ഭാഗത്ത് അമര്‍ത്തി ഉരക്കുക. ചെറുനാരങ്ങയുടെ തോടും കറ കളയാന്‍ സഹായിക്കും.

Curtain

കര്‍ട്ടനുകള്‍ നല്ല സൂര്യപ്രകാശത്തില്‍ ഉണക്കണം. ഉണങ്ങിക്കഴിയുന്നതിന് മുന്‍പ് മടക്കി വക്കരുത്. ഇത് ദുര്‍ഗന്ധമുണ്ടാക്കും. നന്നായി ഉണങ്ങിയ ശേഷം ഇസ്തിരിയിട്ട് വിരികള്‍ ജനാലയില്‍ തിരികെയിടാം.

English summary

Tips To Clean Curtains

Here are some tips to clean curtains easily. Try these methods,
Story first published: Saturday, November 8, 2014, 16:59 [IST]
X
Desktop Bottom Promotion