For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളര്‍ത്ത് നായക്ക് മുറിവേറ്റാല്‍..

By Viji Joseph
|

വളര്‍ത്ത് മൃഗങ്ങളില്‍ ഏറ്റവും സ്നേഹമുള്ളവയാണ് നായകള്‍. അവ അത്ര പ്രിയപ്പെട്ടവയല്ലെങ്കില്‍ പോലും ചിലപ്പോഴൊക്കെ വളരെ സൗഹൃദം പ്രകടമാക്കും. സത്യസന്ധരും, സഹായ മനസ്ഥിതി ഉള്ളവരും, നേരം പോക്കിന് സഹായിക്കുന്നവയുമാണ് നായകള്‍. എന്നാല്‍ നായകള്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യതയും കൂടുതലാണ്. മുറിവേറ്റാല്‍ തന്നെ അവയെ ശുശ്രൂഷിക്കുക എളുപ്പമുള്ള കാര്യമല്ല.

നായവളര്‍ത്തുമ്പോള്‍ അറിയാന്‍നായവളര്‍ത്തുമ്പോള്‍ അറിയാന്‍

മറ്റ് നായകളുമായുള്ള ഏറ്റമുട്ടല്‍ മൂലമോ, അപകടം മൂലമോ, അണുബാധ മൂലമോ ആവാം ഈ പരുക്കുകള്‍. പലപ്പോഴും ഇവ എങ്ങനെ ശുശ്രൂഷിക്കണം എന്ന് നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. നിങ്ങള്‍ ഒരു നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയുടെ പ്രഥമ ശുശ്രൂഷകളും അറിഞ്ഞിരിക്കേണ്ടതാണ്. നായകളിലെ പരുക്കുകളും, മുറിവുകളും ശുശ്രൂഷിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളുണ്ട്.

Take care of injured dog: Guide

1. സമീപനം - പരുക്കേറ്റ നായക്ക് ഭീതിയും, മാനസികാഘാതവും ഉണ്ടാകും. വേദനയും, മുറിവും മൂലമാണ് ഇവ ഉണ്ടാവുക. ഈ അവസരത്തില്‍ നിങ്ങള്‍ തിരക്കിട്ടും പരിഭ്രാന്തിയോടെയും നായയെ സമീപിച്ചാല്‍ അവ അക്രമാസക്തരാകുകയോ, ഭയപ്പെടുകയോ ചെയ്യുകയും ഓടിപ്പോവുകയും ചെയ്യും. നിങ്ങള്‍ സമീപത്തെത്തുമ്പോള്‍ നായക്ക് സുരക്ഷിതത്വം തോന്നണം. നായയെ ചികിത്സിക്കുന്നതിന് മുമ്പ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത്.

2. നിരീക്ഷണം - നായയെ സമീപിച്ചാലുടന്‍ മുറിവില്‍ സ്പര്‍ശിക്കരുത്. ആദ്യം നായയുടെ ഭാവവും, ചലനങ്ങളും നിരീക്ഷിക്കുക. മുരളുകയോ, കുരയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നായയെ ശുണ്ഠി പിടിപ്പിക്കരുത്. പേടികൊണ്ട് നായ നിങ്ങളെ ചിലപ്പോള്‍ കടിച്ചേക്കാം. മുറിവ് ശരിയായി പരിശോധിക്കുക. ആദ്യം മുറിവിന്‍റെ ആഴവും തീവ്രതയും മനസിലാക്കണം.

3. കെട്ടിയിടുക - അടുത്ത പടി നായയെ തൂണിലോ, മരത്തിലോ മറ്റെവിടെയങ്കിലുമോ ബന്ധിക്കുകയാണ്. ഇത് വഴി നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും നായയെ ശാന്തമാക്കാനും സാധിക്കും. കയറോ, തുണിയോ, ചങ്ങലയോ ഉപയോഗിച്ച് ബന്ധിക്കാം. മുറിവില്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് ഇത് ചെയ്തിരിക്കണം. മുറിവില്‍ സ്പര്‍ശിക്കുന്നത് വേദന കൂടാന്‍ ഇടയാക്കും. ഇത് നായക്ക് പേടിയുണ്ടാകാനും നിങ്ങളെ ആക്രമിക്കാനും ഇടയാക്കും. ചിലപ്പോള്‍ നായ ഓടിപ്പോവുകയും ചെയ്യാം. അതിനാല്‍ തന്നെ കെട്ടിയിടുന്നത് പ്രധാനമാണ്.

4. പ്രഥമ ശുശ്രൂഷ - നായ സൗഹാര്‍ദ്ദത്തിലും, ശാന്തതയിലുമായാല്‍ ഉറങ്ങുന്ന അവസരത്തില്‍ മുറിവ് ശരിയായി നിരീക്ഷിക്കാനാവും. തുടര്‍ന്ന് പതിയെ ഹൈഡ്രജന്‍ പെറോക്സൈഡ് കോട്ടണ്‍ തുണിയില്‍ മുക്കി ശ്രദ്ധയോടെ മുറിവ് വൃത്തിയാക്കുക. ഇത് ചെയ്യുമ്പോള്‍ നായ കുതറാതെ അടക്കി പിടിക്കണം. സഹായിക്കാനും ആളുണ്ടാവുന്നത് നല്ലതാണ്. മുറിവ് വൃത്തിയാക്കാന്‍ ആന്‍റി സെപ്റ്റിക് ലിക്വിഡും ഉപയോഗിക്കാം.

5. ബാന്‍ഡ് എയ്ഡ് - മുറിവ് വൃത്തിയാക്കിക്കഴിയുമ്പോള്‍ അത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് മനസിലാകും. മുറിവ് വലുതാണെങ്കില്‍ ഒരു മൃഗഡോക്ടറുടെ സഹായം തേടുക. മുറിവ് പൊതിഞ്ഞ് കെട്ടാന്‍ ഡ്രസിങ്ങ് പാഡും, കോട്ടണ്‍ തുണിയും ഉപയോഗിക്കാം. അണുബാധ ഉണ്ടാകുന്നത് തടയാന്‍ മുറിവ് കെട്ടുന്നത് പ്രധാനമാണ്.

നായക്ക് പരുക്കേറ്റാല്‍ ചെയ്യാവുന്ന ചില പ്രധാന നടപടികളാണിത്. മുന്‍ പരിചയമില്ലെങ്കില്‍ തെരുവ് നായ്ക്കളില്‍ ഇത് ഒരു കാരണവശാലും പ്രയോഗിക്കരുത്.

Read more about: dog നായ
English summary

Take care of injured dog: Guide

Dogs are the most lovable pets to have. Even if they are not pets, dogs can be very friendly sometimes.
X
Desktop Bottom Promotion