For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തൊലി കൊണ്ട് വൃത്തി

|

പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞുകളയുകയാണ് സാധാരണ നമ്മള്‍ ചെയ്യാറ്. പൊതുവെ ഉപകാരമില്ലാത്ത വസ്തുവാണിതെന്ന ചിന്ത കൊണ്ടാകാം പഴത്തൊലി പോലെ എന്ന പ്രയോഗവും വന്നത്.

എന്നാല്‍ വീട്ടിലെ പല വൃത്തിസംബന്ധമായ കാര്യങ്ങള്‍ക്കും നാം വെറുതെ കളയുന്ന പഴത്തൊലി ഉപയോഗപ്പെടാറുണ്ട്.

വെളുത്ത ഷൂസ് വൃത്തിയാക്കാന്‍ വഴികള്‍വെളുത്ത ഷൂസ് വൃത്തിയാക്കാന്‍ വഴികള്‍

വൃത്തിയാക്കുവാന്‍ പഴത്തൊലി ഏതെല്ലാം വിധത്തിലാണ് ഉപകാരപ്പെടുകയെന്നു നോക്കൂ,

സ്റ്റീല്‍, സില്‍വര്‍

സ്റ്റീല്‍, സില്‍വര്‍

സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതിയാകും.

ചെടി

ചെടി

ചെടികളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന പൊടിയും ചെളിയും കളയണമെങ്കില്‍ പഴത്തൊലി കൊണ്ട് ഇത് തുടച്ചാല്‍ മതിയാകും.

ഷൂ പോളിഷ്

ഷൂ പോളിഷ്

ഷൂ പോളിഷ് ചെയ്യാനും പഴത്തൊലി മതിയാകും. പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം.

വാട്ടര്‍ ടാങ്ക്

വാട്ടര്‍ ടാങ്ക്

വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനുള്ള ഒരു വഴിയാണ് പഴത്തിന്റെ തൊലി. പഴത്തൊലി ഇതിലെ വെള്ളത്തിലിടുക. അല്‍പം കഴിഞ്ഞ് എടുത്തു കളയാം. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.

മെഴുക്

മെഴുക്

മെഴുക് തറയിലോ ഗ്ലാസ് ടേബിളിലോ ആയാല്‍ ഇത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് പഴത്തൊലി. പഴത്തൊലി ഉപയോഗിച്ച് മെഴുകായ പാടില്‍ ഉരയ്ക്കുക.

മരസാധനങ്ങള്‍

മരസാധനങ്ങള്‍

പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.

മഷിക്കറ

മഷിക്കറ

മഷിക്കറ കളയാനും ഇത് നല്ലതാണ.് മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരയ്ക്കണം. പിന്നീട് വെള്ളം കൊണ്ട് കഴുകാം.

സിഡി

സിഡി

സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.

English summary

Banana Peel Cleaning Tips For Home

Banana peels have many surprising home uses. Don't throw away your banana peel after eating the fruit as you can use it to clean your home. Here are some o
Story first published: Thursday, February 20, 2014, 15:15 [IST]
X
Desktop Bottom Promotion