പുസ്‌തകങ്ങള്‍ ക്രമീകരിക്കാന്‍ 5 വഴികള്‍

Posted By: Super
Subscribe to Boldsky

നിങ്ങള്‍ അടുക്കും ചിട്ടയുമില്ലാത്ത ഒരു പുസ്‌തകപ്രേമിയാണോ? എങ്കില്‍ നിങ്ങളുടെ വീട്ടില്‍ എവിടെ നോക്കിയാലും പുസ്‌തകങ്ങള്‍ കാണാന്‍ കഴിയും. പുസ്‌തകങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ അടുക്കിവയ്‌ക്കാന്‍ വളരെ എളുപ്പമാണ്‌.

ഇങ്ങനെ ചെയ്‌താല്‍ പുസ്‌തകങ്ങള്‍ തിരഞ്ഞ്‌ സമയം പാഴാക്കേണ്ടി വരില്ലെന്ന്‌ മാത്രമല്ല ധാരാളം സ്ഥലവും ലാഭിക്കാന്‍ കഴിയും.

പുസ്‌തകങ്ങള്‍ ക്രമീകരിക്കാനുള്ള ചില വഴികള്‍ തുടര്‍ന്ന്‌ വായിക്കുക.

അക്ഷരമാലാക്രമം

അക്ഷരമാലാക്രമം

പുസ്‌തകങ്ങള്‍ ക്രമീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ്‌ അക്ഷരമാലാക്രമത്തില്‍ അടുക്കിവയ്‌ക്കുന്നത്‌. രചയിതാവിന്റെ പേരിന്റെയോ പുസ്‌തകത്തിന്റെ ശീര്‍ഷകത്തിന്റെയോ അടിസ്ഥാനത്തില്‍ ക്രമീകരണം നടത്തുക.

സാഹിത്യവിഭാഗം

സാഹിത്യവിഭാഗം

പുസ്‌തകങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്‌. ഈ രീതിയില്‍ പുസ്‌തകങ്ങള്‍ അടുക്കിവച്ചാല്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ള കൃതി കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഹാസ്യസാഹിത്യം, ക്ലാസിക്കുകള്‍, ത്രില്ലറുകള്‍ മുതലായ വിഭാഗങ്ങളില്‍ പെടുന്ന പുസ്‌തകങ്ങള്‍ പ്രത്യേകം പ്രത്യേകം തട്ടുകളില്‍ വയ്‌ക്കുക.

കളര്‍ കോഡ്‌

കളര്‍ കോഡ്‌

പുസ്‌തകങ്ങളെ അവയുടെ നിറത്തിന്റെ അടിസ്ഥാനത്തിലും ക്രമീകരിക്കാവുന്നതാണ്‌. നിങ്ങളുടെ പക്കല്‍ കറുപ്പ്‌, വെളുപ്പ്‌ നിറങ്ങളിലുള്ള പുസ്‌തകങ്ങളാണ്‌ കൂടുതലുമെന്നിരിക്കട്ടെ. ഓരോ നിറത്തിലുള്ള പുസ്‌തകങ്ങളും പ്രത്യേകം ക്രമീകരിക്കുക.

പ്രസാധകര്‍

പ്രസാധകര്‍

പുസ്‌തകങ്ങള്‍ കൂട്ടിക്കര്‍ത്താന്‍ ഇഷ്ടമില്ലാത്തവര്‍ പ്രസാധകരെ അടിസ്ഥാനമാക്കി അവ ക്രമീകരിക്കുക. ഓരോ പ്രസാധകരുടെയും പുസ്‌തകങ്ങള്‍ക്കായി പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ടാക്കുക. ഇതുവഴി പുസ്‌തകങ്ങള്‍ ക്രമീകരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനാവും.

വൈകാരികത

വൈകാരികത

പുസ്‌തകങ്ങള്‍ ക്രമീകരിക്കുന്നതിന്‌ പരമ്പരാഗതരീതികള്‍ പിന്തുടരണമെന്ന്‌ ഒരു നിര്‍ബന്ധവുമില്ല, നിങ്ങളുടേതായ രീതിയില്‍ ഇത്‌ ചെയ്യാവുന്നതേയുള്ളൂ. കൂട്ടുകാരും ബന്ധുക്കളും സമ്മാനമായി തന്ന പുസ്‌തകങ്ങള്‍ക്കായി അനുയോജ്യമായ പേരുനല്‍കി പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാക്കുക. നിങ്ങള്‍ വാങ്ങിയ പുസ്‌തകങ്ങളും ഇതേ രീതിയില്‍ ക്രമീകരിക്കാവുന്നതാണ്‌.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

5 Ways To Organise Your Book Shelf

Here are some simple tips to organise your book shelf. Try these tips and arrange book shelf,
Story first published: Monday, September 22, 2014, 18:34 [IST]