For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലേയ്ക്ക് ചില നാട്ടറിവുകള്‍

By Staff
|

വീട്ടിലേയ്ക്ക് ചില നാട്ടറിവുകള്‍

* വായുവിലെ വിഷാണുക്കള്‍ നശിക്കാന്‍-കരിഞ്ചീരകം പുകയ്ക്കുക

* ദുര്‍മേദസ് കുറയും- കുറച്ചു കാലം തുടര്‍ച്ചയായി അതിരാവിലെ ചൂടു കഞ്ഞിവെള്ളം കുടിക്കുക

* വാര്‍ധക്യം നിയന്ത്രിക്കാം- ഉഴുന്ന് പരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് സേവിക്കുക

* കുടലിലെ വ്രണങ്ങള്‍ ഉണക്കാന്‍- തേന്‍ പതിവായി ഉപയോഗിക്കുക. ക്യാന്‍സര്‍ വരാതെ തടയുന്ന ഒരു പ്രതിരോധ ഔഷധം കൂടിയാണ് തേന്‍.

* വായില്‍പ്പുണ്ണ് കളയാന്‍ - ഗ്രാമ്പൂ ചതച്ചിട്ടവെള്ളം തിളപ്പിച്ച് ചെറു ചൂടോടെ വായില്‍ക്കൊള്ളുക.

* എക്കിള്‍ മാറാന്‍-ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ എക്കിള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറും. വായു കോപത്തിനും ഉത്തമമാണിത്.

* ശരീരത്തിലെ ചൂടു കുറയ്ക്കാന്‍- ധാരാളം ബാര്‍ളി വെള്ളം കുടിയ്ക്കുക. ബുദ്ധി തെളിയാനും ശരീരകാന്തി വരാനും ഇത് നല്ലതാണ് .

* പ്രമേഹ രോഗികള്‍ക്കും മധുരം കഴിക്കാം- തേന്‍ മാത്രം. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന മധുരമാണ് തേന്‍.

* ദഹനത്തിന് - ആഹാരത്തിനു ശേഷം ഗ്രാമ്പൂ ചവച്ചിറക്കിയാല്‍ മതി.

* കൊതുക് കുത്തിയാല്‍- കൊതുക്, മൂട്ട മുതലായവ കുത്തിയാലോ കടിച്ചാലോ ഉണ്ടാകുന്ന തടിപ്പ് മാറാന്‍ ചെറുനാരങ്ങാ നീര് പുരട്ടിയാല്‍ മതി.

* ഒച്ചയടപ്പ് മാറാന്‍ - ഉള്ളി തീക്കനലിലിട്ട് ചുട്ടു തിന്നാല്‍ മതിയാകും.

* മറിവില്‍ നിന്നും രക്തം വരുന്നത് തടയാന്‍- ശരീരത്തില്‍ എവിടെയെങ്കിലും മുറിവ് പറ്റിയാല്‍ രക്തം വാര്‍ന്നു വരുന്നത് ഒഴിവാക്കാന്‍ മുറിവില്‍ തേന്‍ പുരട്ടുക. തേന്‍ മികച്ച അണുനാശിനി കൂടിയായതിനാല്‍ മുറിവ് പഴുക്കുകയില്ല.

* റവയില്‍ പുഴു വരാതിരിക്കാന്‍ - ഒരു കിലോയ്ക്ക് എട്ട് എന്ന കണക്കില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക.

* കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍- കത്തി കൊണ്ട് കറിയുപ്പ് മുറിക്കുക.

* ഓറഞ്ച് കേടു കൂടാതെ സൂക്ഷിക്കാന്‍- ഓറഞ്ചും ചെറുനാരങ്ങയും കേടു കൂടാതെ സൂക്ഷിക്കാന്‍ ഇവ ബ്രൗണ്‍ പേപ്പറുകളില്‍ പൊതിഞ്ഞ് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ മതി.

* ചുണ്ടുകള്‍ക്ക് മാര്‍ദ്ദവമുണ്ടാകാന്‍ -ഗ്ലിസറിനും ചെറുനാരങ്ങാ നീരും പനിനീരും തുല്യ അളവില്‍ ചേര്‍ത്ത മിശ്രിതം ഇടയ്ക്ക് ചുണ്ടില്‍ പുരട്ടുക.

Story first published: Thursday, September 10, 2009, 12:27 [IST]
X
Desktop Bottom Promotion