Just In
- 1 hr ago
നിങ്ങള്‍ ജനിച്ച ദിനമേത്; ആഴ്ചയില്‍ ഏഴ് ദിവസത്തില്‍ ജന്മദിനം നോക്കിയാല്‍ ഭാവി അറിയാം
- 2 hrs ago
മാങ്ങ കഴിക്കുന്നത് ആരോഗ്യമാണ്, പക്ഷേ കൂടുതലായാല്‍ അപകടവും
- 3 hrs ago
ബുധന്റെ രാശിപരിവര്‍ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്
- 7 hrs ago
Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
Don't Miss
- Sports
IPL 2021: പ്രകടനം തുടരൂ, നിങ്ങളെ കാത്തിരിക്കുന്നത് ഇന്ത്യന്‍ കുപ്പായം!- ആരൊക്കെയെന്നറിയാം
- Movies
ഡിഎഫ്കെ പോയി, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് ശ്രമിച്ചൂടേ? ആരാധകന് എയ്ഞ്ചലിന്റെ രസികന്‍ മറുപടി
- News
കൊവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവുണ്ടെന്ന് ലാൻസെറ്റ്
- Automobiles
എത്രയും വേഗം ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കാന്‍ ടെസ്ലയേട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി
- Finance
കോവിഡ് രണ്ടാംതരംഗം പിടിമുറുക്കും മുമ്പ് ആദ്യഘട്ടം പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം
- Travel
റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ നീക്കാന്‍ എളുപ്പവഴി
ദിവസം കഴിയുന്തോറും വേനല്‍ച്ചൂട് കടുത്തുകൊണ്ടിരിക്കുകയാണ്. ചൂടുള്ള ഈ സീസണ് വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നു. മാത്രമല്ല, അമിതമായ വിയര്‍പ്പിനും കാരണമാകുന്നു. ശരീര താപനില തണുപ്പിക്കാന്‍ വിയര്‍പ്പ് ഒരു സാധാരണ പ്രക്രിയയാണെങ്കിലും ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അമിതമായ വിയര്‍പ്പ് നിങ്ങളുടെ വസ്ത്രങ്ങളെ മോശമാക്കിയേക്കാം. ഇത് ദുര്‍ഗന്ധത്തിനും വസ്ത്രങ്ങളില്‍ കറയ്ക്കും കാരണമാകുന്നു.
Most read: ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വീട്ടില്‍ അണുക്കള്‍ ഇല്ലേയില്ല
ഡിയോഡറന്റുകള്‍ പ്രയോഗിക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കും. നിങ്ങളുടെ വസ്ത്രങ്ങള്‍ പരിരക്ഷിക്കാനും അവ ദീര്‍ഘകാലം നിലനിര്‍ത്താനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വിയര്‍പ്പ് കറ നീക്കാന്‍ കുറച്ച് വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇതാ, നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില വഴികള്‍ വായിച്ചറിയൂ.

ആസ്പിരിന്‍ ഗുളികകള്‍
നിങ്ങളുടെ കോട്ടണ്‍ വസ്ത്രങ്ങളില്‍ വിയര്‍പ്പ് തട്ടി മഞ്ഞനിറമാകുന്നുണ്ടെങ്കില്‍, ആസ്പിരിന്‍ ഗുളികകള്‍ ഉപയോഗിച്ച് അവ വൃത്തിയാക്കാനാകും. 2-3 ആസ്പിരിന്‍ ഗുളികകള്‍, 2 ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവ മാത്രം മതി. ടാബ്ലറ്റുകള് ഒരു സ്പൂണ്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുത്തുക. ഇത് തുണിയില്‍ പ്രയോഗിച്ച് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് സൗമ്യമായി സ്ക്രബ് ചെയ്യുക. അതിനുശേഷം കറ ഒഴിവാക്കാന്‍ സാധാരണ വെള്ളത്തില്‍ കഴുകുക.

ബൈകാര്‍ബ് സോഡ
എത്ര കഠിനമായ കറ നീക്കാനും നിങ്ങള്‍ക്ക് സോഡ ഉപയോഗിക്കാം. 3-4 ടേബിള്‍സ്പൂണ്‍ ബൈകാര്‍ബ് സോഡ, ഒരു കപ്പ് ചെറുചൂടുള്ള വെള്ളം എന്നിവയാണ് വേണ്ടത്. ഒരു കപ്പില്‍ രണ്ട് ചേരുവകളും ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് വസ്ത്രങ്ങളിലെ കറകളില്‍ ഒഴിക്കുക. നിങ്ങളുടെ കൈ ഉപയോഗിച്ച് സ്ക്രബ് ചെയ്ത ശേഷം തുണി സാധാരണ വെള്ളത്തില്‍ കഴുകുക.
Most read: ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതി

ഹൈഡ്രജന്‍ പെറോക്സൈഡ്
ഡെനിം ജാക്കറ്റുകളോ യോഗ പാന്റുകളോ ആകട്ടെ ഏത് തരത്തിലുള്ള തുണിയില്‍ നിന്നും കറകള്‍ നീക്കാന്‍ ഫലപ്രദമാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. ½ ടേബിള്‍സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ്, അര കപ്പ് വെള്ളം, 1 ടീസ്പൂണ്‍ ബൈകാര്‍ബണേറ്റ് സോഡ എന്നിവയാണ് ആവശ്യം. മൂന്ന് ചേരുവകളും ഒരു പാത്രത്തില്‍ കലര്‍ത്തുക. കറ പിടിച്ച തുണി ഈ ലായനിയില്‍ ഏകദേശം 10 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് പതിവുപോലെ കഴുകുക.

ഓക്സിജന്‍ ബ്ലീച്ച് സ്റ്റെയിന് റിമൂവര്‍
വസ്ത്രത്തിലെ വിയര്‍പ്പ് കറ നീക്കാന്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഓക്സിജന്‍ ബ്ലീച്ച് സ്റ്റെയിന് റിമൂവര്‍ പരീക്ഷിക്കാം. ഇത് സാധാരണ ബ്ലീച്ചിനേക്കാള്‍ കറകള്‍ വൃത്തിയാക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ ഓക്സിജന്‍ ബ്ലീച്ച് സ്റ്റെയിന് റിമൂവര്‍, അര കപ്പ് വെള്ളം എന്നിവയാണ് ആവശ്യം. രണ്ട് ചേരുവകളും ഒരു കപ്പില്‍ മിക്സ് ചെയ്യുക. കറകളില്‍ ഒഴിക്കുക. 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക.
Most read: വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്

നാരങ്ങാ നീര്
വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ അസിഡിറ്റി സ്വഭാവമുള്ളതാണ്. ഇത് വസ്ത്രങ്ങളില്‍ നിന്ന് കറയും മറ്റും നീക്കംചെയ്യാന്‍ മികച്ചതാണ്. 4-5 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, അര കപ്പ് വെള്ളം എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ നാരങ്ങ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വെള്ളം ചേര്‍ക്കുക. ഇത് കറയില്‍ ഒഴിച്ച് ഒരു മണിക്കൂര്‍ വിടുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് പതിവുപോലെ കഴുകുക.