Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്ക്കാര് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില് ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന് പേസര്ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
മാമ്പഴത്തില് രുചിവ്യത്യാസം കൂടുതലോ, കൃത്രിമത്വവും അപകടവും ഒളിഞ്ഞിരിപ്പുണ്ട്
പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴത്തെക്കുറിച്ച് പറയുന്നത്. അത്രയേറെ സ്വാദും ആരോഗ്യവും നല്കുന്ന ഒരു പഴമാണ് മാമ്പഴം. എന്നാല് ഈ അടുത്ത കാലത്താണ് മാമ്പഴം കഴിക്കുന്നതിലൂടെ ചില ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട് എന്ന് വാര്ത്തകള് നാം കാണാന് തുടങ്ങിയത്. എന്നാല് എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്ക്കും അറിയില്ല. ക്യാന്സര് വരെ മാമ്പഴം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. എന്നാല് എന്താണ് ഇതിന് പിന്നിലെ കാരണം എന്നും എന്തൊക്കെയാണ് നിങ്ങള് ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിന് കാരണം മാമ്പഴം കൃത്രിമമായി പഴുപ്പിക്കുന്നതാണ്.
മാങ്ങ പഴുപ്പുക്കുന്നതിന് പലപ്പോഴും രാസവസ്തുക്കള് ചേര്ക്കുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല് ഇതില് ഉപയോഗിക്കുന്നത് ക്യാന്സറിലേക്ക് വരെ നയിക്കുന്ന മാരകമായ കാല്സ്യം കാര്ബൈഡ് എന്ന രാസവസ്തുവാണ്. കൃത്രിമമായി പഴുപ്പിക്കുന്ന മാമ്പഴം പല വിധത്തിലുള്ള ഗുരുതര ആരോഗ്യാവസ്ഥകള് ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതും ഇത് കൂടാതെ എന്തൊക്കെ മാറ്റങ്ങളാണ് കൃത്രിമമായി പഴുപ്പിക്കുന്നതിലൂടെ ഉണ്ടാക്കുന്ന മാമ്പഴങ്ങള്ക്കുള്ള മാറ്റം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കൃത്രിമമായി പഴുപ്പിക്കുന്നത്
വീട്ടില് പഴുപ്പിച്ചെടുക്കുന്ന മാമ്പഴമാണ് എന്തുകൊണ്ടും ആരോഗ്യഗുണമുള്ളത് എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് വാങ്ങിക്കുന്നവയില് രാസവസ്തുക്കള് അടങ്ങിയിട്ടുണ്ട് എന്നുള്ളത് തന്നെയാണ് അപകടമുണ്ടാക്കുന്നത്. വിപണയിലേക്ക് മാങ്ങ എത്തുന്നതിന് മുന്പ് തന്നെ മാങ്ങ പച്ചയോടെ പറിച്ചെടുത്ത് കാല്സ്യം കാര്ബൈഡ് ചേര്ത്താണ് പഴുക്കുന്നതിന് വേണ്ടി വെക്കുന്നത്. ഇത് കൂടാതെ എഥിലീന് എന്ന രാസവസ്തുക്കളും ചേര്ക്കുന്നുണ്ട്. മാങ്ങ അധികം പഴുക്കാതിരിക്കുന്നതിനും ചീഞ്ഞ് പോവാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള രാസവസ്തുക്കള് ചേര്ക്കുന്നത്. എന്നാല് ഇത് അത്യന്തം അപകടകരമാണ് എന്നുള്ളതാണ് സത്യം.

കാരണങ്ങള്
പഴം പെട്ടെന്ന് ചീഞ്ഞ് പോവാതിരിക്കുന്നതിനും അധികം പഴുക്കാതിരിക്കുന്നതിനും വേണ്ടിയാണ ഇത്തരം രാസവസ്തുക്കള് ചേര്ക്കുന്നത്. ഇത് കൂടാതെ പഴത്തിന്റെ ആകര്ഷണീയത നിലനിര്ത്തുന്നതിനും പല വിധത്തിലുള്ള രാസവസ്തുക്കള് ചേരുന്നുണ്ട്. എന്നാല് ഇത് ഒറ്റനോട്ടത്തില് മനസ്സിലാവണം എന്നില്ല. കൃത്രിമമായി പഴുക്കുന്നതിന് വേണ്ടി ഇത്തരം രീതികള് അവലംബിക്കുമ്പോള് അത് തിരിച്ചറിയുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ജൈവീകമായി പഴുത്ത മാമ്പഴവും കൃത്രിമ രീതിയിലൂടെ പഴുപ്പിച്ചെടുത്തതും ചേര്ക്കുന്നതിലൂടെ അത് നമുക്ക് തിരിച്ചറിയാന് ഇനി താഴെ പറയുന്ന മാര്ഗ്ഗങ്ങള് നമുക്ക് അവലംബിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

നിറം മാറ്റം മനസ്സിലാക്കാം
നിറം മാറ്റം നോക്കിയും നമുക്ക് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാമ്പഴം മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. കൃത്രിമമായി പഴുത്ത മാങ്ങയില് പച്ച നിറത്തിലുള്ള പാടുകള് കാണാന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഇവ മഞ്ഞ നിറത്തില് നിന്ന് പച്ച നിറത്തില് കൃത്യമായി മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. എന്നാല് സാധാരണയായി പഴുത്ത മാമ്പഴത്തില് നിന്ന് പച്ചയും മഞ്ഞയും ചേര്ന്ന നിറം കാണാന് സാധിക്കില്ല. ഇത് സ്വാഭാവികമായും പഴുത്ത് കഴിഞ്ഞാല് മഞ്ഞ നിറം തന്നെയായിരിക്കും. ഇനി പൂര്ണമായും പഴുത്ത മാമ്പഴമാണ് എന്നുണ്ടെങ്കില് പോലും കൃത്രിമമായി പഴുപ്പിച്ചതെങ്കില് അസ്വാഭാവിക തിളക്കമുള്ള മഞ്ഞ നിറമായിരിക്കും ഉണ്ടാവുക എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മാങ്ങ വാങ്ങിക്കുന്നതും കഴിക്കുന്നതും.

ആരോഗ്യപ്രശ്നങ്ങള്
കൃത്രിമമായി പഴുത്ത മാമ്പഴങ്ങള് എങ്കില് ഇത് കഴിക്കുന്നവരില് പലപ്പോഴും വായില് പൊള്ളല് പോലെ അനുഭവപ്പെടുന്നുണ്ട്. ഇത് കൂടാതെ ചിലരില് അതികഠിനമായ വയറുവേദനയും ഛര്ദ്ദിയും വായില് പൊള്ളുന്ന പോലുള്ള അസ്വസ്ഥതയും ഉണ്ടാവുന്നുണ്ട്. ചിലരില് വയറിളക്കം മാമ്പഴം കഴിച്ച ഉടനേ തന്നെ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. രുചിവ്യത്യാസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്വാഭാവികമായി പഴുത്ത പഴമെങ്കില് അതില് രുചിവ്യത്യാസം ഉണ്ടാവില്ല എന്ന് മാത്രമല്ല ഇത് നിങ്ങള്ക്ക് മികച്ച സ്വാദും പ്രദാനം ചെയ്യുന്നു, എന്നാല് കൃത്രിമമായി പഴുപ്പിച്ചതാണ് എന്നുണ്ടെങ്കില് ഈ പഴങ്ങളില് പൊള്ളുന്ന പോലുള്ള അവസ്ഥകള് സ്വാഭാവികമായി ഉണ്ടാവുന്നു.

മാമ്പഴത്തിന്റെ നിറവും ഘടനയും
മാമ്പഴത്തിന്റെ നിറവും ഘടനയും കൃത്രിമമായി ഉള്ളതാണോ എന്ന് മനസ്സിലാക്കാന് സഹായിക്കുന്നുണ്ട്. നിങ്ങള് സ്വാഭാവികമായി പഴുത്ത മാമ്പഴം മുറിക്കുമ്പോള്, അതിന്റെ ഉള്ളില് തിളക്കമുള്ള മഞ്ഞ നിറമായിരിക്കും, എന്ന് മാത്രമല്ല മാമ്പഴത്തിന്റെ ഉള്ക്കാമ്പില് അത് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുന്നുണ്ട്. എന്നാല് കൃത്രിമമായി പഴുത്ത മാമ്പഴമാണെങ്കില്, അതിന്റെ ഉള്ഭാഗം ഇളം മഞ്ഞ നിറമായിരിക്കും എന്നതാണ് സത്യം. ഇത് കൂടാതെ മാമ്പഴം പൂര്ണമായും പഴുക്കാത്തതു പോലെ കാണപ്പെടുന്നുണ്ട്. മാമ്പഴം പുറത്ത് നിന്ന് പൂര്ണമായി പഴുത്തതായി കാണപ്പെടുമെങ്കിലും ഉള്ളില് പഴുത്തതായിരിക്കില്ല എന്ന് മാത്രമല്ല ഇതിന്റെ രുചിയിലും മോശം തോന്നുന്നു.

ജ്യൂസ്
സ്വാഭാവികമായി പഴുത്ത മാമ്പഴമെങ്കില് അതിനുള്ളില് ധാരാളം ജ്യൂസ് ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ നല്ലതതുപോലെ മധുരവും ഉണ്ടാവുന്നുണ്ട്. എന്നാല് നിങ്ങള് കടയില് നിന്ന് വാങ്ങിച്ച കൃത്രിമമായി പഴുപ്പിച്ച മാമ്പഴമാണെങ്കില് അതില് ജ്യൂസ് വളരെ കുറവായിരിക്കും.. ഇത് കൂടാതെ ഇതിന്റെ മധുരവും വളരെ കുറവായിരിക്കും എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സ്വാഭാവികമായി ഒരു മാങ്ങ പഴുക്കുമ്പോള് അതില് നിന്ന് എഥൈല് ജ്യൂസ് ആണ് പുറത്തേക്ക് വരുന്നത്. എന്നാല് മാങ്ങ കൃത്രിമമായി പഴുക്കുമ്പോള് ഇത് ഉണ്ടാവുന്നില്ല എന്നുള്ളതാണ്. ഇതില് നിന്ന് നിങ്ങള്ക്ക് ലഭിച്ചത് കൃത്രിമ മാമ്പഴമാണ് എന്ന് മനസ്സിലാക്കാം.

ദോഷഫലങ്ങള്
എന്തൊക്കെയാണ് കൃത്രിമമായി പഴുപ്പിക്കുന്ന മാമ്പഴത്തിന്റെ ദോഷഫലങ്ങള് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില് നിരവധി രാസവസ്തുക്കളും കീടനാശിനികളും ചേരുന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതില് ചിലതാണ് ഹോര്മോണ് അയസന്തുലിതാവസ്ഥ. അത് പലപ്പോഴും നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉണ്ടാക്കുന്നതാണ്. ഹോര്മോണ് അസന്തുലിതാവസ്ഥ മൂലം നിങ്ങളില് ഹൈപ്പോതൈറോയിഡ്, പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം
രാസവസ്തുക്കളില് നിന്ന് പൂര്ണമായും പ്രതിരോധം തീര്ക്കുന്നതിന് സാധിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് രാസവസ്തുക്കള് ഉപയോഗിക്കുന്ന തരത്തിലുള്ള മാമ്പഴങ്ങള് ഉപയോഗിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല് ഇവ കഴിക്കുന്നുണ്ടെങ്കില് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ കഴിക്കാവൂ. ചെറിയ ഒരു രീതിയില് ഇത് പ്രതിരോധം തീര്ക്കുന്നുവെങ്കിലും പൂര്ണമായും ഇത് രാസവസ്തുക്കളില് നിന്നും കീടനാശിനിയില് നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.
ചെള്ള്
ശല്യം
നിങ്ങളുടെ
ഓമനയെ
വലക്കുന്നോ:
ഈ
8
സ്റ്റെപ്പില്
പരിഹാരം
അടുക്കളത്തോട്ടത്തിന്
ഇനി
അരമണിക്കൂര്
ദിനവും:
തഴച്ച്
വളരും
പച്ചക്കറികള്