For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി വീട്ടിൽ തന്നെ വളർത്താം

|

സ്വന്തമായി ഇത്തിരി മണ്ണില്ലാത്തവനും , ഫ്ലാറ്റുകളിൽ പോലും കൃഷി ചെയ്യുന്ന കാലമാണിത് . അടുക്കളത്തോട്ടങ്ങൾ മറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും പല തരത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരും നമുക്കിടയിലുണ്ട് .

h

അവനവന്റെ അടുക്കളയിലേക്കാവശ്യമായ ഇത്തിരി പച്ചക്കറിയെങ്കിലും നട്ടു നനച്ച് വളർത്തുന്നവരും അനവധി . ഇത്തരത്തിൽ കൃഷി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി .

വെളുത്തുള്ളി കൃഷി

വെളുത്തുള്ളി കൃഷി

വെളുത്തുള്ളി കൃഷിക്ക് ഏ റ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ്.അമിതമായി ഈർപ്പം നിൽക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് .പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം . അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .അമിത ശൈത്യത്തിൽ വെളുത്തുള്ളി നല്ല രീതിയിൽ വളരില്ല .

കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവിൽ പാകപ്പെടുത്തി ചേർത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാൻ . വളം അത്രയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി കൃഷി എന്ന് അറിഞ്ഞിരിക്കണം . അധികം നീർ വാർച്ചയില്ലാത്ത , വളമുള്ള മണ്ണിലെ വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് .

 പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക

പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണിത് . പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ് . അവയിൽ ഏറെ വലുപ്പമുള്ളതും , ചീയൽ രോ​ഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാൻ തിരഞ്ഞെടുക്കുക . ചെറിയ അല്ലികളായാണ് ഇവ നടാൻ എടുക്കേണ്ടത് .

കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടകും . മൃദുലമയ അറ്റമുള്ളവ തണുത്ത പ്രതലങ്ങളിൽ നന്നായി വളരാറില്ല മുരടിപ്പ് കണ്ട് വരറുണ്ട് . കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും , തണുത്ത അന്തരീക്ഷത്തിൽ പോലും ഇവ വളരുന്നു . ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയിൽ നട്ടാലും വളരുന്നു . എങ്കിലും അധികം തണുപ്പും മണ്ണിൽ ഈർപ്പവും നിൽക്കാത്ത പ്രതലങ്ങൾ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം .

ഉള്ളിയെ പോലെ തന്നെ അല്ലിസിൻ കുടുംബത്തിൽ പെട്ടതാണു വെളുത്തുള്ളിയും . വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് വെളുത്തുള്ളിക്ക് ഇത്ര ​ഗുണങ്ങൾ നൽകുന്നതിൽ പ്രധാനി . പ്രതിരോധ ശക്തിയടക്കം വർധിപ്പിക്കാൻ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി . ഇത് പച്ചക്കും കറി വച്ചും കഴിക്കാവുന്നതാണ് .

ഹൃ​ഗ്രോ​ഗവും പക്ഷാഘാതവും വരെ വരാത െനോക്കാൻ മിടുക്കുണ്ട് ഈ ഇത്തിരി കുഞ്ഞന് . ശരീരത്തിലെ ചീത്ത കൊളസ്ട്രോളെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കുന്നു . ദഹനം പോലും സു​ഗമമാക്കി തീർക്കാൻ വെളുത്തുള്ളി സഹായിക്കും . വെളുത്തുള്ളിയിൽ ആന്റി ഒാക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട് അതിനാലാണ് വെളുത്തുള്ളി ഒരു മാതിരിപ്പെട്ട രോ​ഗങ്ങളെ തടഞ്ഞ് ആരോ​ഗ്യത്തെ കാത്ത് സംരക്ഷിക്കുന്നത് .

കൃഷിയിൽ നിന്ന് വിളവ്

കൃഷിയിൽ നിന്ന് വിളവ്

വെളുത്തുള്ളി കൃഷി ചെയ്യുന്നതിന് മുൻപ് മണ്ണ് ഒരുക്കൽ അത്യാവശ്യമാണ് . കംപോസ്റ്റ് ചേർത്ത് അനുയോജ്യമായ അളവിൽ മണ്ണിനെ പാകപ്പെടുത്തി എടുക്കണം . അതിന് ശേഷം ശ്രദ്ധാ പൂർവ്വം അല്ലികളായി വെളുത്തുള്ളിയെ അടർത്തണം . കേടു പടുകൾ പറ്റാതെ വെളുത്തുള്ളി അല്ലി വേർ തിരിച്ചെടുക്കുക .

ഒക്ടോബർ നവംബർ മാസങ്ങളാണ് സാധാരണയായി വെളുത്തുള്ളി കൃഷിക്ക് ആൾക്കാർ തിരഞ്ഞെടുക്കാറ് .വെളുത്തുള്ളി അല്ലി നടാനായി വേർ തിരിച്ചതിന് ശേഷം വെള്ളത്തിൽ കുതിർക്കണം , സാധാരണയായി നട്ട് അഞ്ച് ദിവസങ്ങൾക്ുള്ളിൽ തന്നെ മുള കണ്ട് വരുന്നു .

മൂന്ന് മുതൽ നാല് മാസം വരെയുള്ള കാലയളവിനുള്ളിൽ വെളുത്തുള്ളി കൃഷിയിൽ നിന്ന് വിളവ് എടുക്കാവുനാനതാണ് . ഇത് തന്നെയാണ് വെളുത്തുള്ളി കൃഷിയുടെ ​ഗുണവും , കുറ‍ഞ്ഞ സമയത്തിനുള്ളിൽ വെളുത്തുള്ളി വിളവെടുക്കാം . കൃഷിക്ക് മണ്ണ് ഒരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലർത്തിയാൽ മേൻമയേറിയ വെളുത്തുള്ളി എത് ഫ്ലാറ്റിലും , വീടുകളുടെ പറമ്പിലും വളർത്തിയെടുക്കാം .

രോ​ഗങ്ങളെ ശമിപ്പിക്കാൻ

രോ​ഗങ്ങളെ ശമിപ്പിക്കാൻ

ആന്റി ബാക്ടീരിയൽ , ആന്റി ബയോടിക് ​ഗുണങ്ങൾ വെളുത്തുള്ളിയുടെ സവിശേഷതയാണ് . തൊണ്ട വേദനെയുംപ്രതിരോിക്കാൻ വെളുത്തുള്ളിക്ക് കഴിയുന്നു . സ്ത്രീഹോർമ്മോണായ ഈസ്ട്രജന്റെ ഉത്പാദനം . കൂട്ടുന്നതു സ്ത്രീകൾ നേരിടുനന പല ആരോ​ഗ്യ സംബന്ധമായ കുഴപ്പങ്ങളും വരുത്തി വെയ്ത്തി വയ്ക്കും

വിഷം മുക്കിയ ഭക്ഷണ പദാർഥങ്ങളും പച്ചക്കറികളും എല്ലാം കഴിച്ച് മടുക്കുന്ന ഇത്തരം സമയങ്ങലിൽ വെളുത്തുള്ളി പോലുള്ളവ കുറഞ്ഞ ഇടങ്ങലിൽ പോലും വളർത്താവുന്നതാണ് . ഒരൗൺസ് വെളുത്തുള്ളിയിൽ ഏകദേശം മാം​ഗനീസ് , ജീവകം ബി , ജീവകം സി, സെലെനിയം എന്നിവയെല്ലാം നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട് . നാരുകളും കാൽസ്യവും പോലും വെളുത്തുള്ളിയില്ഡ അടങ്ങിയിട്ടുണ്ട് . ഇത്തരത്തിൽ നോക്കിയാൽ ഒട്ടേറെ ​ഗുണങ്ങൾ അടക്കി വച്ചിട്ടുള്ള ഈ ഇത്തിരി കു‍ഞ്ഞൻ ചില്ലറക്കാരനല്ല എന്ന് വേണം പറയാൻ .

പച്ചക്കും കറി വച്ചുമെല്ലാം കഴിക്കാവുന്ന , കഴിച്ചാൽ പലവിധ രോ​ഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള വെളുത്തുള്ളി കൃഷി ചെയ്യുന്നത് ഏറെ മെച്ചമാണ് . എന്നും നല്ല ആരോ​ഗ്യം വേണമെന്ന് ആ​ഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇന്ന് തന്നെ വെളുത്തുള്ളി ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യാനും കഴിക്കാനും ശ്രമിക്കാവുന്നതാണ് . .

English summary

how-to-grow-garlic-from-a-clove-simple-steps

Read about how to plant garlic in your garden itself.
Story first published: Thursday, August 16, 2018, 8:31 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more