പൂന്തോട്ടത്തിലെ മണ്ണു നന്നാക്കാം

Posted By: Super
Subscribe to Boldsky

പൂന്തോട്ടത്തിലെ മണ്ണ്‌ കൃത്യസമയത്ത്‌ വളമിട്ട്‌ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്‌. ചെടികളുടെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഇത്‌ സഹായിക്കും. വീടിന്‌ പുറത്തെയും ബാല്‍ക്കണിയിലേയും പൂന്തോട്ടങ്ങള്‍ക്ക്‌ ഇത്‌ ബാധകമാണ്‌.

നിങ്ങളുടെ അടുക്കളിയിലെ ചില അടിസ്ഥാന ചേരുവകള്‍ ഇതിനായി ഉപയോഗിക്കാം.

ഐ ആം സോ...സോറി

മുട്ടത്തോട്‌

മുട്ടയുടെ പോഷക ഗുണം വിവരിക്കാന്‍ കഴിയാത്ര അത്രയുണ്ട്‌. എന്നാല്‍, മുട്ടത്തോടിന്റെയോ? ഇവയുടെ സ്ഥാനം പലപ്പോഴും ചവറ കൂനയിലാണ്‌. നിങ്ങളുടെ മണ്ണിലെ പോഷക ഗുണം ഉയര്‍ത്താന്‍ ഈ മൊട്ടത്തോടുകള്‍ ഉപയോഗിക്കാം. മുട്ടത്തോടുകള്‍ പൊടിച്ച്‌ മണ്ണില്‍ വിതറുക. ഇവയിടങ്ങിയിട്ടുള്ള കാത്സ്യം മണ്ണിനെ പുഷ്ടിപ്പെടുത്തും.

ഇന്തുപ്പ്‌

നമ്മള്‍ കാലുകള്‍ പതിവായി ഉപ്പുവെള്ളത്തില്‍ മുക്കി വയ്‌ക്കാറുണ്ട്‌.ഇവ കുളിക്കുമ്പോഴും ഉപയോഗിക്കാറുണ്ട്‌. എന്നാല്‍, ഇന്തുപ്പ്‌ എത്രത്തോളം നല്ല വളമാണന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ? പെട്ടന്ന്‌ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള മഗ്നീഷ്യവും സള്‍ഫറും ഇന്തുപ്പില്‍ അടങ്ങിയിട്ടുണ്ട്‌. പരല്‍ രൂപത്തില്‍ മണ്ണില്‍ ഇടുകയോ വെള്ളത്തില്‍ ചേര്‍ത്ത്‌ ലായിനിയാക്കി ചെടികളില്‍ തളിക്കുകയോ ചെയ്യാം.

പച്ചക്കറി അവശിഷ്ടങ്ങള്‍

ഭൂമിയിലെ മാലിന്യങ്ങള്‍ കൂടാനുള്ള കാരണം എന്താണ്‌ ? അടുക്കളയിലെ എല്ലാ അവശിഷ്ടങ്ങളും വളമാക്കി മാറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത്‌ നിങ്ങളുടെ തോട്ടത്തിലെ മണ്ണിനെ സമ്പുഷ്ടമാക്കുക മാത്രമല്ല ഭൂമിയിലെ മാലിന്യത്തിന്റെ അളവ്‌ കുറയ്‌ക്കുകയും ചെയ്‌തിരുന്നു.

കാപ്പിപ്പൊടി

മണവും രൂചിയും നഷ്ടപ്പെട്ട കാപ്പിപ്പൊടി കളയുകയാണ്‌ പതിവ്‌. എന്നാല്‍ അടുത്ത തവണ മുതല്‍ ഇവ പൂന്താട്ടത്തിലെ മണ്ണില്‍ ഇടുക. കാപ്പി മണ്ണിനെ പുഷ്ടിപ്പെടുത്തുകയും സസ്യങ്ങള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന്‌ പുറമെ ഒച്ചുകളെ അകറ്റുകയും ചെയ്യും.

Tips To Improve Soil In Your Garden

തേയില

കാപ്പിപ്പൊടി പോലെ തന്നെ തേയിലയും നമുക്ക്‌ ഉപയോഗപ്പെടുത്താം. ഉപയോഗിച്ച തേയില കഴുകി പൂന്തോട്ടത്തിലെ മണ്ണിലും ചെടിച്ചട്ടിയിലും ഇടുക. വീടിനു പുറത്തുള്ള ചെടികള്‍ക്ക്‌്‌ ഇടുന്നതായിരിക്കും നല്ലത്‌. അകത്താണെങ്കില്‍ പൂപ്പല്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്‌.

Read more about: garden
English summary

Tips To Improve Soil In Your Garden

Here are some tips to improve soil in your garden. Try these natural tips,