Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വീട്ടില്‍ വളര്‍ത്താം മസാലകള്‍
മസാലകളാണ് ഇന്ത്യന്‍ ഭക്ഷണരീതിയിലെ ആത്മാവെന്നു വേണമെങ്കില്‍ പറയാം. എരിവും പുളിയുമൊന്നുമില്ലാത്ത ഭക്ഷണങ്ങള്‍ ഇന്ത്യാക്കാര്‍ക്കു ദഹിയ്ക്കില്ല. ഇന്ത്യന്‍ ഭക്ഷണശാലകളിലെത്തുന്ന വിദേശികളും അല്പം കുറച്ചാണെങ്കിലും ഈ മസാല രുചി തേടി വരുന്നവരാണ്.
എല്ലാ മസാലകളും വാങ്ങണമെന്നില്ല. ചിലതെങ്കിലും നമ്മുടെ തന്നെ തോട്ടത്തില്‍ വളര്‍ത്താം.

വീട്ടില്‍ വളര്‍ത്താം മസാലകള്‍
മുളക് ഇത്തരത്തില്‍ പെട്ട ഒന്നാണ്. ഇത് വലിയ ശ്രദ്ധയൊന്നും കൊടുക്കാതെ നമുക്കു തന്നെ വളര്‍ത്താവുന്ന ഒന്നാണ്. വിവിധ തരം മുളകുകള്‍ വളര്‍ത്താം.

വീട്ടില്‍ വളര്‍ത്താം മസാലകള്‍
ഇഞ്ചിയും ഇത്തരത്തില്‍ വളര്‍ത്താവുന്ന ഒരു മസാല തന്നെ. ഇത് അല്പം ചൂടുള്ള കാലാവസ്ഥയില്‍, എന്നാല്‍ ഈര്‍പ്പമുള്ള മണ്ണിലാണ് വളരുക. ഇടയ്ക്ക മണ്ണിളക്കി കൊടുക്കുന്നത് ഇതിന്റെ വളര്‍ച്ചയെ സഹായിക്കും.

വീട്ടില്‍ വളര്‍ത്താം മസാലകള്‍
റോസ്മേരി ഒരു മസാലയെന്നതിനേക്കാള് ഔഷധസസ്യമെന്നു പറയാം. ഇതിന്റെ തൈ ന്ട്ടു വളര്‍ത്താം. ഇത് വളര്‍ത്താന്‍ അധികം വെള്ളവും വേണ്ട.

വീട്ടില്‍ വളര്‍ത്താം മസാലകള്‍
കറിവേപ്പിലയും തോട്ടത്തില്‍ എളുപ്പം വളര്‍ത്താവുന്ന ഒന്നു തന്നെ.

വീട്ടില്‍ വളര്‍ത്താം മസാലകള്‍
മല്ലി നട്ട് മല്ലിയില വളര്‍ത്താം. മുളയ്ക്കുന്നതു വരെ മാത്രമേ ഇതിന് വെള്ളം ആവശ്യമുള്ളൂ. അധികം വെള്ളമൊഴിച്ചാല്‍ ഇവ ചീഞ്ഞു പോകും.

വീട്ടില്‍ വളര്‍ത്താം മസാലകള്‍
ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. കോള്‍ഡ്, പനി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു നാട്ടുവൈദ്യം. ചിത്രത്തില്‍ കാണുന്ന തായ് തുളസി കറികളില്‍ ഉപയോഗിക്കും. ഇതിന് ഔഷധഗുണങ്ങളും ധാരാളമുണ്ട്. തലവേദന കുറയ്ക്കാനും ഭക്ഷ്യവിഷബാധ തടയാനും ഇത് സഹായിക്കും.



Click it and Unblock the Notifications
